

മക്കളായ അകാശ് അംബാനി, ഇഷ അംബാനി, അനന്ദ് അംബാനി എന്നിവര്‍ റിലയന്‍സിനെ നയിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. തലമുറ കൈമാറ്റത്തിന്റെ സൂചന റിലയന്‍സ് നേരത്തെ തന്നെ നല്‍കിയിരുന്നു.
മൂന്ന് പേരും പാരമ്പര്യത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണെന്നും റിലയന്‍സിലെ യുവതലമുറ ജീവനക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നവരാണെന്നും അംബാനി പറഞ്ഞു. നിലവില്‍ ആകാശ് അംബാനി ജിയോയുടെയും ഇഷ അംബാനി റിലയന്‍സ് റിട്ടെയിലിന്റെയും ചുമതലകളാണ് വഹിക്കുന്നത്. ഗ്രൂപ്പിന്റെ എനര്‍ജി ബിസിനസ് ബോര്‍ഡില്‍ അനന്ദും അംഗമാണ്. കൂടാതെ ഗ്രൂപ്പിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അനന്ത് സജീവമാണ്.
തലമുറ മാറ്റത്തിന് അനുഗ്രഹം തേടിക്കൊണ്ടാണ് മുകേഷ് അംബാനി പ്രസംഗം അംബാനി അവസാനിപ്പിച്ചത്. 2027 ഓടെ കമ്പനിയുടെ മൂല്യം ഇരട്ടിയാക്കുമെന്നും അംബാനി വ്യക്തമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine