അഞ്ചാം തരംഗത്തിന് ബൂസ്റ്റര്‍ ഡോസ് തന്നെ പ്രതിവിധി; പഠനം പറയുന്നതിങ്ങനെ

ഡെല്‍റ്റ നയിക്കുന്ന കോവിഡ് 19 ന്റെ അഞ്ചാം തരംഗം പ്രതിദിന കണക്കുകളില്‍ നാലാം തരംഗത്തെ മറികടക്കുകയാണ്. ഫിഗര്‍ 1 കാണുക.

Figure 1: Daily Global New Confirmed Covid19 Cases (7day moving average)



ഫിഗര്‍ ഒന്നില്‍ കാണുന്നതു പോലെ 18 മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതു മുതല്‍ ഈ പകര്‍ച്ചവ്യാധിയുടെ വിവിധ തരംഗങ്ങളെ നമ്മള്‍ നേരിട്ടു. ഓരോ പുതിയ തരംഗത്തിലും ആഗോളതലത്തില്‍ മരണനിരക്ക് കുറഞ്ഞു വരുന്നു എന്നതാണ് നല്ല വാര്‍ത്ത. ഫിഗര്‍ രണ്ടില്‍ കാണുന്നതു പോലെ കോവിഡ് പടര്‍ന്നു തുടങ്ങിയതു മുതലുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇപ്പോഴുള്ളത്.
Figure 2 Daily Global Mortaltiy Rate (7day moving average, %)



ലോകമെമ്പാടും നടന്ന വന്‍തോതിലുള്ള വാക്‌സിനേഷന്‍ നടപടികളുടെ ഫലമായാണ് മരണനിരക്കില്‍ കുറവുണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതു വരെ ഏകദേശം 8 ശതകോടി വാക്‌സിന്‍ ഡോസുകളാണ് ലോകമെമ്പാടും വിതരണം ചെയ്തത്. ഫിഗര്‍ ൩ കാണുക.
Figure 3: Total Number of Covid19 Vaccines Administered Worldwide (billions)



മുന്‍ തരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ചാം തരംഗം പ്രധാനമായും യൂറോപ്യന്‍ പ്രതിഭാസമാണെന്നതാണ് കൗതുകകരമായ കാര്യം. ഫിഗര്‍ നാലില്‍ കാണുന്നതു പോലെ അത് ഇപ്പോള്‍ ലോകത്തെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്.
Figure 4: Daily New Confirmed Covid19 Cases /Region



എന്താണ് ഇതിന് കാരണം?
അണുബാധയ്‌ക്കെതിരെ കാലക്രമേണ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയുന്നതിനാലാണിത് എന്നാണ് എന്റെ വിശ്വാസം. ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു സ്വീഡിഷ് പഠനം സ്ഥിരീകരിക്കുന്നത്, മൂന്ന് പ്രധാന കോവിഡ് -19 വാക്‌സിനുകളുടെ (ഫൈസര്‍, മോഡേണ, ആസ്ട്ര സെനക) ഫലപ്രാപ്തി ക്രമേണ കുറയുന്നു എന്നാണ്. മിക്ക വാക്‌സിനുകളുടെയും ഫലപ്രാപ്തി 4-6 മാസങ്ങള്‍ കൊണ്ട് നഷ്ടപ്പെടുന്നു.
അഞ്ചാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ (ഫിഗര്‍ അഞ്ചില്‍ മഞ്ഞ നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നവ) തുടക്കത്തിലേ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കിയവയാണ്. അതുകൊണ്ടു തന്നെ ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും വാക്‌സിന്‍ ഫലപ്രാപ്തി കുറഞ്ഞിരിക്കുന്നു.
Figure 5: New Covid19 Cases Per Million Vs Share of Population receiving Full Vaccination over past 4 months



ഈ പ്രതിസന്ധിക്ക് എന്താണ് പരിഹാരം?
മുമ്പ് ലേഖനത്തില്‍ ചര്‍ച്ച ചെയ്തിരുന്നതു പോലെ, ഞാന്‍ വിശ്വസിക്കുന്നത് ബൂസ്റ്റര്‍ ഡോസുകളാണ് പരിഹാരം എന്നാണ്. ബൂസ്റ്റര്‍ ഡോസുകള്‍ ഫലപ്രദമാണെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇസ്രയേല്‍.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ രാജ്യമാണ് ഇസ്രായേല്‍. അതുകൊണ്ടു തന്നെ വാക്‌സിനേഷന്റെ ഫലപ്രാപ്തി കുറയുന്നതില്‍ ബുദ്ധിമുട്ടുന്ന ആദ്യ രാജ്യവും ഇസ്രായേലാണ്.
എന്നിരുന്നാലും ഇസ്രായേല്‍ അതിവേഗം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് രാജ്യത്ത് പുറത്തിറക്കി. ഏകദേശം 9.2 ദശലക്ഷം ജനസംഖ്യയില്‍ 5.7 ദശലക്ഷം ആളുകള്‍ക്ക് രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും 4 ദശലക്ഷം പേര്‍ക്ക് മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസും നല്‍കുകയും ചെയ്തു. ഇതിന്റെ ഫലമായി പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു. ഇസ്രായേലില്‍ പുതുതായി രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും 16 വയസ്സിന് താഴെയുള്ള കുട്ടികളാണ്. രാജ്യം ഇപ്പോള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനും മറ്റുള്ളവര്‍ക്ക് നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തയാറെടുക്കുകയാണ്.
ഇന്ത്യ ഈ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുകയും കോവിഡ് 19 നെ തുടര്‍ന്ന് സ്വാഭാവിക പ്രതിരോധ ശേഷി കുറഞ്ഞു വരുമ്പോള്‍ സമീപഭാവിയില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയാറെടുപ്പ് നടത്തുമെന്നുമാണ് എന്റെ വിശ്വാസം.
കേരളത്തെ സംബന്ധിച്ചിടത്തോളം ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത് വളരെ ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണ്. കാരണം ഇപ്പോഴും ഭൂരിഭാഗം ജനങ്ങളെയും വൈറസ് ബാധിച്ചിട്ടില്ല. വാക്‌സിനേഷന്‍ നല്‍കിയാണ് ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ഫലപ്രാപ്തി വേഗത്തില്‍ ഇല്ലാതാകും.


Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it