രേഖ ജുന്‍ജുന്‍വാല നിക്ഷേപം വര്‍ധിപ്പിച്ച ടാറ്റ ഗ്രൂപ്പിനുകീഴിലുള്ള മള്‍ട്ടിബാഗ്ഗര്‍ ഓഹരി

രാകേഷ് ജുന്‍ജുന്‍വാലയുടെയും (Rakesh Jhunjhunwala) ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും പോര്‍ട്ട്‌ഫോളിയോയിലെ സ്ഥാര സാന്നിധ്യമാണ് ടാറ്റ ഗ്രൂപ്പിനു (Tata Group) കീഴിലുള്ള ഓഹരികള്‍. അന്തരിച്ച, ഇന്ത്യയുടെ സ്വന്തം വാരന്‍ ബഫറ്റ് (Warren Buffet) എന്ന അറിയപ്പെട്ടിരുന്ന ജുന്‍ജുന്‍വാലയ്ക്ക് ഇതില്‍ പ്രിയപ്പെട്ട ഒരു ഓഹരിയായിരുന്നു ടാറ്റ കമ്യൂണിക്കേഷന്‍സ് (Tata Communications Limited). പുതിയ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് ജുന്‍ജുന്‍വാല-രേഖജുന്‍ജുന്‍വാല എന്നിവരുടെ കമ്പനി RaRe Enterprises ഈ ഓഹരിയില്‍ നിക്ഷേപമുയര്‍ത്തിയിരിക്കുകയാണ്.

രേഖ ജുന്‍ജുന്‍വാലയുടെ (Rekha Jhunjhunwala) പേരിലുള്ള ടാറ്റ കമ്യൂണിക്കേഷന്‍സ് (Tata Communications) സ്റ്റോക്ക് ഹോള്‍ഡിംഗ്‌സില്‍ 0.53% വര്‍ധനവാണ ഉണ്ടായിട്ടുള്ളത് . അതായത് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം 45,75,687 ഇക്വിറ്റി ഷെയറുകളാണ് ടാറ്റ കമ്യൂണിക്കേഷന്‍സിന്റേതായി രേഖ ജുന്‍ജുന്‍വാലയുടെ കൈവശം ഉള്ളത്. അതായത് ജൂണ്‍ ക്വാര്‍ട്ടറില്‍ രേഖ ജുന്‍ജുന്‍വാല കൈവശം വച്ചിരുന്ന 30,75,687 ഇക്വിറ്റി ഷെയറുകളെക്കാള്‍ അധികം.
ഈ മള്‍ട്ടിബാഗ്ഗര്‍ (Multibagger Stocks) ഉള്‍പ്പെടെ 19 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല നിലവില്‍ പരസ്യമായി കൈവശം വച്ചിരിക്കുന്നത്. ഈ മിഡ്കാപ് കമ്പനി മുന്‍പും ജുന്‍ജുന്‍വാല ദമ്പതികള്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചിരുന്നു. നിലവിലെ ട്രേഡിംഗ് നിലയ്ക്ക് മൂന്നുവര്‍ഷത്തെ റിട്ടേണ്‍ 224 ശതമാനം നല്‍കിയ മള്‍ട്ടിബാഗ്ഗര്‍ ഓഹരിയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് എന്ന് രേഖകള്‍ പരിശോധിച്ചാല്‍ കാണാം.
ടാറ്റ കമ്യൂണിക്കേഷന്‍സ്
ഏകദേശം 33,490 കോടി രൂപ മാര്‍ക്കറ്റ് ക്യാപ് ഉള്ള മിഡ്ക്യാപ് കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ സജ്ജീകരിക്കാന്‍ പ്രവര്‍ത്തനക്ഷമമാണ് ഈ ഡിജിറ്റല്‍ കമ്പനി. ക്ലൗഡ്, ഐഒടി, കൊളാബറേഷന്‍, സുരക്ഷ, നെറ്റ്വര്‍ക്ക് സേവനങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യം ഉള്ളതിനാല്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 300 കമ്പനികള്‍ക്ക് കമ്പനി സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സിന് കഴിയുന്നു. 1,239.35 രൂപയാണ് ഇന്ന് (OCT 19) ടാറ്റ കമ്യൂണിക്കേഷന്‍സ് ഓഹരിയുടെ വില.
(Disclaimer: ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)


Related Articles
Next Story
Videos
Share it