പേടിയെ മറികടക്കാം, ഈ കഥ ശ്രദ്ധിക്കൂ

ഒരിടത്ത് ഒരു യുവ യോദ്ധാവ് ഉണ്ടായിരുന്നു. ഭയത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഒരിക്കല്‍ ഗുരു അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അതിന് തയ്യാറല്ലായിരുന്നു. അവളെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന ഒന്നായിരുന്നു അത്. എന്നാല്‍, അത് ചെയ്യണമെന്ന് ഗുരു നിര്‍ബന്ധിക്കുകയും യുദ്ധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ആ ദിവസം എത്തി. വിദ്യാര്‍ത്ഥി യോദ്ധാവ് ഒരു വശത്ത് നിന്നു. ഭയം മറുവശത്ത് നിലയുറപ്പിച്ചു. യോദ്ധാവിന് താന്‍ വളരെ ചെറുതാണെന്ന് തോന്നി. എന്നാല്‍ ഭയമാകട്ടെ വളരെ വലുതും ഉഗ്രകോപിയുമായി കാണപ്പെട്ടു. രണ്ടുപേരുടെ കൈയിലും അവരവരുടെ ആയുധങ്ങളുണ്ടായിരുന്നു. യുവ യോദ്ധാവ് എഴുന്നേറ്റ് ഭയത്തിനരികിലേക്ക് പോയി, മൂന്നു പ്രാവശ്യം സാഷ്ടാംഗം നമസ്‌കരിച്ച് ചോദിച്ചു; 'നിങ്ങളുമായി യുദ്ധത്തിന് എനിക്ക് അനുവാദം നല്‍കാമോ? '
ഭയം പറഞ്ഞു; ' നിങ്ങള്‍ അനുവാദം ചോദിച്ചു കൊണ്ട് കാട്ടിയ ബഹുമാനത്തിന് നന്ദി.' അപ്പോള്‍ യുവ യോദ്ധാവ് ചോദിച്ചു; 'എനിക്ക് എങ്ങനെ നിങ്ങളെ തോല്‍പ്പിക്കാനാകും? '
ഭയം മറുപടി പറഞ്ഞു; ' ഞാൻ വേഗത്തില്‍ സംസാരിക്കുന്നു, നിങ്ങളുടെ മുഖത്തിനോട് അടുക്കുന്നു. അതോടെ നിങ്ങളില്‍ അധൈര്യമുണ്ടാകുകയും ഞാന്‍ പറഞ്ഞതെല്ലാം അനുസരിക്കുകയും ചെയ്യുന്നു.
ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ എനിക്ക് ഒരു ശക്തിയുമില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ശ്രദ്ധിക്കാം, എനിക്ക് ബഹുമാനം നല്‍കുകയുമാകാം. എന്നാല്‍ ഞാന്‍ പറയുന്നതിനനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എനിക്ക് ഒരു ശക്തിയും ഉണ്ടാകില്ല.'
അങ്ങനെ, ഭയത്തെ എങ്ങനെ മറികടക്കാമെന്ന് വിദ്യാര്‍ത്ഥി യോദ്ധാവ് പഠിച്ചു.
Conversation with God എന്ന പുസ്തക സീരിസ് എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതില്‍ ഭയത്തെ വിശദീകരിക്കുന്നത് തെറ്റായ തെളിവുകള്‍ യാഥാര്‍ത്ഥ്യമായി പ്രത്യക്ഷപ്പെടുന്നു (False Evidence Appearing Real) എന്നാണ്.
നിങ്ങളുടെ ജീവിതത്തിലെ തന്നെ ചില സാഹചര്യങ്ങളില്‍, ഏറ്റവും മോശമായത് സങ്കല്‍പ്പിക്കുകയും എന്നാല്‍ അത് അങ്ങനെ സംഭവിക്കാതെ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടക്കുകയും ചെയ്ത അനുഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടാകാം.
തെറ്റായ കഥകള്‍ ഉണ്ടാക്കിയെടുക്കാനുള്ള കഴിവാണ് ഭയത്തിന്റെ പ്രധാന ആയുധങ്ങളിലൊന്ന്. നമ്മുടെ തീരുമാനങ്ങളെയും പ്രവൃത്തിയെയും നിയന്ത്രിക്കാന്‍ തക്കതായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നമ്മളെ അത് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് തടയുന്നു.
മുന്‍കാലങ്ങളില്‍ ഞാന്‍ അമിതമായി ചിന്തിക്കുകയും ഭയം കാരണം എല്ലാ തരത്തിലുമുള്ള അസുഖകരമായ നിഗമനങ്ങളിലേക്ക് എടുത്തു ചാടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി, എന്റെ ഭയങ്ങള്‍ ഏറെയും വെറും അനുമാനം മാത്രമാണെന്ന് മനസ്സിലാക്കിയത് എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
തെളിവൊന്നും കൂടാതെ തന്നെ സത്യമെന്ന നിലയില്‍ അംഗീകരിക്കുന്ന, അല്ലെങ്കില്‍ തീര്‍ച്ചയായും സംഭവിക്കാവുന്ന ഒരു കാര്യം, എന്നതാണ് അനുമാനം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഭയം കാരണം നിങ്ങളുടെ ജീവതത്തില്‍ ചെയ്യാതെ പോയ ഒരു കാര്യം എന്താണ്? ഭയത്തെ വകവെക്കാതെ നടപടിയെടുക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കും?
ഒരു പക്ഷേ, ഈ കഥയിലെ യുവ യോദ്ധാവിന്റെ കാര്യത്തിലെന്ന പോലെ നിങ്ങളുടെ ഭാവനയിലുള്ള പേടി ഒരിക്കലും യാഥാര്‍ത്ഥ്യമാകുകയില്ലെന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it