കച്ചോടം കൂട്ടാന്‍ ഇതുപോലെ ചില കൂട്ടുകെട്ടുകളാവാം

ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറുകള്‍ വന്നതോടെ പരമ്പരാഗത ബുക്ക് സ്റ്റോറുകള്‍ പ്രതിസന്ധിയിലായി. വായനക്കാര്‍ വീടിന്റെ് അകത്തളങ്ങളില്‍ നിന്നും സ്റ്റോറുകളിലേക്ക് എത്താതെയായി. പുസ്തകങ്ങള്‍ വീട്ടുപടിക്കലെത്തുമ്പോള്‍ എന്തിന് ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കണം. ധാരാളം സ്റ്റോറുകള്‍ പൂട്ടിപ്പോയി. പുസ്തക സ്റ്റോര്‍ നടത്തിക്കൊണ്ടു പോകുന്നത് പലര്‍ക്കും അത്ര ലാഭകരമായ ബിസിനസ് അല്ലാതെയായി.

ആമസോണ്‍ പോലുള്ള ഓൺലൈൻ സ്റ്റോറുകള്‍ക്ക് മുന്നില്‍ പല വമ്പന്‍ ബുക്ക് സ്റ്റോറുകളും മുട്ടുകുത്തി. പക്ഷേ ഓൺലൈൻ സ്റ്റോറുകളുടെ വെല്ലുവിളികള്‍ നേരിട്ട് ബാണ്‍സ് ആന്ഡ്‌സ നോബിള്‍ (Barnes & Noble)പിടിച്ചു നിന്നു. അവര്‍ ബിസിനസിനെ വിപുലീകരിക്കാന്‍ ഈ അവസരം വിനിയോഗിച്ചു. ചില വെല്ലുവിളികള്‍ പുതിയ അവസരങ്ങള്‍ തുറന്നിടും. തീര്‍ന്നു എന്ന് കരുതുന്നിടത്തു നിന്നും ബിസിനസ്
ഉയർത്തെഴുനേൽക്കും
. ബാണ്‍സ് ആന്‍ഡ് നോബിള്‍ ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റി.
അവര്‍ സ്റ്റാർബക്‌സുമായി തന്ത്രപരമായ സഖ്യത്തില്‍ (Strategic Alliance) ഏർപ്പെട്ടു. തങ്ങളുടെ സ്റ്റോറുകളിള്‍ അവര്‍ ബി ആന്‍ഡ് എന്‍ കഫെകള്‍ ആരംഭിച്ചു. ചൂട്കാപ്പിക്കൊപ്പം പുസ്തകങ്ങളും. പുസ്തക പ്രേമികള്‍ക്ക് ബാണ്‍സ് ആന്‍ഡ് നോബിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കാന്‍ ഒരു കാരണം കൂടിയായി. ഒരിക്കലും ഓണ്‍ലൈനന്‍ സ്റ്റോറുകളില്‍ ഇത്തരമൊരു അനുഭവം സാധ്യമല്ല. ഈ സഖ്യത്തിലൂടെ സ്റ്റാർബുക്‌സിന് കൂടുതല്‍ സ്ഥലങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുവാന്‍ സാധിച്ചു. അവരുടെ വില്‍പ്പനയും വര്‍ധിച്ചു. രണ്ടു
കൂട്ടർക്കും
സഖ്യം പ്രയോജനകരമായി.
ആഡംബര വാഹന നിര്‍്മ്മാതാക്കളായ ബി എം ഡബ്ല്യുവും(BMW) ബാഗ് നിർമ്മാതാക്കളായ ലൂയി വിറ്റോണും(Louis Vuitton) തമ്മില്‍് കൂട്ടുകൂടി. BMW i8 സ്‌പോര്‍ട്‌സ് കാര്‍ വാങ്ങുന്നവര്‍ക്ക് കറുപ്പ്, നീല നിറങ്ങളില്‍ കാറിന്റെ ഡിസൈന്‍ അനുസരിച്ച് രൂപപ്പെടുത്തിയ ലൂയി വിറ്റോണ്‍ ബാഗുകള്‍ കൂടി വാങ്ങുവാന്‍ സാധിക്കും. മറ്റ് ബാഗുകളില്‍ ഉപയോഗിക്കാത്ത കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബാഗുകള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ രീതിയില്‍ കാറിന്റെ പാര്‍സല്‍ ഷെല്‍ഫ് BMW രൂപകല്‍പ്പന ചെയ്യുകയും ചെയ്തു.
തന്ത്രപരമായ സഖ്യത്തിലൂടെ ബിസിനസുകള്‍ വിഭവങ്ങള്‍ (Resources) പങ്കിടുമ്പോള്‍ തന്നെ തങ്ങളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. പുതിയ വിപണികളിലേക്ക് കടന്നുകയറാനും തങ്ങളുടെ ബ്രാന്‍ഡുകളെ ശക്തിപ്പെടുത്താനും കൂട്ടുകെട്ട് അവരെ സഹായിക്കുന്നു. പരസ്പരം കൈകോര്‍്ക്കുമ്പോള്‍ ചിലപ്പോള്‍ ഒറ്റയ്ക്ക് നേടാന്‍ കഴിയാത്തത് പങ്കാളിത്തത്തിലൂടെ സാധ്യമാകുന്നു. ബിസിനസ് കൂടുതല്‍ വിശാലമാക്കുവാനും വില്‍പ്പന വര്‍്ദ്ധിപ്പിക്കുവാനും തന്ത്രപരമായ സഖ്യം (Strategic Alliance) പങ്കാളികളെ പ്രാപ്തരാക്കുന്നു.
നിങ്ങള്‍ കെ എഫ് സി (KFC - Kentucky Fried Chicken) ഔട്ട്ലെറ്റിലേക്ക് കടന്നു ചെല്ലുന്നു ഫ്രൈഡ് ചിക്കനൊപ്പം സോഫ്റ്റ് ഡ്രിങ്ക് കൂടി ഓര്‍ഡര്‍ ചെയ്യുന്നു. അതാ ഫ്രൈഡ്ചിക്കനെത്തുന്നു ഒപ്പം പെപ്‌സിയും (Pepsi). എന്നാല്‍
മക്‌ഡൊണാൾഡ്സിൽ
(McDonald's) കയറി നിങ്ങളൊരു ബര്‍ഗറും സോഫ്റ്റ് ഡ്രിങ്കും ഓര്‍ഡര്‍ ചെയ്താലോ? നിങ്ങള്‍ക്ക് ബര്‍ഗറിനൊപ്പം ലഭിക്കുക കൊക്കകോളയായിരിക്കും(Coca - Cola). നിങ്ങളിത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതും തന്ത്രപരമായ ബിസിനസ് കൂട്ടുകെട്ടാണ്.
ബിസിനസുകള്‍ തമ്മില്‍ കൈകള്‍ കോര്‍്ക്കുന്നതിന് മടിച്ചു നില്‍ക്കേണ്ട ആവശ്യമൊന്നുമില്ല. പരസ്പരം വിഭവങ്ങള്‍ പങ്കുവെച്ച് വളരാന്‍ ശ്രമിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. വിദേശ വിപണികളെ ലക്ഷ്യം വെക്കുന്നവര്ക്ക് ഇത്തരം സഖ്യങ്ങളിലൂടെ ലോകത്തിലെവിടേയും എത്തിച്ചേരാം. പുതിയ വെല്ലുവിളികള്‍ കടന്നുവരുമ്പോള്‍ അതിനെ നേരിടാനും തന്ത്രപരമായ സഖ്യം (Strategic Alliance) ഉപയോഗിക്കാം. എതിരാളികള്‍ക്ക് മുന്നേ പായാനും അതിവേഗം വളരാനും ഈ തന്ത്രം ബിസിനസുകള്‍ക്ക് ശക്തി പകരും.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it