Begin typing your search above and press return to search.
ഇസാഫും പേടിഎമ്മും ഉള്‍പ്പെടെ 7 കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി
പേ ടി എം, പോളിസി ബസാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി. അനുമതിയാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും അനുമതി നേടിയവരുടെ നിരയിലുണ്ട്.
ഇന്ത്യ കാണാനൊരുങ്ങുന്ന ഇത് വരെ നടന്ന ഏറ്റവും വലിയ ഐപിഒ മഹാമഹമായിരിക്കും പേടിഎമ്മിന്റേത്. പേടിഎം മാതൃകമ്പനിയായ വണ്‍ വെബ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, പോളിസി ബസാര്‍, കെഎഫ്‌സി പീത്സ ഹട്ട് ഓപ്പറേറ്റേഴ്‌സ് ആയ സഫയര്‍ ഫുഡ്‌സ്, ആനന്ദ് രതി വെല്‍ത്ത്, എച്ച് പി അധസീവ്‌സ്, ടാര്‍സണ്‍ പ്രോഡക്റ്റ്‌സ് എന്നിവര്‍ക്കാണ് സെബി ക്ലിയറന്‍സ് ലഭിച്ചത്.
ദീപാവലിയോടനുബന്ധിച്ചാണ് പേടിഎം ഉള്‍പ്പെടുന്ന കമ്പനികള്‍ ഐപിഓ മാമാങ്കത്തിന് ഓഹരിവിപണിയിലെത്തുക. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ ക്ലിയറന്‍സ് പേപ്പറുകള്‍ സമര്‍പ്പിച്ച കമ്പനികളാണ് ഇവ.
ഇസാഫിന്റെ 1000 കോടി ഐപിഓ
1000 കോടിരൂപയുടെ ഓഹരികളാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഓയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 800 കോടി രൂപയുടെ പുതിയ ഇഷ്യൂവും ബാങ്ക് പ്രൊമോട്ടര്‍മാരുടെ 200 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും(ഓഎഫ്എസ്) ഉള്‍പ്പെടുന്നു. കമ്പനിയുടെ പോസ്റ്റ് - ഓഫര്‍ പെയ്ഡ് - അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 5 ശതമാനം വരെ യോഗ്യരായ ജീവനക്കാര്‍ സബ്സ്‌ക്രിപ്ഷനുള്ള റിസര്‍വേഷന്‍ ഓഫറില്‍ ഉള്‍പ്പെടുന്നു.
പോളിസി ബസാര്‍ കമ്പനി പിബി ഫിന്‍ടെക്കിന്റെ 6,017.5 കോടി രൂപയുടെ ഐ പി ഒയില്‍ 3,750 കോടി മൂല്യമുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഷെയര്‍ ഹോള്‍ഡര്‍മാരും പ്രൊമോട്ടര്‍മാരും കൈവശം വച്ചിട്ടുള്ള 2,267.50 കോടി ഓഎഫ്എസ് ഓഹരികളും ഉള്‍പ്പെടുന്നു.
ആനന്ദ് രതി വെല്‍ത്തിന്റെ ഇഷ്യൂ 100 ശതമാനം ഒഎഫ്എസ് ആയിരിക്കും. ആനന്ദ് രതി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആനന്ദ് രതി, പ്രദീപ് ഗുപ്ത, അമിത് രതി, പ്രീതി ഗുപ്ത, സുപ്രിയ രതി, റാവല്‍ ഫാമിലി ട്രസ്റ്റ്, ജുഗല്‍ മന്ത്രി, ഫിറോസ് അസീ എന്നിവര്‍ ഒഎഫ്എസ് വഴി 1.2 കോടി ഓഹരികള്‍ വില്‍ക്കും.
പ്രൊമോട്ടര്‍ അഞ്ജന ഹരേഷ് മോട്വാനിയുടെ 41.4 ലക്ഷം ഓഹരികളും 4.57 ലക്ഷം ഓഹരികളുടെ ഒഎഫ്എസും ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സ്വരൂപിക്കാനാണ് എച്ച്പി അധസീവ്സ് പദ്ധതിയിടുന്നത്. 1.32 കോടി ഓഎഫ്എസ് ഷെയറുകളും 150 കോടിയുടെ പുതിയ ഷെയറുകളുടെ വില്‍പ്പനയുമാണ് ടാര്‍സന്‍ പ്രോഡക്റ്റ്‌സ് ഐപിഒ യില്‍ ഉണ്ടാകുക.
പേടിഎമ്മിന് സെബിയുടെ അനുമതി; ഇന്ത്യ കാണാനൊരുങ്ങുന്നത് ഏറ്റവും വലിയ ഐപിഒ
Next Story
Videos