പൈപ്പ് സാഡ്ല്‍ നിര്‍മാണം: കുറഞ്ഞ ചെലവില്‍ സ്ഥിരമായ വരുമാനം

കോണ്‍ഡ്യൂട്ട് പൈപ്പുകളും പിവിസി പൈപ്പുകളും ഭിത്തിയില്‍ ഉറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന അര്‍ധവൃത്താകൃതിയിലുള്ള ഉല്‍പ്പന്നമായ പൈപ്പ് സാഡ്ല്‍ നിര്‍മാണം ഒരു മികച്ച ബിസിനസ് സാധ്യതയാണ്. 20 എം.എം മുതല്‍ 75 എം.എം വരെയുള്ള സാഡ്ലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ഓട്ടോമാറ്റിക് യന്ത്രം ഉപയോഗിച്ചാണ് സാഡ്ലുകളുടെ നിര്‍മാണം. സ്റ്റീല്‍ സാഡ്ലുകളും ഗാല്‍വനൈസ്ഡ് അയണ്‍സാഡ്ലുകളും വിപണിയിലുണ്ട്. അസംസ്‌കൃത വസ്തു: 0.5 എംഎം കനമുള്ള സ്റ്റീല്‍ കോയിലുകളും ഗാല്‍വനൈസ്ഡ് അയണ്‍ കോയിലുകളുമാണ് സാഡ്ലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മധ്യപ്രദേശില്‍ നിന്നും കോയിലുകള്‍ മൊത്ത വിലയ്ക്ക് ലഭിക്കും. കേരളത്തിലുള്ള ഡീലര്‍മാര്‍ വഴി കോയിലുകള്‍ വാങ്ങാം.

സാധ്യത: വയറിംഗ്, പ്ലംബിംഗ് മേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ഉല്‍പ്പന്നമാണ് സാഡ്ലുകള്‍. നിലവില്‍ ഇവ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ നിലവിലുള്ള മാര്‍ക്കറ്റ് തന്നെയാണ് സാഡ്ലുകളുടെ നിര്‍മാണത്തിന്റെ ഏറ്റവും വലിയ സാധ്യത. മനുഷ്യാധ്വാനം കുറവുള്ള ഒരു സംരംഭമാണിത്. രണ്ട് തൊഴിലാളികളെ വെച്ച് ഇത് നടത്താം.

വിപണനം: ഇലക്ട്രിക്കല്‍, പ്ലംബിംഗ് വിതരണക്കാരെ കണ്ടെത്തിയുള്ള മാര്‍ക്കറ്റിംഗ് രീതിയാണ് നല്ലത്. പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കിയും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും വിതരണക്കാരെ കണ്ടെത്താനാകും. നിലവില്‍ വിതരണക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് സാഡ്ലുകള്‍ വാങ്ങുന്നത്.

നിര്‍മാണ രീതി: സാഡ്ലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഷീറ്റ് ആവശ്യമുള്ള വീതിയില്‍ ആറ് മീറ്റര്‍ നീളത്തില്‍ കോയിലില്‍ നിന്ന് മുറിച്ചെടുക്കണം. സാഡ്ലിന്റെ വലുപ്പത്തിന് അനുസരിച്ച് ഷീറ്റിന്റെ വീതിയും വ്യത്യാസം വരും. തുടര്‍ന്ന് അഗോറ സാഡ്ല്‍ നിര്‍മാണ യന്ത്രത്തിലൂടെ ഷീറ്റുകള്‍ കടത്തിവിടും.

അഗോറ യന്ത്രം ഓട്ടോമാറ്റിക്കായി ഷീറ്റിനെ ആവശ്യമുള്ള ഗ്രു സഹിതം സാഡിലായി ഫോം ചെയ്യും. ഈ സാഡ്ലുകളുടെ ഇരുവശങ്ങളിലും ദ്വാരങ്ങളും ഉണ്ടാകും. അളവുകള്‍ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഡൈ മാറ്റി ഉപയോഗിക്കാവുന്നതാണ്. സ്റ്റീല്‍ ഷീറ്റുകളിലും ഗാല്‍വനൈസ്ഡ് അയണ്‍ ഷീറ്റുകളിലും ഇതേ യന്ത്രത്തില്‍ സാഡ്ല്‍ നിര്‍മിക്കാം. തുടര്‍ന്ന് നിശ്ചിത എണ്ണം പായ്ക്കുകളാക്കി വിതരണക്കാര്‍ക്ക് നല്‍കാം.

മൂലധന നിക്ഷേപം
പ്രതിദിനം 10,000 സാഡ്ല്‍ നിര്‍മിക്കാന്‍ വേണ്ടത്
അഗോറ സാഡ്ല്‍
നിര്‍മാണ യന്ത്രം : 8,00,000 രൂപ
അനുബന്ധ
സംവിധാനങ്ങള്‍ : 50,000
ആകെ : 8,50,000 രൂപ
പ്രവര്‍ത്തന വരവ്, ചെലവ് കണക്ക്
ചെലവ്
പ്രതിദിനം 10,000 സാഡിലുകള്‍
നിര്‍മിക്കുന്നതിന്റെ ചെലവ്
ജി.ഐ ഷീറ്റ് : 7,000 രൂപ
തൊഴിലാളികളുടെ
വേതനം : 1,000
വൈദ്യുതി : 200
പായ്ക്കിംഗ് അനു
ബന്ധ ചെലവുകള്‍ : 1,000
ആകെ : 92,00 രൂപ.
വരവ്
സാഡില്‍ പരമാവധി
വില്‍പ്പന വില : 3
ഉല്‍പ്പാദകന്
ലഭിക്കുന്നത് : 2
10,000 ഃ 2: 20,000 രൂപ
ലാഭം 20,000-9,200 = 10800 രൂപ
യന്ത്രം പരിശീലനം: സാഡ്ല്‍നിര്‍മാണ യന്ത്രവും സാഡ്ല്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍: 0485 2999990.
Related Articles
Next Story
Videos
Share it