Begin typing your search above and press return to search.
പ്രവാസികൾക്ക് എൻപിഎസിൽ നിക്ഷേപിക്കാം, ഓൺലൈനായി അക്കൗണ്ട് തുറക്കാം
കേന്ദ്ര സർക്കാർ ഈയിടെ നികുതിയിളവ് പ്രഖ്യാപിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എൻപിഎസിന് കൂടുതൽ ജനപ്രീതി നേടിത്തുടങ്ങിയിട്ടുണ്ട്. സെക്ഷൻ 80C അനുസരിച്ചുള്ള നികുതിയിളവ് കൂടാതെ, 80CCD(IB) യ്ക്ക് കീഴിൽ 50,000 രൂപയുടെ അധിക നികുതി ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും നിക്ഷേപിക്കാനാവും എന്നതാണ് എൻപിഎസിന്റെ മറ്റൊരു പ്ലസ് പോയ്ന്റ്. 18 വയസിനും 60 വയസിനും ഇടയിലുള്ള എൻആർഐകൾക്ക് ഓൺലൈനായി എൻപിഎസ് അക്കൗണ്ട് തുറക്കാം.
ഓൺലൈൻ രജിസ്ട്രേഷൻ:അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- മൊബീൽ നമ്പർ, ഇമെയിൽ, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടായിരിക്കണം.
- ആധാർ അല്ലെങ്കിൽ പാൻ കാർഡ് ഉണ്ടായിരിക്കണം.
- പാൻ നമ്പർ ആണ് നൽകുന്നതെങ്കിൽ പ്രാണ്‍ (PRAN) ആക്ടീവാക്കേണ്ടതാണ്. കെവൈസി വെരിഫിക്കേഷൻ ഓൺലൈൻ ആയി നടത്തും.
എങ്ങനെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം
- PFRDA യുടെ NPS trust വെബ്സൈറ്റ് ആയ https://enps.nsdl.com/eNPS/NationalPensionSystem.html സന്ദർശിക്കുക.
- eNPS എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- അതിൽ 'Registration' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിക്കും.
- എൻആർഐ എന്ന ഓപ്‌ഷന് കീഴിൽ രണ്ടു തരം അക്കൗണ്ടുകൾ ഉണ്ട്: repatriable (NRE) or non-repatriable (NRO). ഇതിൽ നിങ്ങളുടേത് തെരഞ്ഞെടുക്കുക.
- PAN, പാസ്‍പോർട്ട് നമ്പർ, ബാങ്ക് എക്കൗണ്ട് വിവരങ്ങൾ, താമസിക്കുന്ന രാജ്യം തുടങ്ങിയ കാര്യങ്ങൾ അതാതിടത്ത് പൂരിപ്പിച്ചു നൽകാം.
- തന്നിരിക്കുന്ന ലിസ്റ്റിൽ നിന്നും പെൻഷൻ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാം.
- നിക്ഷേപ രീതി ആക്റ്റീവ് അല്ലെങ്കിൽ ഓട്ടോ ഏതാണെന്ന് തെരഞ്ഞെടുക്കാം.
- നോമിനിയുടെ വിവരങ്ങൾ നൽകുക.
- ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക.
- ഓണ്‍ലൈൻ പേമെന്‍റ് ആരംഭിക്കുക (കുറഞ്ഞ തുക 500 രൂപ).
- ഫോം പ്രിന്‍റ് എടുത്ത് ഫോട്ടോയും ഒപ്പും നൽകി സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയിൽ (CRA) 90 ദിവസത്തിനകം സമർപ്പിക്കുക.
Next Story
Videos