നാല് ദിവസം കൊണ്ട് 24,500 കോടി, ലാഭം കൊയ്ത് ഇ-കൊമേഴ്‌സ് ഭീമന്മാര്‍

രാജ്യത്തെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ (E- Commerce Platforms) ഓഫര്‍ വില്‍പ്പനയുടെ ആദ്യ ആഴ്ച നേടിയത് 41,000 കോടി രൂപയാണ് ($ 5.9dollar). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ധനവ്. ആദ്യ നാല് ദിവസങ്ങളില്‍ മാത്രം 24,500 കോടിയുടെ വില്‍പ്പനയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നടന്നത്.

Also Read : ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടി വരുന്നവര്‍

കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ പറയുന്നത് ഉത്സവ സീസണില്‍ പ്രതീക്ഷിച്ച ആകെ വില്‍പ്പനയുടെ 60 ശതമാനവും ആദ്യ ആഴ്ചയില്‍ തന്നെ നേടിയെന്നാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 4 ദിവസം കൊണ്ട് 11,000 കോടിയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിറ്റത്.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 10 ദശലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. ഫ്‌ലിപ്കാര്‍ട്ട് ബിഗ്ബില്യണ്‍ ഡെയ്‌സ് (Flipkart), ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ (Amazon) തുടങ്ങി മീഷോ, അജിയോ, മിന്ത്ര, നൈക ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലെല്ലാം ഓഫര്‍ സെയില്‍ നടക്കുകയാണ്. ആദ്യ നാല് ദിനം ഏകദേശം 50-55 ദശലക്ഷം ആളുകളാണ് ഈ പ്ലാറ്റ്‌ഫോമുകളിലൂടെ സാധനങ്ങള്‍ വാങ്ങിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it