സാമ്പത്തിക വര്‍ഷാവസാനം ഉയര്‍ന്ന നിരക്കിലേക്ക് കയറി സ്വര്‍ണം

ഇന്നലെ (മാര്‍ച്ച് 31ന്) മാറ്റമില്ലാതിരുന്ന സ്വര്‍ണവില (Today's Gold Rate) ഉയര്‍ന്നു. ബുധനാഴ്ച 160 രൂപ ഉയര്‍ന്ന് 43,760 രൂപയില്‍ വില്‍പ്പന നടത്തിയിരുന്ന സ്വര്‍ണവിലയാണ് രണ്ടാം ദിനം 44,000 രൂപയിലേക്ക് കുതിച്ചത്. സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടത്തിയ ഒരു വര്‍ഷമായിരുന്നു 2022-23 സാമ്പത്തിക വര്‍ഷം.

മാര്‍ച്ച് 31 ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലല്ലെങ്കിലും താരതമ്യേന ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ യര്‍ന്ന നിരക്കിലാണ് സ്വര്‍ണം നില്‍ക്കുന്നത്. ഒരു പവന് 44240 രൂപ വരെ ഈ മാസം വില കയറിയിരുന്നു. മാര്‍ച്ച് 16, 18 തീയതികളിലായിരുന്നു അത്. എന്നാല്‍ പിന്നീട് വലിയ കയറ്റിറക്കങ്ങളുണ്ടായി.

ഒരു ഗ്രാമിന്റെ വില

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില(One Gram gold rate) ഇന്ന് 30 രൂപ ഉയര്‍ന്ന് 5500 രൂപയിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 77 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് വിപണി വില


For More Read : സ്വര്‍ണത്തിളക്കത്തില്‍ 2022-23; മങ്ങലേറ്റ് ഓഹരികള്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it