ഓഹരി വിപണി താഴ്ചയിൽ; ഇൻഫോസിസീനും ടെക് മഹീന്ദ്രയ്ക്കും ക്ഷീണം

റിസൽട്ട് പ്രതീക്ഷിച്ചതിലും മെച്ചമായതിനാൽ എച്ച്.സി.എൽ ടെക് ഓഹരി മൂന്നര ശതമാനം ഉയർന്നു
ഓഹരി വിപണി താഴ്ചയിൽ; ഇൻഫോസിസീനും ടെക് മഹീന്ദ്രയ്ക്കും ക്ഷീണം
Published on

വ്യാഴാഴ്ചയെ അപേക്ഷിച്ചു വലിയ താഴ്ചയിൽ ഇന്നു വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി പിന്നീടു നഷ്ടം കുറച്ചു. എങ്കിലും ഒരു മണിക്കൂർ പിന്നിടുമ്പോൾ വിപണി അര ശതമാനത്തിലധികം താഴെയാണ്.

സെൻസെക്സ് 65,895 വരെയും നിഫ്റ്റി 19,635 വരെയും താഴ്ന്നിട്ടാണ് അൽപം ഉയർന്നത്. 

റിയൽറ്റി, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ, ഓട്ടോ എന്നിവ ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്. ഐടി, പി എസ് യു ബാങ്ക്, ധനകാര്യേ സേവന, മെറ്റൽ മേഖലകൾ വലിയ നഷ്ടത്തിലായി.

റിസൽട്ട് പ്രതീക്ഷിച്ചതിലും മെച്ചമായതിനാൽ എച്ച്.സി.എൽ  ടെക് ഓഹരി മൂന്നര ശതമാനം ഉയർന്നു. കമ്പനിയുടെ വരുമാന പ്രതീക്ഷ താഴ്ത്തിയെങ്കിലും ലാഭക്ഷമത കൂടിയെന്നാണു ബ്രാേക്കറേജുകളുടെ വിലയിരുത്തൽ.

ഇൻഫോസിസ് ഓഹരി നാലര ശതമാനം താഴ്ന്നു. ടെക് മഹീന്ദ്ര മൂന്നര ശതമാനം താഴ്ചയിലായി. ടി.സി.എസ് ഓഹരി രാവിലെ ഒന്നര ശതമാനം ഉയർന്നു.

ബാങ്കുകൾക്ക് ലാഭ മാർജിൻ കുറയുമെന്ന വിലയിരുത്തലിൽ ബാങ്ക് ഓഹരികൾ ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം താഴ്ന്നു. 

വിദേശ നിക്ഷേപബാങ്ക് യു.ബി.എസ്, എസ്.ബി.ഐയുടെ ലാഭവളർച്ചയുടെ കാലം കഴിഞ്ഞെന്നു വിലയിരുത്തി ഓഹരി വിൽക്കാൻ ശിപാർശ നൽകി. എസ്ബിഐ ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു.

എച്ച്.ഡി.എഫ്.സി  ബാങ്കിന്റെ 0.1 ശതമാനം ഓഹരി 1540 രൂപ നിരക്കിൽ ബൾക്കായി കൈമാറിയതിനെ തുടർന്ന് ഓഹരി അരശതമാനം താഴ്ന്നു. 

അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു മൂന്നു ശതമാനത്തിലധികം താഴ്ചയിലാണ്.

യു.എസ് എഫ്.ഡി.ഐ  പരിശോധനയിൽ അപാകതകൾ കണ്ടതിനെ തുടർന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.

ഉറക്കത്തിൽ വരുന്ന എപ്പിലെപ്സിക്ക് വേണ്ട ഔഷധത്തിന്റെ പരീക്ഷണം തൃപ്തികരമായതിന്റെ പേരിൽ ലൂപിൻ ഓഹരി രണ്ടു ശതമാനം കയറി. 

വിറ്റുവരവ് കൂടിയെങ്കിലും നഷ്ടം തുടരുന്ന കേസാേറാം ഇൻഡസ്ട്രീസ് ഓഹരി രണ്ടു ശതമാനം താണു. റയോൺ ബിസിനസ് ആണ് കമ്പനിയെ വലയ്ക്കുന്നത്. സിമന്റ് ബിസിനസ് കൂടുതൽ ലാഭം നൽകുമെന്നും അടുത്ത പാദത്തിൽ ലാഭം പ്രതീക്ഷിക്കാമെന്നും മാനേജ്മെൻറ് പറയുന്നു. 

ഇന്നലെ 20 ശതമാനം ഉയർന്ന എം.എം.ടി.സി ഓഹരി ഇന്നു രാവിലെ 12 ശതമാനം കയറി 79 രൂപയിലെത്തി. ആറു മാസം കൊണ്ട് 160 ശതമാനം ഉയർന്നതാണ് ഈ ഓഹരി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നു മാറ്റമില്ലാതെയാണു വ്യാപാരം തുടങ്ങിയത്. ഡോളർ ഇന്നലത്തെ ക്ലോസിംഗ് നിരക്കായ 83.24 രൂപ നിലനിർത്തി.

സ്വർണം ലോക വിപണിയിൽ 1873 ഡോളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 43,200 ൽ തുടരുന്നു. ക്രൂഡ് ഓയിൽ വില സാവധാനം കൂടുന്നു. ബ്രെന്റ് ഇനം 86.65 ഡോളറിൽ എത്തി.

Read Morning Business News & Stock Market :

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com