₹ 9.31 കോടി പ്രതിമാസ വാടക, ബംഗളൂരുവില്‍ പുതിയ ഓഫീസുമായി ടി.സി.എസ്; കൊച്ചി അടക്കമുളള ചെറു നഗരങ്ങളിലേക്കും സാന്നിധ്യം വികസിപ്പിക്കുന്നു

കോയമ്പത്തൂരിലും ഹൈദരാബാദിലും കമ്പനി അധിക ഓഫീസ് സ്ഥലങ്ങൾ പാട്ടത്തിന് ഏറ്റെടുത്തിട്ടുണ്ട്
TCS Logo and employees working together
Represenational Image by Canva
Published on

മുംബൈ ആസ്ഥാനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 14 ലക്ഷം ചതുരശ്ര അടിയുളള ഓഫീസ് ആരംഭിക്കുന്നു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ 360 ബിസിനസ് പാർക്കിലാണ് ടിസിഎസ് പുതിയ ഓഫീസ് പാട്ടത്തിന് എടുത്തിരിക്കുന്നത്. പാട്ടത്തിന് 15 വർഷത്തെ കാലാവധിയുണ്ട്. ചതുരശ്ര അടിക്ക് 66.5 രൂപ നിരക്കിൽ 9.31 കോടി രൂപയാണ് പ്രതിമാസ വാടകയായി ടിസിഎസ് നൽകുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 112 കോടി രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കുന്നത്.

മൂന്ന് ബേസ്‌മെന്റുകളും ഒരു ഗ്രൗണ്ട് ഫ്ലോറും മുകളിലെ 13 നിലകളും ഉൾപ്പെടുന്നതാണ് ഓഫീസ്. ഇന്ത്യയില്‍ പുതിയ കാമ്പസുകൾ സ്ഥാപിക്കുന്നതിനും ഓഫീസ് സ്ഥലങ്ങൾ പാട്ടത്തിനെടുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി 4,500 കോടി രൂപയിലധികമാണ് കമ്പനി നീക്കിവച്ചിരിക്കുന്നത്. പുതിയ ഓഫീസിന് പുറമേ ബംഗളൂരുവിലെ സത്വയിൽ ദർശിത സതേൺ ഇന്ത്യ ഹാപ്പി ഹോംസിൽ നിന്ന് 2,250 കോടിക്ക് 1.4–1.6 ദശലക്ഷം ചതുരശ്ര അടിയും ടി.ആര്‍.ഐ.എല്ലില്‍ നിന്ന് 1,625 കോടി രൂപയ്ക്ക് 3.2 ദശലക്ഷം ചതുരശ്ര അടിയും ടിസിഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 25,000 പേര്‍ക്ക് ജോലി ചെയ്യുന്നതിനുളള സൗകര്യമാണ് ഇവിടെ ഒരുക്കുക.

ചെറിയ നഗരങ്ങളിലും ടിസിഎസ് സാന്നിധ്യം വർദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോയമ്പത്തൂരിലും ഹൈദരാബാദിലും കമ്പനി അധിക ഓഫീസ് സ്ഥലങ്ങൾ പാട്ടത്തിന് ഏറ്റെടുത്തിട്ടുണ്ട്. വിശാഖപട്ടണത്ത് സംസ്ഥാന സർക്കാരിൽ നിന്ന് 99 വർഷത്തെ പാട്ടത്തിന് 21.6 ഏക്കർ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 690 കോടി രൂപക്ക് 37 ഏക്കർ വാങ്ങാൻ ടിസിഎസ് ഒരുങ്ങുകയാണ്.

കൊൽക്കത്തയിൽ സഞ്ചിത പാർക്ക്, ബംഗാൾ സിലിക്കൺ വാലി ഹബ് കാമ്പസുകളിലുമായി 30 ഏക്കർ വികസിപ്പിക്കാനുളള നടപടികളിലാണ് കമ്പനി. ഇതിലൂടെ 16,500 പേര്‍ക്ക് ജോലി ചെയ്യാനുളള സാഹചര്യം സൃഷ്ടിക്കാനാണ് പദ്ധതിയുളളത്.

TCS expands presence with ₹9.31 crore monthly rent office in Bengaluru, eyes growth in Tier-2 cities like Kochi and Visakhapatnam.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com