തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്ക് വീണ്ടും സ്വര്‍ണം; ഒരു പവന് ഇന്നെത്ര നല്‍കണം?

കുത്തനെ ഉയര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ഇന്നും ഇന്നലെയുമായി പവന് 600 രൂപയുടെ വര്‍ധന. ഇന്ന് 400 രൂപ ഉയര്‍ന്ന് 44,560 രൂപയായി, ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,570 രൂപയുമായി.

ആഗോള വിപണിയില്‍ 1,936 ഡോളറിലായിരുന്ന സ്വര്‍ണം രാവിലത്തെ വ്യാപാരത്തില്‍ മുകളിലേക്ക് കുതിച്ചെങ്കിലും നിലവില്‍ 1,948 ഡോളറിലാണ് നില്‍ക്കുന്നത്. എങ്കിലും ഇത് ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്നു. പിന്നീടാണ് കയറ്റിറക്കങ്ങളിലൂടെ നിലവിലെ വിലയിലേക്ക് എത്തിയത്.

18 കാരറ്റ് സ്വര്‍ണത്തിനും വിലക്കയറ്റമാണ്. ഇന്നലെ ഗ്രാമിന് 45 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് 20 രൂപ വര്‍ധിച്ച് 4,623 രൂപയായി. വെള്ളി വിലയിൽ ഇന്ന് വർധന ഉണ്ടായില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയുമാണ് വില.

Read This : സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ? കേള്‍ക്കാം വിദഗ്ധരുടെ വാക്കുകള്‍

ഒരു പവന് ഇന്നെത്ര നല്‍കേണ്ടി വരും?

പവന്‍ വില ഇന്ന് 44,560 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 50,000 രൂപയോ അതിലധികമോ വേണ്ടി വരും. പല ജൂവലറികളിലും പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്വര്‍ണ വിലയും മറ്റു ചാര്‍ജുകളും കൂട്ടി അതിനൊപ്പം എത്ര ശതമാനം പണിക്കൂലി എന്നുള്ളതു കൂടി കണക്കാക്കണം.

Related Articles
Next Story
Videos
Share it