നിങ്ങളുടെ ബിസിനസിലും ഉപയോഗിക്കാം നിര്‍മ്മിതബുദ്ധി

നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/AI) കടന്നുവരവോടെ എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിസിനസിലും എ.ഐ ഉപയോഗം കൂടുകയാണ്. കമ്പനികളില്‍ ഇത്തരം സാങ്കേതിക വിദ്യയിലൂന്നിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ കൃത്യമായ ആസൂത്രണവും ഫലപ്രദമായ ആശയവിനിമയവും ആവശ്യമാണ്.

നിര്‍മിത ബുദ്ധി മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍ അറിഞ്ഞ് അത് പഠിക്കുന്നവര്‍ വരെ ദിനംപ്രതി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ അതിനെ ഉപയോഗിക്കുകയോ ഉല്‍പ്പാദനക്ഷമത കൂട്ടുന്നതി
നായി പ്രയോജനപ്പെടുത്തകയോ ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയാണ്. നിര്‍മിതബുദ്ധി ബിസിനസുകളില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും ജീവനക്കാര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശീലനവും പിന്തുണയും നല്‍കേണ്ടതാണ്.
ഇങ്ങനെ സമയബന്ധിതമായി നിര്‍മിത ബുദ്ധി ഉപയോഗിച്ചു ഓട്ടോമേറ്റ് ചെയ്തു മുന്നേറുന്ന ഒരു കമ്പനിയായി നമുക്ക് നമ്മുടെ സ്ഥാപനത്തെ പരിവര്‍ത്തനം ചെയ്‌തെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ബിസിനസില്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ചില ടൂളുകള്‍ പരിചയപ്പെടാം.
നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും ചാറ്റ് എ.ബി.സി
ജി.പി.ടി-3, ജി.പി.ടി-4 ഉള്‍പ്പടെ വിവിധ മോഡലുകളില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ലഭ്യമായ, ടീമുകള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു ചാറ്റ്ജി.പി.ടി അധിഷ്ഠിത ടൂള്‍ ആണ് ChatABC. ചാറ്റ്ജി.പി.ടി സവിശേഷതകള്‍ ടീമായി ഉപയോഗിക്കുവാന്‍ കഴിയുന്നതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് പുതിയ വിവരങ്ങള്‍ എടുക്കുവാനും ഇതിലൂടെ സാധിക്കും. സങ്കീര്‍ണമായ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സഹായിക്കുന്ന ഒരു പ്രോംപ്റ്റ് ലൈബ്രറി ChatABCയുടെ ഒരു പ്രത്യേകതയാണ്.
ഒരു ഡോക്യുമെന്റ് അപ്ലോഡ് ചെയ്ത് അതുമായി സംവദിക്കുക, കാര്യങ്ങള്‍ ചിട്ടപ്പെടുത്തി സൂക്ഷിക്കാന്‍ ചാറ്റുകള്‍ ഫോള്‍ഡറുകളായി ക്രമീകരിക്കുക, നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരു ഭാഷ, ടോണ്‍, എഴുത്ത് ശൈലി, ഘടന എന്നിവ തിരഞ്ഞെടുക്കുവാന്‍ കഴിയുക തുടങ്ങിയവയെല്ലാം ഇതിന്റെ മറ്റു സവിശേഷതകളാണ്. നിശ്ചിത സേവനങ്ങള്‍ സൗജന്യമായും അതിനപ്പുറം നല്‍കുന്ന സേവനങ്ങള്‍ പണം ഈടാക്കിക്കൊണ്ടുമുള്ള പ്രീമിയം മോഡലിലുമാണ് ഇത് ലഭ്യമാകുക.
ലിങ്ക്: https://chatabc.ai/
സ്വകാര്യ AI റൈറ്റിംഗ് അസിസ്റ്റന്റ് : HyperWrite
സൃഷ്ടിപരമായ എഴുത്തുകള്‍ക്ക് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു എഐ റൈറ്റിംഗ് വെബ്സൈറ്റാണ് ഹൈപ്പര്‍ റൈറ്റ്. അനുയോജ്യമായ നിര്‍ദേശങ്ങളും പ്രതികരണങ്ങളും നല്‍കി ഉപയോക്താക്കളെ വേഗത്തില്‍ എഴുതാന്‍ സഹായിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെക്സ്റ്റ് വിശകലനം ചെയ്യുന്നതിനും അക്ഷരത്തെറ്റുകള്‍, വ്യാകരണ പിശകുകള്‍ എന്നിവ കണ്ടെത്തുന്നതിനും ഹൈപ്പര്‍ റൈറ്റ് അഡ്വാന്‍സ്ഡ് നാച്ച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് (NLP) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഉപയോക്താക്കളെ അവരുടെ എഴുത്ത് സൃഷ്ടികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് വ്യക്തിഗതമായി വ്യാകരണവും നുറുങ്ങുകളും ഇത് നല്‍കുന്നു.
ഉപയോക്താക്കള്‍ക്ക് അവര്‍ വായിക്കുന്നതിന്റെ സാരം പെട്ടെന്ന് മനസിലാക്കാന്‍ സഹായിക്കുന്നതിന് ദൈര്‍ഘ്യമേറിയ ഭാഗങ്ങളോ ലേഖനങ്ങളോ സംഗ്രഹിക്കാന്‍ പോലും ഇതിന് കഴിയും. വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം ഈ ടൂള്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ഇവരുടെ ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. നിശ്ചിത സേവനങ്ങള്‍ സൗജന്യമായും അതിനപ്പുറം നല്‍കുന്ന സേവനങ്ങള്‍ പണം ഈടാക്കിക്കൊണ്ടുമുള്ള പ്രീമിയം മോഡലിലുമാണ് ഇത് ലഭ്യമാകുക.
ലിങ്ക്: https://www.hyperwriteai.com
കുറച്ചു പദങ്ങള്‍, വലിയ സൃഷ്ടികള്‍ : Charley.ai
സര്‍ഗാത്മകമായ മാര്‍ക്കറ്റിംഗ് പ്രബന്ധങ്ങള്‍ എഴുതാന്‍ നിങ്ങളെ സഹായിക്കുന്ന അത്യാധുനിക എഐ എസ്സേ ജനറേഷന്‍ ടൂളാണ് ചാര്‍ളി. ലളിതമായി നമ്മള്‍ നല്‍കുന്ന വിഷയങ്ങള്‍ക്ക്, 15,000 വാക്കുകള്‍ വരെ ദൈര്‍ഘ്യമുള്ള ഒരു പ്രബന്ധം നമുക്ക് വേണ്ടി നിര്‍മിത ബുദ്ധി ഇതിലൂടെ എഴുതിനല്‍കും.
നിങ്ങളുടെ ആവശ്യങ്ങള്‍ എന്താണോ അതിനനുസൃതമായി മികച്ച പ്രബന്ധം എഴുതാന്‍ തരം, പദങ്ങളുടെ എണ്ണം, ആവശ്യമുള്ള ഗ്രേഡ് എന്നിവ തിരഞ്ഞെടുക്കുവാന്‍ ഉള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്. നിശ്ചിത സേവനങ്ങള്‍ സൗജന്യമായും അതിനപ്പുറം നല്‍കുന്ന സേവനങ്ങള്‍ പണം ഈടാക്കിക്കൊണ്ടുമുള്ള പ്രീമിയം മോഡലിലുമാണ് ഇത് ലഭ്യമാകുക.
ലിങ്ക്: http://charley.ai/
ചാറ്റ്ജി.പി.ടിക്കുള്ള ബദല്‍ : Hugging Face
ചാറ്റ്ജിപിടിയ്ക്കുള്ള ഒരു ഓപ്പണ്‍ സോഴ്‌സ് ബദലാണ് ഔഴഴശിഴഇവമ.േ നമ്മുടെ സന്ദേശങ്ങളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നു എന്നതാണ് ഹഗ്ഗിംഗ് ചാറ്റിന്റെ പ്രത്യേകത. ഉപയോക്താവിന്റെ വിവരങ്ങള്‍ ഇതില്‍ സുരക്ഷിതമാണ്.ഓപ്പണ്‍ സോഴ്‌സ്, ഓപ്പണ്‍ സയന്‍സ് എന്നിവയിലൂടെ നിര്‍മിത ബുദ്ധിയെ മുന്നോട്ട് കൊണ്ടുപോകാനും ജനകീയമാക്കാനുമുള്ള ശ്രമങ്ങളാണ് huggingface കമ്മ്യൂണിറ്റി ചെയ്യുന്നത്.
ലിങ്ക്: https://huggingface.co/chat/
ലൈസന്‍സ്: സൗജന്യം
GPT-4 ആക്സസ് സൗജന്യം : forefront chat
ഒരു മികച്ച ചാറ്റ്ജിപിടി അനുഭവം നല്‍കുന്ന ടൂള്‍ ആണ് Forefront. ജിപിടി-4, ഇമേജ് ജനറേഷന്‍, അവതാറുകള്‍, ചാറ്റുകള്‍ എന്നിവ പങ്കിടാനുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും നിങ്ങളുടെ ചാറ്റുകള്‍ തല്‍ക്ഷണം പങ്കിടുക, നിങ്ങളുടെ ചാറ്റുകള്‍ സ്വയം മനസിലാക്കി നിങ്ങളുടെ ഫോള്‍ഡറുകളിലേക്ക് ക്രമീകരിക്കുക, നിങ്ങളുടെ ചാറ്റുകളില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയും ഈ ടൂളിലൂടെ സാധിക്കും.
ലിങ്ക്: https://chat.forefront.ai
ലൈസന്‍സ്: സൗജന്യം

(This article was originally published in Dhanam Magazine July 31st issue)

Shihabudheen P.K
Shihabudheen P.K  

സ്റ്റാർട്ടപ്പ്, MSME ബിസിനസ് സ്ഥാപനങ്ങൾക്ക് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കൺസൾട്ടിങ് നൽകുന്ന വിൻവിയസ് ടെക്‌നോ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ്.

Related Articles

Next Story

Videos

Share it