Begin typing your search above and press return to search.
വിജയ് കേഡിയയുടെ പുതിയ നിക്ഷേപം ഈ ഓഹരിയില്‍, ഒരു വര്‍ഷം കൊണ്ട് വില ഉയര്‍ന്നത് 200%
ഓഹരി നിക്ഷേപകര്‍ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പ്രമുഖ നിക്ഷേപകരിലൊരാളാണ് കേഡിയ സെക്യൂരിറ്റീസിന്റെ സ്ഥാപകന്‍ കൂടിയായ വിജയ് കേഡിയ. കഴിഞ്ഞ പാദത്തില്‍ വിജയ് കേഡിയ നിക്ഷേപം ഉയര്‍ത്തിയ ഓഹരിയാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്കിടയില്‍ ചര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 200 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയിലാണ് വിജയ് കേഡിയയുടെ പുതിയ നിക്ഷേപം.
സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിയായ ഗ്ലോബര്‍ വെക്ട്ര ഹെലികോര്‍പ്പിലാണ് (Global Vectra Helicorp) ജനുവരി-മാര്‍ച്ച് പാദത്തില്‍ വിജയ് കേഡിയ നിക്ഷേപിച്ചത്. സ്വന്തം പേരിലും കേഡിയ സെക്യൂരിറ്റീസിന്റെ പേരിലുമായി 1.46 ശതമാനം വീതം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. വിജയ് കേഡിയയുടെ പേരില്‍ 2,04,400 ഓഹരികളും കമ്പനിയുടെ പേരില്‍ 2,04,900 ഓഹരികളുമുണ്ട്. 2023 ഒക്ടോബറിനും 2024 മാർച്ചിനുമിടയിലാണ് ഓഹരികള്‍ സ്വന്തമാക്കിയത്.
Also Read: വിജയ് കേഡിയയുടെ ₹45 ലക്ഷം നിക്ഷേപം ₹47 കോടിയാക്കി ഈ ഓഹരി; കൈയിലെത്തിയത് വിസ്മയിപ്പിക്കുന്ന നേട്ടം
മള്‍ട്ടിബാഗര്‍ ഓഹരി
അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന മള്‍ട്ടിബാഗര്‍ (നൂറ് ശതമാനത്തിലധകം നേട്ടം നല്‍കുന്ന ഓഹരി) ഓഹരികളില്‍ ഒന്നാണ് ഗ്ലോബല്‍ വെക്ട്ര ഹെലികോര്‍പ്. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഇന്ന് 4.98 ശതമാനം ഉയര്‍ന്ന് 166.65 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് വെറും 54 രൂപയിൽ നിന്നാണ് വില കുതിച്ചുയര്‍ന്ന് ഈ നിലവാരത്തിലെത്തിയത്.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം ഓഹരി വില 17 ശതമാനത്തോളം ഉയര്‍ന്നു. ഒരു മാസത്തിനുള്ളില്‍ ഓഹരിയുടെ നേട്ടം 50.47 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 335 ശതമാനവുമാണ്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക).
Next Story
Videos