'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ 'പണി' കിട്ടുമോ?

'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ 'പണി' കിട്ടുമോ?

നിയമമനുസരിച്ച് മുന്നോട്ട് പോവുകയാണെകില്‍ വളരെയധികം പ്രയോജനം നല്‍കുന്ന ഫോര്‍മാറ്റാണ് പ്രൈവറ്റ് ലിമിറ്റഡ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നതിന് മുമ്പ് 3 കാര്യങ്ങള്‍ മനസിലാക്കുക
Published on

'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ 'പണി' കിട്ടും!' ഇത് പലരും പറയുന്നതായി കേട്ടിട്ടുണ്ട്. ഇതില്‍ വാസ്തവമുണ്ടോ? ശരിക്കും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യന്നത് അബദ്ധമാണോ? ഒരു കാര്യം മനസ്സില്‍ വയ്ക്കുക- നാട്ടിലെ ഒട്ടുമിക്ക വലിയ സ്ഥാപങ്ങളും രൂപീകരിച്ചിരിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് ആയാണ്. അതിനാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നത് ഒരിക്കലും പ്രശ്നമുള്ള  ഒരു ഫോര്‍മാറ്റല്ല. നിയമമനുസരിച്ച് മുന്നോട്ട് പോവുകയാണെകില്‍ വളരെയധികം പ്രയോജനം നല്‍കുന്ന ഫോര്‍മാറ്റാണ് പ്രൈവറ്റ് ലിമിറ്റഡ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നതിന് മുമ്പ് 3 കാര്യങ്ങള്‍ മനസിലാക്കുക.

1. മൂലധനം: പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കുമ്പോള്‍ ഇന്‍കോര്‍പ്പറേഷന്‍ സമയത്ത് കാണിക്കുന്ന paid-up capital കമ്പനി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ശേഷം ആ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് commencement ഫയല്‍ ചെയ്യുമ്പോള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. എന്നാല്‍ ഇതറിയാതെ പലരും അവരെക്കൊണ്ട് താങ്ങാന്‍ കഴിയാത്ത തുക മൂലധനമായി കാണിച്ച് commencement ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേരാറുണ്ട്.

മാത്രമല്ല സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഷെയറിന് ആനുപാതികമായ തുക അവരുടെ അക്കൗണ്ടില്‍ നിന്നുതന്നെ കമ്പനി ബാങ്ക് അക്കൗണ്ടിലേക്ക് കൊണ്ടുവരേണ്ടതാണ്. എന്നാല്‍ ഇന്‍കോര്‍പറേഷനു ശേഷം മറ്റ് അംഗങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസം മൂലം ഷെയര്‍ തുക ബാങ്കിലേക്ക് കൊണ്ടുവരാത്തപക്ഷം commencement സാധ്യമാവുകയില്ല, മാത്രമല്ല commencement ചെയ്യാത്തപക്ഷം കമ്പനിയുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ ചെയ്യാന്‍ പറ്റാത്ത അവസ്ഥവരും.

ഇന്‍കോര്‍പ്പറേഷന്‍ തിയ്യതി മുതല്‍ 180 ദിവസത്തിനകം commencement ചെയ്യാത്തപക്ഷം കമ്പനി ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടും. ആയതിനാല്‍ വിശ്വസ്തരായവരെ വച്ച്മാത്രം കമ്പനി ആരംഭിക്കുക, കൂടാതെ താങ്ങാന്‍ കഴിയുന്ന തുക മാത്രം മൂലധനമായി കാണിക്കുക.

2. ബാങ്ക് അക്കൗണ്ട്: കമ്പനി അക്കൗണ്ട് ആരംഭിക്കുന്നതിനായി ഡയറക്ടര്‍മാരുടെ നേരിട്ടുള്ള സാന്നിധ്യം പല ബാങ്കുകളും ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ ഇന്‍കോര്‍പറേഷനു ശേഷം ഡയറക്ടര്‍മാര്‍ നാട്ടിലുണ്ടെന്നു ഉറപ്പാക്കുക, അതിനനുസരിച്ച് പ്ലാന്‍ ചെയ്യുക. ഇത് അറിയാതെ പലപ്പോഴും ഇന്‍കോര്‍പറേഷനു ശേഷം വിദേശത്തും മറ്റുംപോവുകയും ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്ന പല സ്ഥാപങ്ങളും ഉണ്ട്.

3. വാര്‍ഷിക compliances : ഏതു ഫോര്‍മാറ്റിലുള്ള ഇന്‍കോര്‍പറേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണെങ്കിലും വര്‍ഷംതോറും IT ROC , KYC updations തുടങ്ങിയവ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. ഒരു ദിവസം വൈകിയാല്‍പോലും അതിന് ഫൈന്‍ നല്‍കേണ്ടിവരും. നിങ്ങളുടെ ബിസിനസിലെ പ്രവര്‍ത്തനങ്ങള്‍ നടന്നാലും ഇല്ലെങ്കിലും ഈ compliances ചെയ്യുന്നതില്‍ മുടക്കം വരുത്തരുത്. അതായത് വര്‍ഷംതോറും അതിനൊരു തുക മാറ്റിവയ്ക്കണം. പലരും വില്പന നടന്നില്ല എന്നുവച്ച് compliances ചെയ്യാതിരിക്കുകയും വലിയൊരു തുക ഫൈന്‍ വരികയും പിന്നീട് കമ്പനി ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുകയും ഡയറക്‌റ്റേഴ്‌സിന്റെ ഡിറക്ടര്‍ഷിപ് ബാന്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനാല്‍ വര്‍ഷംതോറുമുള്ള compliances ന് ഒരു തുക മാറ്റിവയ്ക്കുക.

ഈ മൂന്നുകാര്യം ശ്രദ്ധിച്ചാല്‍ തന്നെ വളരെ അനായാസമായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മുന്നോട്ടേക്ക് നയിക്കാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com