

സുഖകരമല്ലാത്ത മാനസികാവസ്ഥയില്‍ കുറച്ചു നാള്‍ തുടരുമ്പോള്‍ അസാധാരണമായി എന്തെങ്കിലും സംഭവിക്കുകയോ ജീവിതത്തില്‍ എന്തെങ്കിലും വലിയ മാറ്റം ഉണ്ടാകുകയോ ചെയ്താല്‍ മാത്രമേ വീണ്ടും സന്തോഷവാനാകാന്‍ കഴിയൂ എന്നതായിരുന്നു ദീര്‍ഘനാളായിട്ടുള്ള എന്റെ ധാരണ.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എനിക്ക് ഒരു കാര്യം മനസ്സിലായി-ഏറ്റവും ലളിതമായ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ പോലും മാനസികാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന്.
മാനസികമായി ക്ഷീണിച്ച അവസ്ഥയില്‍ എന്റെ മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിലെ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ എന്റെ മാനസിക നിലയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകാറുണ്ട്.
1. തണുത്ത വെള്ളത്തില്‍ 5-10 മിനുട്ട് കുളിക്കുക
2. സംഗീതം ആസ്വദിക്കുക അല്ലെങ്കില്‍ പാടുക
3. മനസ്സില്‍ വരുന്ന ചിന്തകള്‍ എഴുതിയിടുക (journal)
4. ധ്യാനിക്കുക (meditate)
5. പ്രാണായാമം/ ദീര്‍ഘ ശ്വാസമെടുത്തുള്ള വ്യായാമം ചെയ്യുക
6. വായിക്കുക
7. ഏകനായി/ഏകയായി ഇരിക്കുക. (അന്തര്‍മുഖത്വം ഉള്ളയാളാണ് നിങ്ങളെങ്കില്‍ പ്രത്യേകിച്ചും ഇത് ഏറെ ഗുണം ചെയ്യും)
8. പ്രാര്‍ത്ഥിക്കുക
9. ദീര്‍ഘ നേരം നടക്കുക
10. കൂട്ടൂകാരെ കാണുക/ അവരുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുക
11. വ്യായാമം ചെയ്യുക
12. ഗ്രാറ്റിറ്റിയൂഡ് ജേര്‍ണലിംഗ് (നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ച് എഴുതാം)
13. പ്രകൃതിയുമായി ഇണങ്ങി സമയം ചെലവഴിക്കുക
14. ഭാവനയില്‍ കാണുക (ഭാവിയില്‍ നിങ്ങളുടെ ജീവിതത്തില്‍ നടന്നു കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ കാണാം)
അവസാനമായി
ഇവയില്‍ ചിലത് വളരെ ലളിതമായ കാര്യങ്ങളാണെന്നതു കൊണ്ട് വിലകുറച്ച് കാണരുത്. നമ്മുടെ മനസ്സ് സാധാരണയായി സങ്കീര്‍ണമായ പരിഹാരങ്ങളിലേക്കാണ് ആകര്‍ഷിക്കപ്പെടുക. അതേസമയം മാറ്റമുണ്ടാക്കാന്‍ പ്രാപ്തമായ ലളിതമായ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ മോശം മാനസികാവസ്ഥയില്‍ ആയിരിക്കുമ്പോള്‍, പ്രത്യേകിച്ച് ഏറെ കാലം, മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നു വ്യക്തമായി ചിന്തിക്കാനാവണമെന്നില്ല. നിങ്ങള്‍ ഓട്ടോ പൈലറ്റ് മോഡിലാണെങ്കില്‍ ഭക്ഷണം, ലഹരി വസ്തുക്കള്‍, ഷോപ്പിംഗ്, അല്ലെങ്കില്‍ ടിവി ഷോ, സിനിമ തുടങ്ങിയവയോട് അമിതമായി താല്‍പ്പര്യം കാണിച്ച് മൂഡ് മെച്ചപ്പടുത്താന്‍ ശ്രമിച്ചേക്കാം.
എന്നാല്‍ ഏറെക്കാലത്തേക്ക് ഇക്കാര്യങ്ങളിലൂടെ മൂഡ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത് മികച്ച തന്ത്രമല്ല. അതിനാല്‍, നിങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നുന്ന കാര്യങ്ങളുടെ പട്ടിക സ്വന്തമായി ഉണ്ടാക്കി നിങ്ങളുടെ മാനസികാവസ്ഥ മോശമാകുമ്പോള്‍ അവ ചെയ്തു നോക്കാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.
നിങ്ങള്‍ മോശമായ മാനസികാവസ്ഥയില്‍ ആയിരിക്കുമ്പോള്‍, ഉള്ളില്‍ നിന്ന് എതിര്‍പ്പ് പൊങ്ങിവന്നാലും നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ചെയ്യാനുള്ള മനഃസാന്നിധ്യം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com
Read DhanamOnline in English
Subscribe to Dhanam Magazine