കൊച്ചിന്‍ ഷിപ്പ്‌യാ‌ർഡ്: അര നൂറ്റാണ്ടിന്റെ മികവുമായി കൂടുതല്‍ ഉയരങ്ങളിലേക്ക്

വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉയരങ്ങളിലേക്ക് മുന്നേറാന്‍ കൊച്ചി കപ്പല്‍ശാല
കൊച്ചിന്‍ ഷിപ്പ്‌യാ‌ർഡ്: അര നൂറ്റാണ്ടിന്റെ മികവുമായി കൂടുതല്‍ ഉയരങ്ങളിലേക്ക്
Published on

തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറി പുതിയ ചരിത്രമെഴുതിയ കൊച്ചി കപ്പല്‍ശാല, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ ഉയരങ്ങളിലേക്ക് മുന്നേറാനൊരുങ്ങുന്നു.

കപ്പല്‍ നിര്‍മാണ, കപ്പല്‍ അറ്റകുറ്റപ്പണി മേഖലയിലെ രാജ്യാന്തര തലത്തിലെ പുത്തന്‍ പ്രവണതയ്ക്കൊപ്പം നടന്ന കൊച്ചി കപ്പല്‍ശാല ഈ രംഗത്തെ ലോകോത്തര ടെക്നോളജി വമ്പന്മാര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

റോള്‍സ് റോയ്സ് മറൈന്‍, ജി.ടി.ടി,വാര്‍ഡ് ഗ്രൂപ്പ് എന്നിവ അവയില്‍ ചിലത് മാത്രം. നോര്‍വെ, നെതര്‍ലന്‍ഡ്സ്, സൈപ്രസ്, യു.എസ്.എ, ജര്‍മനി, ഡെന്മാര്‍ക്ക്, സൗദി അറേബ്യ, യു.എ.ഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ഉപഭോക്താക്കള്‍ക്കായി വെസലുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുള്ള കൊച്ചി കപ്പല്‍ശാല രാജ്യാന്തര രംഗത്ത് കരുത്തുറ്റ സാന്നിധ്യമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ലക്ഷദ്വീപ് ഗവണ്‍മെന്റ്, വിവിധ പോര്‍ട്ട് ട്രസ്റ്റുകള്‍ തുടങ്ങി രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പമുഖ സ്ഥാപനങ്ങളും കമ്പനികളും കപ്പല്‍ശാലയുടെ ഉപഭോക്തൃ നിരയിലുണ്ട്. രാജ്യത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കപ്പല്‍ശാലകളുടെ നിരയിലുള്ള കൊച്ചി കപ്പല്‍ശാലയുടെ വിവിധ കേന്ദ്രങ്ങളിലുള്ള ഉപകേന്ദ്രങ്ങളിലും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുകയാണ്.

രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം

കപ്പല്‍ശാലയ്ക്ക് കീഴില്‍ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫസിലിറ്റി (ഐ.എസ്.ആര്‍.എഫ്)യിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. CRUISE 2030 എന്ന തന്ത്രപരമായ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ട് മികവിന്റെ ഔന്നത്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന കൊച്ചി കപ്പല്‍ശാലയ്ക്ക് ഊര്‍ജസ്വലമായ നേതൃത്വമാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മധു എസ്. നായര്‍ നല്‍കുന്നത്.

കൊച്ചി കപ്പല്‍ശാലയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഹൂഗ്ളി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഇന്‍ലാന്‍ഡ്/കോസ്റ്റല്‍ വെസല്‍ നിര്‍മാണ മേഖലയില്‍ സജീവ സാന്നിധ്യമാണ്. ഉഡുപ്പിയിലുള്ള സബ്സിഡിയറി കമ്പനിയും പൂര്‍ണസജ്ജമായി കഴിഞ്ഞു. ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് അത്യാധുനിക സാങ്കേതികവിദ്യയുള്ള മത്സ്യബന്ധന വെസലുകള്‍, ടഗുകള്‍, പോര്‍ട്ട് ക്രാഫ്റ്റുകള്‍, ചെറിയ ഡ്രഡ്ജറുകള്‍, കാര്‍ഗോ വെസലുകള്‍, കോംപാക്റ്റ് സ്പെഷലൈസ്ഡ് ക്രാഫ്റ്റുകള്‍ എന്നിവയാണ് നിര്‍മിക്കുക. ഇവയെല്ലാം കൊച്ചി കപ്പല്‍ശാലയുടെ ഇനിയുള്ള കുതിപ്പിന് ഊര്‍ജം പകരും.

(This story was published in the 15&30 June 2023 issue of Dhanam Magazine)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com