ഇത് 'സെക്കന്‍ഡ് ഇന്നിംഗ്‌സ്'; റിട്ടയര്‍മെന്റിന് ശേഷവും തുടങ്ങാം ഈ ബിസിനസുകള്‍

റിട്ടയര്‍മെന്റ് കാലം വിശ്രമിക്കാനും അതുവരെയുള്ള അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനുള്ള സമയവുമായാണ് ഒരുകാലത്ത് പലരും ഇതുവരെ കണ്ടിരുന്നത്. എന്നാല്‍, റിട്ടയര്‍മെന്റ് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമായിട്ടാണ് ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ ഇന്ന് ചിന്തിക്കുന്നത്. പ്രൊഫഷണല്‍ ലോകത്തോട് വിട പറയുന്നതിനു പകരം, വിരമിച്ചവര്‍ അവരുടെ കഴിവുകളും, അനുഭവങ്ങളും, ബന്ധങ്ങളും പ്രയോജനപ്പെടുത്തി വിജയകരമായ ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനുള്ള പുതുവഴി തേടുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതികവിദ്യയുടെ പരിഞ്ജാനക്കുറവും, റിസ്‌ക് എടുക്കുന്നതിനുള്ള മടിയും സമ്മര്‍ദ്ദത്തിലായേക്കാവുന്ന ബുദ്ധിമുട്ടുകളും കാരണം വളരെ സേഫായ ബിസിനസുകളാണ് വിരമിച്ചവര്‍ക്ക് താത്പര്യം. എല്ലാവരും അങ്ങനെയാകണമെന്നില്ല, എങ്കിലും ഇത്തരം സമ്മര്‍ദ്ദങ്ങളില്ലാതെ ആസ്വദിച്ച് ചെയ്യാവുന്ന, വലിയ നിക്ഷേപം വേണ്ടാത്ത ചില ബിസിനസുകള്‍ പരിചയപ്പെടാം. വലിയൊരു ലാഭം പ്രതീക്ഷിച്ചാവരുത് ഈ സംരംഭങ്ങളിലേക്ക് ഇറങ്ങേണ്ടത്. വരുമാനം നല്‍കുന്ന ഹോബി പോലെ മാത്രമായിരിക്കണം ഇത്തരം ബിസിനസ്സുകളെ കാണേണ്ടത്.

1. ഫ്രാഞ്ചൈസി ബിസിനസുകള്‍:

വലിയ കഷ്ടപ്പാടുകളോ റിസ്‌കോ കൂടാതെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ്സാണ് സാമാന്യം നല്ലൊരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്ത് നടത്തുന്നത്. മാര്‍ക്കറ്റിംഗും, അസംസ്‌കൃത വസ്തുക്കളുടെ വിതരണവും ഫ്രാഞ്ചൈസര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നല്ലരീതിയില്‍ ബിസിനസ് നടത്താവുന്നതാണ്. അത്യാവശ്യം മതിപ്പുള്ള സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസി എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഫ്രാഞ്ചൈസി എഗ്രിമെന്റ് ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കുകയും ചെയ്യുക.

2. കണ്‍സള്‍ട്ടേഷന്‍:

ഒരു വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് ഒരു കണ്‍സള്‍ട്ടന്റിനുള്ള പ്രധാന യോഗ്യത. അത്തരത്തില്‍ താന്‍ പ്രവര്‍ത്തിച്ചുവന്ന മേഖലയില്‍ നല്ല പരിഞ്ജാനം ഉണ്ടെങ്കില്‍ അത് ഡിമാന്‍ഡുള്ള മേഖലയെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാന്‍ കഴിയുന്ന ഒരു ബിസിനസ് അവസരമാണത്. റിസ്‌കും ഇന്‍വെസ്റ്റ്‌മെന്റും കുറവാണെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. ഒരു ഓഫീസ് മുറി എടുത്തോ, വീട്ടില്‍ തന്നെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയോ കണ്‍സള്‍ട്ടേഷന്‍ നല്‍കാവുന്നതാണ്.

3. വെര്‍ച്വല്‍ അസിസ്റ്റന്റ്:

പല ബിസിനസുകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ വര്‍ക്ക്ഫ്‌ളോകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും വെര്‍ച്വല്‍ അസിസ്റ്റന്റുകളെ ആശ്രയിക്കാറുണ്ട്. ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ്, ക്രിയേറ്റീവ്, ടെക്‌നിക്കല്‍ അല്ലെങ്കില്‍ പ്രത്യേക പിന്തുണ നല്‍കുന്ന ഒരു റിമോട്ട് പ്രൊഫഷണലാണ് വെര്‍ച്വല്‍ അസിസ്റ്റന്റ് (VA).

ജോലി സ്ഥലമോ സമയമോ പ്രശ്‌നമല്ലാത്തതിനാല്‍ റിട്ടര്‍മെന്റിന് ശേഷം സുരക്ഷിതമായി തുടങ്ങാന്‍ കഴിയുന്ന ഒരു ബിസിനസ് സംരംഭമാണിത്. അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസ്, സോഷ്യല്‍ മീഡിയ മാനേജ്മന്റ്, Content Creation , ഓണ്‍ലൈന്‍ റിസര്‍ച്ച്, കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രൊജക്റ്റ് മാനേജ്മന്റ് അസ്സിസ്റ്റന്‍സ്, Virtual Event പ്ലാനിംഗ്, Bookkeeping and Financial സപ്പോര്‍ട്ട്, Language Translation Services, E-commerce Support തുടങ്ങിയവയില്‍ നിങ്ങളുടെ നൈപുണ്യത്തിനും പരിചയത്തിനുമനുസരിച്ച മേഖല തിരഞ്ഞെടുത്തത് ആ സേവനം മറ്റ് സ്ഥാപനങ്ങള്‍ക്ക് ഓഫര്‍ ചെയ്യാവുന്നതാണ്.

4. ഓണ്‍ലൈന്‍ ട്യൂട്ടറിംഗ്:

അക്കാദമിക് വിഷയങ്ങളെപോലെ തന്നെ ആവശ്യക്കാര്‍ കൂടുതലുള്ള ഒരു വിഷയമാണ് തൊഴില്‍ പഠനവും, തൊഴിലിലേക്കുള്ള തയ്യാറെടുപ്പും. റെസ്യുമെ തയ്യാറാക്കല്‍, ഇന്റര്‍വ്യൂ സ്‌കില്‍സ് പരിശീലനം, പ്രൊഫഷണല്‍ വസ്ത്രധാരണവും സ്‌റ്റൈലിംഗും പരിശീലിപ്പിക്കല്‍ തുടങ്ങി തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളില്‍ പരിശീലനം ഓണ്‍ലൈനായി നല്‍കാം. കൂടാതെ തൊഴില്‍ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും നല്‍കാം. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് മാര്‍കെറ്റില്‍ നല്ല ഡിമാന്‍ഡുണ്ട്.

5. ചെടികളുടെ നഴ്‌സറി:

താല്പര്യമുള്ളവര്‍ക്ക് വളരെയധികം ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു ബിസിനസാണിത്. വീട്ടില്‍ തന്നെ ആരംഭിക്കാന്‍ കഴിയുന്നതുകൊണ്ടു വലിയ നിക്ഷേപത്തിന്റെ ആവശ്യവും വരുന്നില്ല. ഇന്ന് ഇന്‍ഡോര്‍ ഔട്‌ഡോര്‍ ചെടികള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നതു കൊണ്ടും ചിലയിനം ഇന്‍ഡോര്‍ ചെടികള്‍ക്ക് വില കൂടുതലായതുകൊണ്ടും സാമാന്യം നല്ല ലാഭം ഉണ്ടാക്കാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും, യൂട്യൂബിലുമെല്ലാം മാര്‍ക്കറ്റിംഗ് ചെയ്തത് ബിസിനസ് വര്‍ധിപ്പിക്കാം. ഓണ്‍ലൈന്‍ വില്‍പ്പന വഴിയും ബിസിനസില്‍ വളര്‍ച്ചയുണ്ടാക്കാം. അധികം ജീവനക്കാരില്ലാതെ നോക്കി നടത്താനും കഴിയുന്ന ബിസിനസാണിത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ:

നിങ്ങളുടെ കഴിവുകള്‍, വൈദഗ്ദ്ധ്യം, താല്‍പ്പര്യങ്ങള്‍ എന്നിവ വിലയിരുത്തിമാത്രം ബിസിനസ് ആശയം തിരഞ്ഞെടുക്കുക. നിങ്ങളുടെ ടാര്‍ഗറ്റ് മാര്‍ക്കറ്റ്, മത്സരം, നിര്‍ദ്ദിഷ്ട സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് എന്നിവ പരിഗണിക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്തിന് വിജയസാധ്യതയുണ്ടെന്നും ഉറപ്പാക്കുക. എന്നാല്‍ വന്‍ലാഭം എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ബിസിനസ് തിരഞ്ഞെടുക്കരുത്. വലിയൊരു ലാഭമില്ലെങ്കിലും നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന, നിയമങ്ങളുടെ നൂലാമാലകള്‍ ഇല്ലാത്ത ഒരു മേഖല തിരഞ്ഞെടുക്കുക.

Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it