മോദി തരംഗം: മിഡ്, സ്‌മോള്‍ കാപ് ഫണ്ടുകള്‍ കുതിപ്പില്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി തണുപ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്ന മിഡ്, സ്‌മോള്‍ കാപ്പ് ഫണ്ടുകള്‍ തിരിച്ചുവരവിന്റെ പാതയില്‍. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) പുറത്തു വിടുന്ന കണക്കുകളനുസരിച്ച് സ്‌മോള്‍, മിഡ് കാപ് ഫണ്ടുകള്‍ യഥാക്രമം 5.4 ശതമാനം, 4.6 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നല്‍കിയത്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതു മുതലാണ് ഈ മേഖലകളില്‍ കുതിപ്പ് ദൃശ്യമായത്. ബജെപിയുടെ അമ്പരപ്പിക്കുന്ന വിജയം വിപണിയില്‍ മൊത്തത്തിലുള്ള റാലിക്ക് കളമൊരുക്കുന്നുണ്ടെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഗുണമേന്മയുള്ള, നല്ല അടിത്തറയുള്ള മിഡ്-സ്‌മോള്‍ കാപ് കമ്പനികള്‍ ഇനിയും മികച്ച വളര്‍ച്ച നേടുമെന്നും മാര്‍ക്കറ്റ് നിരീക്ഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it