

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (Sovereign Gold Bonds) പുതിയ സിരീസ് ആരംഭിച്ചു. ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള സബ്‌സ്‌ക്രിപ്ഷനിലൂടെ 4 കിലോഗ്രാം സ്വര്‍ണം വരെ വാങ്ങാം. ബാങ്കുകളില്‍ നിന്നു നേരിട്ടും ആപ്പുകള്‍ വഴിയും ബോണ്ടുകള്‍ സ്വന്തമാക്കാം. ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം വിലക്കുറവും ലഭിക്കും.
കേന്ദ്രസര്‍ക്കാരിനായി റിസര്‍വ് ബാങ്ക് (RBI) പുറത്തിറക്കുന്ന സോവറിന്‍ സ്വര്‍ണബോണ്ടുകള്‍ സുരക്ഷിതമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാകുന്ന എളുപ്പ മാര്‍ഗമാണ്. സാധാരണക്കാര്‍ക്ക് ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായി പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാം. വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും അതാത് വിപണി വില ലഭിക്കുന്നു, എന്നതാണ് ഇവയെ സുരക്ഷിതമാക്കുന്നത്.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജൂവലേഴ്‌സ് അസോസിയേഷന്‍ (India Bullion and Jewellers Association Ltd (IBJA)പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ അവസാന മൂന്നു ദിവസത്തെ ശരാശരി വിലയിലാണ് സ്വര്‍ണം ലഭ്യമാകുക. അത്തരത്തില്‍ ഇക്കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി(August 17, August 18, and August 19)യില്‍ നിന്നും തെരഞ്ഞെടുത്ത വിലയ്ക്കാണ് ഇത്തവണ വില്‍പ്പന. ഗ്രാമിന് 5,147 രൂപ വീതം ലഭ്യമാകും. ഓണ്‍ലൈനിലൂടെ വാങ്ങുന്നവര്‍ക്ക് 5097 രൂപയ്ക്ക് ലഭ്്യമാകും. വ്യക്തികള്‍ക്ക് 4 കിലോഗ്രാം വരെ പരമാവധി സ്വര്‍ണം വാങ്ങാം.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ഫിനാന്‍സ് ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത തപാല്‍ ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) ലഭ്യമാകും. എക്്‌സ്‌ചേഞ്ചുകള്‍ അതായത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവ വഴിയും സ്വര്‍ണ ബോണ്ടുകള്‍ സ്വന്തമാക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine