മൂന്നിലൊന്ന് ജോലികളും മെഷീനുകൾ ഏറ്റെടുക്കും, വെറും 3 വർഷത്തിനുള്ളിൽ

മൂന്നിലൊന്ന് ജോലികളും മെഷീനുകൾ ഏറ്റെടുക്കും, വെറും 3 വർഷത്തിനുള്ളിൽ
Published on

നിലവിലുള്ള തൊഴിൽ മേഖലകളിലെ മൂന്നിലൊന്നു ജോലികളും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഓട്ടോമേറ്റഡ് ആകുമെന്ന് പഠനം. ആർട്ടിഫിഷ്യൽ ടെക്നോളജിയുടെ മുന്നേറ്റമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ജോബ് പോർട്ടലായ ഷൈൻ ഡോട്ട് കോം നടത്തിയ സർവെയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നതെന്നും അവർ വിശ്വസിക്കുന്നു.

പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാനും തങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കാനും ഇപ്പോൾ കടുത്ത മത്സരമാണ്. അതുകൊണ്ടുതന്നെ അടുത്ത രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ ഇൻഡസ്ട്രിയിൽ ഏതെങ്കിലും തരത്തിലുള്ള ഡിസ്‌റപ്‌ഷൻ പ്രതീക്ഷിക്കുന്നവരാണ് സർവെയിൽ പങ്കെടുത്തവരിൽ 36.75 ശതമാനവും.

ഐറ്റി, വിദ്യാഭ്യാസം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ്, മാനുഫാക്ച്വറിംഗ്, റീറ്റെയ്ൽ, ഓട്ടോ തുടങ്ങിയ മേഖലകളിലെ എച്ച്.ആർ പ്രൊഫഷണലുകളെയാണ് ഷൈൻ ഡോട്ട് കോം സർവെ ചെയ്തത്. ഇതിൽ 45.5 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ എഐ ടൂളുകൾ, വെർച്വൽ റിയാലിറ്റി അസിസ്റ്റ് എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകൾ തങ്ങളുടെ കമ്പനികളിൽ നടപ്പാക്കാനിരിക്കുകയാണ്.

2019-ൽ ഇത്തരം ടൂളുകൾ വികസിപ്പിക്കാനും ഉപയോഗിക്കാനും അറിയുന്ന പ്രൊഫഷണലുകൾക്കുള്ള ഡിമാൻഡ് ഇനിയും ഉയരാനാണ് സാധ്യതയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, നിലവിലുള്ള ജോബ് പ്രൊഫൈലുകളിൽ വലിയ മാറ്റമാണ് സാങ്കേതിക വിദ്യ കൊണ്ട് വരാൻ പോകുന്നത്. ഇപ്പോഴുള്ളവ മാറി തീർത്തും പുതിയവ സൃഷ്ടിക്കപ്പെടുമെന്നും സർവെ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com