കഥകളുടെ മാന്ത്രികശക്തി

നമ്മള്‍ നല്ലൊരു കഥ കേട്ടുകൊണ്ടിരിക്കുമ്പോള്‍ രസകരമായ ചില കാര്യങ്ങള്‍ നമ്മുടെ തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്നു
കഥകളുടെ മാന്ത്രികശക്തി
Published on

The Tuesday Club എന്ന പേരിലുള്ള ഒരു ക്ലബിന്റെ പ്രതിവാര യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. പൊതുവേദിയില്‍ സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം.

അംഗങ്ങളിലൊരാളായ ഷെവ്ലിന്‍ സെബാസ്റ്റ്യന്‍ എപ്പോഴും തന്റെ സംസാര സമയം കൗതുകകരമായ കഥകള്‍ പറയാനാണ് ഉപയോഗിക്കുന്നത്. അതുകേള്‍ക്കുന്നത് വളരെ രസകരമാണ്. ഓരോ തവണയും അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പത്രപ്രവര്‍ത്തകനായ അദ്ദേഹം ഒരു പതിറ്റാണ്ടിലേറെ മുമ്പ് എഴുതിയ കാര്യങ്ങള്‍ പല ആളുകളും ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നുണ്ട്. കഥകളുടെ മാന്ത്രിക ശക്തിയുംഅതിന് ആളുകളുടെ മസ്തിഷ്‌കത്തില്‍ വരുത്താനാവുന്ന സ്വാധീനവുമാണ് ഇങ്ങനെ ഓര്‍ത്തിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

കഥകള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് നമുക്കറിയാം. നമ്മള്‍ സമയവും ആശങ്കകളും ഒക്കെ മറന്നു പോകുകയും ചെയ്യും.

നമ്മള്‍ നല്ലൊരു കഥ കേട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റു ചില രസകരമായ കാര്യങ്ങളും നമ്മുടെ തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്നുണ്ട്.

വസ്തുതകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ തലച്ചോറിലെ ഭാഷാ സംസ്‌കരണ കേന്ദ്രങ്ങള്‍ (Language processing Centres) സജീവമാകും. അതേസമയം കഥകള്‍ കേള്‍ക്കുമ്പോള്‍ തലച്ചോറിലെ സെന്‍സറി, വിഷ്വല്‍, മോട്ടോര്‍ സംബന്ധമായ ഭാഗങ്ങള്‍ കൂടി സജീവമാകുകയും നമ്മുടെ ശരീരം അത് സ്വയം അനുഭവിക്കുന്നതു പോലെ പ്രതികരിക്കുകയും ചെയ്യുന്നു.

കഥകള്‍ക്ക് രസിപ്പിക്കാനും അറിവ് നല്‍കാനും മാനസിക വികാസം ഉണ്ടാക്കുന്നതിനും സഹാനുഭൂതി വളര്‍ത്താനുമുള്ള കഴിവുണ്ട്. ഇത് നമ്മെ മികച്ച വ്യക്തികളാക്കി മാറാന്‍ സഹായിക്കുന്നു.

എന്റെ ജീവിതത്തില്‍ തന്നെ, പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിക്കുന്നത് എന്റെ കാഴ്ചപ്പാടുകള്‍ മെച്ചപ്പെടുത്തുന്നതിനും ഞാനുമായി ബന്ധപ്പെട്ട ആളുകളെ മനസ്സിലാക്കാനും കൂടുതല്‍ അനുകമ്പയോടെ പെരുമാറാനും എന്നെ സഹായിച്ചിട്ടുണ്ട്.

പുസ്തകങ്ങള്‍, സിനിമകള്‍, ടിവി ഷോകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് നല്ല കഥകള്‍ കണ്ടെത്താനാകുമെങ്കിലും അറിയാത്തവര്‍ക്ക് വേണ്ടി ദി മോത്ത് (The Moth) എന്ന അതിശയകരമായ കഥപറയല്‍ പ്ലാറ്റ്ഫോം പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള 20 വര്‍ഷത്തിലേറെ പഴക്കമുള്ള പ്ലാറ്റ്ഫോമാണിത്. തീര്‍ത്തും വ്യക്തിപരവും ആഴത്തില്‍ സ്വാധീനിക്കുന്നതും നര്‍മം കലര്‍ന്നതുമായ കഥകളാണ് കാണികള്‍ക്ക് മുമ്പില്‍ ഈ പ്ലാറ്റ്ഫോമിലൂടെ ആളുകള്‍ പറയുന്നത്. 'True stories told live' എന്നതാണ് ദി മോത്തിന്റെ ആപ്തവാക്യം.

മോത്തിന് ഒരു പോഡ്കാസ്റ്റും ഔദ്യോഗിക യൂട്യൂബ് ചാനലുമുണ്ട്. അവിടെ നിങ്ങള്‍ക്ക് 15 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള നൂറുകണക്കിന് രസകരമായ കഥകള്‍ കണ്ടെത്താനാകും.

മോത്തില്‍ നിന്നുള്ള രണ്ട് കഥകളെ കുറിച്ചാണ് താഴെ കൊടുക്കുന്നത്. അത് കേള്‍ക്കാന്‍ വളരെ രസകരവും കേള്‍ക്കേണ്ടതുമാണ്.

ജോര്‍ജ് ലംബാര്‍ഡി: ഇന്ത്യയിലേക്കുള്ള ദൗത്യം

നോബല്‍ സമ്മാനജേതാവായ ലോകപ്രശസ്ത വ്യക്തിയെ ചികിത്സിക്കാൻ യാത്രതിരിച്ച ഒരു യുവ ഡോക്ടറുടെ രസകരമായ കഥ.

കിംബര്‍ലി റീഡ്: ലൈഫ് ഫ്ളൈറ്റ്

ഒരു സ്ത്രീ അവരുടെ ജന്മനാട്ടിലേക്ക് യാത്ര നടത്താനും സഹോദരനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവെച്ചിരുന്ന യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താനും നിര്‍ബന്ധിതയാകുന്നു.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com