'പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്' എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

പെട്ടെന്നുള്ള ഫലം ലക്ഷ്യമിട്ട്‌കൊണ്ടുള്ള മാര്‍ക്കറ്റിംഗ് ചെയ്യേണ്ടവര്‍ക്ക് പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ് പ്രയോഗിക്കാം. അതായത്, പരസ്യ ദാതാക്കള്‍ അവരുടെ പരസ്യങ്ങള്‍ അനുയോജ്യമായ ചാനലില്‍ ഇടുന്നു, തുടര്‍ന്ന് ആ പരസ്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പണം നല്‍കുക. എങ്ങനെയൊക്കെയാണ് പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ് സെറ്റ് ചെയ്യുന്നത്. നോക്കാം

ഓരോ ക്ലിക്കിനും പണം (Cost per Click )

പരസ്യദാതാക്കള്‍ അവരുടെ പരസ്യത്തില്‍ എത്ര തവണ ക്ലിക്കുചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കും. വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണിത്.

ഓരോ കാഴ്ചയ്ക്കും പണം (Cost per Impression (CPM)

ഇംപ്രഷനുകള്‍ എന്നത് നിങ്ങളുടെ പരസ്യത്തിന്റെ കാഴ്ചകളാണ്. CPM ഉപയോഗിച്ച്, ഓരോ ആയിരം കാഴ്ചകള്‍ക്കും നിങ്ങള്‍ പണം നല്‍കുന്നു (അതിനാല്‍ 25,000 ആളുകള്‍ നിങ്ങളുടെ പരസ്യം കാണുകയാണെങ്കില്‍, അടിസ്ഥാന നിരക്കിനെ 25 വച്ച് ഗുണിച്ചുകിട്ടുന്ന തുകയാണ് നല്‍കേണ്ടത്)

ഓരോ സെയ്‌ലിനും പണം (Cost per Sales (CPS )

CPS ല്‍ ഒരു പരസ്യത്താല്‍ നയിക്കപ്പെടുന്ന ഒരു വില്‍പ്പന നടത്തുമ്പോള്‍ മാത്രമേ നിങ്ങള്‍ പണം നല്‍കേണ്ടതുള്ളൂ. അഫിലിയേറ്റ് മാര്‍ക്കറ്റിംഗിലും ഈ സംവിധാനം സാധാരണയായി ഉപയോഗിക്കുന്നു.

ഓരോ ലീഡിനും പണം ( Cost per Lead (CPL )

ഒരു ഇ-മെയില്‍ വാര്‍ത്താക്കുറിപ്പ് അല്ലെങ്കില്‍ വെബിനാര്‍ പോലുള്ളവയ്ക്ക് ആരെങ്കിലും Signup ചെയ്യുമ്പോള്‍ മാത്രം അതിന് ആനുപാതികമായി പണം അടയ്ക്കുന്ന രീതിയാണിത്. CPL ലീഡുകള്‍ സൃഷ്ടിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് ഉപഭോക്താക്കളുടെ contacts കിട്ടുകയും follow -up ചെയ്ത് വില്‍പ്പന വര്‍ദ്ധിപ്പിക്കാനും കഴിയും.

ഓരോ അക്വിസിഷനും പണം (Cost per Acquisition (CPA )

CPA ല്‍, ഉപഭോക്താക്കള്‍ ഒരു നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമ്പോള്‍ പരസ്യദാതാക്കള്‍ പണം നല്‍കും. അതില്‍ വില്‍പ്പന നടത്തുക, അവരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ പങ്കിടുക, നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു.


Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it