ആരോഗ്യത്തോടെ ജീവിക്കുവാൻ ഇതാ ഒരു കുറുക്കു വഴി
ചില സമയങ്ങളില്‍ വെറുതെ ഇരിക്കുന്നത് പോലും വളരെ ക്ഷീണമുണ്ടാക്കാം.
നിങ്ങള്‍ കഴിഞ്ഞ തവണ നടത്തിയ ഒരു നീണ്ട വിമാനയാത്രയെക്കുറിച്ചോ, ട്രെയിന്‍ യാത്രയെ കുറിച്ചോ അല്ലെങ്കില്‍ മറ്റൊരു നീണ്ട യാത്രയെ കുറിച്ചോ ഒന്നു ചിന്തിച്ചു നോക്കൂ. ആ യാത്രക്കിടയില്‍ നിങ്ങള്‍ കഠിനമായ ഒന്നും തന്നെ ചെയ്തിട്ടുണ്ടാകില്ല, എന്നിട്ടും യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടാറില്ലേ?
വെറുതെ ഇരിക്കുന്നത് വിശ്രമിക്കാനുള്ള ഒരു മാര്‍ഗമായിട്ടായിരിക്കും നിങ്ങള്‍ കാണുക. എന്നാല്‍ ദീര്‍ഘനേരം അത് തുടർന്നാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക
വാസ്തവത്തില്‍, ശാസ്ത്രം പറയുന്നത് ദീര്‍ഘനേരം ഒരേ ഇരിപ്പ് തുടരുന്നത് നമ്മുടെ ശരീരത്തെ സംബന്ധിച്ച് അസ്വാഭാവികമായ കാര്യമാണെന്നാണ്. എന്നിട്ടും നമ്മളില്‍ പലരും നിത്യവും ഇതു തന്നെ ചെയ്യുന്നു. കാരണം ഇത് തികച്ചും ഒരു സ്വാഭാവിക കാര്യമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, നമ്മുടെ സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം ഇത് വളരെ സ്വാഭാവികമായാണ് കാണപ്പെടുന്നത്. സോഷ്യല്‍ മീഡിയ, സിനിമ, ടിവി ഷോകള്‍ തുടങ്ങിയ വിനോദമാര്‍ഗങ്ങളില്‍ ഏര്‍പ്പെടുമ്പോഴും നമ്മള്‍ ചെയുന്നത് ഇത് തനെയാണ്.
എന്നാല്‍ ഇത്തരത്തില്‍ ഒരു മണിക്കൂര്‍ ഇരുന്നാല്‍ പോലും നിങ്ങളുടെ കാലുകളില്‍ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം 50 ശതമാനം കുറയുന്നതായാണ് ഇന്ത്യാന സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, ഉദാസീനമായ ഒരു ജീവിതശൈലി നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം, മരണത്തിലേക്കും രോഗങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാവുന്ന ഒരു പ്രധാന കാരണമാണിത്.
ശാരീരികമായ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് മരണത്തിലേക്ക് നയിക്കുന്ന നാലാമത്തെ പ്രധാന കാരണമായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 3.2 ദശലക്ഷം മരണങ്ങളാണ് (മരണങ്ങളുടെ ആറ് ശതമാനം) ഇതുമൂലമുണ്ടാകുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍, വിഷാദം തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള പ്രധാന കാരണവും ഇതു തന്നെ.
ശാരീരികമായ പ്രവര്‍ത്തനങ്ങളുടെ അഭാവം സ്തനാര്‍ബുദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓസ്റ്റിയോപൊറോസിസ്, വിഷാദം, ഉത്കണ്ഠ എന്നിവ വര്‍ധിപ്പിക്കാനും ഇടയാക്കും.
ഇതൊക്കെയാണെങ്കിലും നിങ്ങളുടെ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും എനര്‍ജി ഉത്തേജിപ്പിക്കാനും ലളിതമായ
ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാവുന്നതാണ്.
നടക്കൂ അഞ്ച് മിനിറ്റ്!
ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്ര ത്യാഘാതങ്ങള്‍ ഇല്ലാതാക്കാന്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും അഞ്ചു മിനിറ്റ് വീതം നടക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
തുടര്‍ച്ചയായി ഇരിക്കുന്നതില്‍ നിന്ന് ഒരു ഇടവേളയെടുത്ത് ഇടയ്ക്കിടെ നടക്കുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ നിങ്ങളിലെ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ഏകാഗ്രത കൂട്ടുന്നു, ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു, വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു, ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കുന്നു... എന്നിങ്ങനെ നിരവധി ഗുണങ്ങളാണ് ഇതുവഴി ലഭിക്കുന്നത്.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം നിങ്ങളുടെ കണ്ണുകള്‍ക്കും ശരീരത്തിനും മനസ്സിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും നിങ്ങളുടെ ശ്രദ്ധയെയും ഉല്‍പ്പാ ദനക്ഷമതയെയും തടസ്സപ്പെടുത്തുകയും ചെയ്യും.
ഇടയ്ക്കൊന്ന് എഴുന്നേറ്റ് നടക്കുമ്പോള്‍ നമ്മുടെ മനസ്സിന് ഒരു ചെറിയ ഇടവേള ലഭിക്കുകയും നിങ്ങളുടെ ആ ദിവസത്തെ സമ്മര്‍ദ്ദം അല്‍പ്പം ഒന്നു കുറഞ്ഞതായി അനുഭവപ്പെടാന്‍ സഹായിക്കുകയും ചെയ്യും.
5 മിനിറ്റ് നടക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നുകയാണെങ്കില്‍, നിങ്ങള്‍ ഇരിക്കുന്ന ഓരോ മണിക്കൂറിലും 2 മിനിറ്റ് നടക്കാനായി ഇടവേള എടുത്താലും മതി. ഇതു വഴി അകാല മരണ സാധ്യത 33 ശതമാനം കുറയുമത്രേ!
ഈ ലളിതമായ ദിനചര്യ ഇന്ന് തന്നെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കു നിരവധി നേട്ടങ്ങള്‍ ആസ്വദിക്കൂ...
Read the original article in English