റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ലിമിറ്റഡ് ഐ പി ഒ ആരംഭിച്ചു

റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ലിമിറ്റഡ് ഐ പി ഒ ആരംഭിച്ചു. ഏപ്രില്‍ 29 വരെ ഐ പി ഒ സബ്‌സ്‌ക്രൈബ് ചെയ്യാം.

ഹൈദരാബാദില്‍ 1999 ല്‍ 50 കിടക്കകള്‍ ഉള്ള ആശുപത്രിയായി ആരംഭിച്ച റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ ലിമിറ്റഡിന് (Rainbow Children's Medicare Ltd) ഇപ്പോള്‍ 14 ആശുപത്രികളിലായി 1500 കിടക്കകള്‍ ഉള്ള അതിവേഗം വളരുന്ന മാതൃ-ശിശു ആശുപത്രികളുടെ ശൃംഖലയായി മാറി കഴിഞ്ഞു.
641 മുഴുവന്‍ സമയ ഡോക്ടര്‍ മാരും 1947 ഭാഗികമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാരും ഉണ്ട്. 2021-22 ലെ ആദ്യ 9 മാസങ്ങളില്‍ വരുമാനം 56.6 % വര്‍ധിച്ച് 761 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള വരുമാനത്തിലെ മാര്‍ജിന്‍ 26.6 %, നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ നിന്നുള്ള മാര്‍ജിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി 7.3 ശതമാനമാണ്.
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍ കൂടുതല്‍ ആശുപത്രികള്‍ ഏറ്റെടുത്തും പുതിയ ആശുപത്രികള്‍ സ്ഥാപിക്കാനും ഐ പി ഒ യില്‍ നിന്ന് കിട്ടുന്ന പണം ഉപയോഗ പെടുത്തും. മൊത്തം 2.92 കോടി ഓഹരികളാണ് വില്‍ക്കുന്നത്. മൊത്തം ഓഹരിയുടെ 30% യു കെ യിലെ ധനകാര്യ സ്ഥാപനമായ സി ഡി സി യുടെ കൈവശമാണ്. ഈ ആശുപത്രി ശൃംഖലക്ക് 77 % രോഗികളും ഹൈദരാബാദ്, ബാംഗ്‌ളൂര്‍ ആശുപത്രികളിലാണ് എത്തുന്നത്. മറ്റ് ആശുപത്രികളും വികസിക്കേണ്ടതുണ്ട്. കടുത്ത മത്സരം നേരിടുന്ന മേഖലയാണ് ആരോഗ്യ പരിപാലനം.
പ്രൈസ് ബാന്‍ഡ് :516 -542 രൂപ
(Geojit Financial Services Ltd )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it