
പശ്ചിമേഷ്യന്‍ കലഹത്തില്‍ ഇസ്രായേലിന് പിന്തുണ നല്‍കി യു.എസും യുദ്ധക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ കുടുംബങ്ങളിലും ആശങ്കയുടെ നിഴല്‍. രാജ്യത്തെ വീടുകളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജിയുടെ 66 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് വരുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ, വാതക വിതരണം തടസപ്പെടുത്തുമെന്നാണ് സൂചന. ആ മേഖലയിലെ സംഘര്‍ഷങ്ങള്‍ വിതരണം തടസപ്പെടുത്തിയാല്‍ ആദ്യം ബാധിക്കുന്നതും ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇന്ത്യന്‍ അടുക്കളകളെ ആയിരിക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ എല്‍പിജി ഉപയോഗം ഇരട്ടിയിലധികമായിട്ടുണ്ട്, 33 കോടി വീടുകളിലാണ് ഗ്യാസ് കണക്ഷന്‍ എത്തിയിരിക്കുന്നത്. പ്രധാന മന്ത്രി ഉജ്ജ്വല്‍ യോജന പോലുള്ള പദ്ധതികളാണ് ഇതിന് സഹായകമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, രാജ്യത്ത് 16 ദിവസത്തേക്ക് വേണ്ടി വരുന്ന എല്‍പിജി മാത്രമാണ് തുറമുഖങ്ങളിലും റിഫൈനറികളിലും പ്ലാന്റുകളിലുമായി ഇന്ത്യയില്‍ സംഭരിച്ചിട്ടുള്ളത്.
എല്‍പിജി ഉപയോഗം വര്‍ധിച്ചതോടെ ഇന്ത്യ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നുണ്ട്. മൊത്തം എല്‍പിജിയുടെ ഏകദേശം 66 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതില്‍ 95 ശതമാനവും സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.
ഇന്ത്യയില്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (PNG) 1.5 കോടി വീടുകളില്‍ മാത്രമേ എത്തിയിട്ടുള്ളു. അതിനാല്‍ എല്‍.പി.ജി ഉപയോഗിക്കുന്ന 33 കോടി വീടുകള്‍ക്ക് പകരമാകാന്‍ ഇതിന് കഴിയില്ല.
മിക്ക പ്രദേശങ്ങളിലും മണ്ണെണ്ണ വിതരണം ഇല്ലാത്തതിനാല്‍, എല്‍പിജി തീര്‍ന്നാല്‍ കഞ്ഞികുടി മുട്ടുമെന്ന അവസ്ഥയിലാണ്.
എല്‍പിജിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വളരെ ശക്തമായ ബാക്കപ്പ് വിതരണമുണ്ട്.
ഇന്ത്യ പെട്രോളിന്റെ 40 ശതമാനവും ഡീസലിന്റെ 30 ശതമാനവും കയറ്റുമതി ചെയ്യുന്നുണ്ട്. അതിനാല്‍ ക്ഷാമം ഉണ്ടായാല്‍, ഈ കയറ്റുമതികളില്‍ ചിലത് പ്രാദേശിക ആവശ്യങ്ങള്‍ക്കായി എളുപ്പത്തില്‍ ഉപയോഗിക്കാനാകും. മാത്രമല്ല യുഎസ്, യൂറോപ്പ്, മലേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും എല്‍പിജി വാങ്ങാനും കഴിയും. ഇന്ത്യയില്‍ ഇവ എത്താന്‍ കുറച്ച് സമയമെടുക്കുമെന്നതേയുള്ളു.
അതേസമയം, ഏകദേശം 25 ദിവസത്തേക്ക് റിഫൈനറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അസംസ്‌കൃത എണ്ണയും ഇന്ത്യയില്‍ സംഭരിച്ചിട്ടുണ്ട്. റിഫൈനറികള്‍, പൈപ്പ്ലൈനുകള്‍, കപ്പലുകള്‍, ദേശീയ കരുതല്‍ ശേഖരം എന്നിവയിലായാണ് അവ സൂക്ഷിച്ചിരിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മൂലം എണ്ണ വിതരണം തടസപ്പെടാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ റിഫൈനര്‍മാര്‍ അധിക എണ്ണ വാങ്ങാന്‍ വലിയ തിരക്കുകൂട്ടുന്നുമില്ല.
അതേസമയം, യുദ്ധം ക്രൂഡ് ഓയില്‍ വില ഇങ്ങനെഉയര്‍ത്തിയാല്‍ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി, എല്‍.എന്‍.ജി, സി.എന്‍.ജി എന്നിവയുടെ വില വര്‍ധിക്കാനും ഇടായാക്കും. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്...
India faces potential LPG crisis as West Asian conflict threatens energy supply chains
Read DhanamOnline in English
Subscribe to Dhanam Magazine