പുതിയ വാരത്തിൽ ദുർബലമായ തുടക്കത്തോടെ ഓഹരി വിപണി; സൂചികകൾ താഴുന്നു

വിപണി ദുർബലമായി. നേരിയ താഴ്ചയിൽ തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാടി. ഒടുവിൽ താഴാേട്ടു നീങ്ങി. ഈടില്ലാത്ത വായ്പകൾ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് നടപടി ബാങ്ക്, ധനകാര്യ കമ്പനി ഓഹരികളെ ഇന്നും താഴ്ത്തി. ബാങ്ക് നിഫ്റ്റി 0.2 ശതമാനം താണു. പൊതു മേഖലാ ബാങ്കുകൾ ഉയർന്നു.

ഐ.ടി, റിയൽറ്റി, ഹെൽത്ത് കെയർ, ഫാർമ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. വാഹന ഓഹരികൾ താഴ്ന്നു. അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു താഴോട്ടു നീങ്ങി.

സിമന്റ് കമ്പനികൾ ഇന്നു താഴ്ചയിലായി. അൾട്രാ ടെക്, അംബുജ, എ.സി.സി, ജെകെ ലക്ഷ്മി, രാംകോ, ഇന്ത്യാ സിമന്റ്സ് തുടങ്ങിയവ ഇടിഞ്ഞു.

വാഹന കംപോണന്റ് നിർമാതാക്കളായ ടാൽബ്രാേസിനു ദീർഘകാല കരാറുകൾ ലഭിച്ചതിനെ തുടർന്ന് ഓഹരി 19 ശതമാനം കുതിച്ചു.

ടാറ്റാ ടെക്നോളജീസ് ഐ.പി.ഒ നടക്കുന്ന സാഹചര്യത്തിൽ ടാറ്റാ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഹരി 10 ശതമാനത്തോളം കയറി. കഴിഞ്ഞയാഴ്ച ഈ ഓഹരി 20 ശതമാനം ഉയർന്നതാണ്.

സി.എഫ്.ഒ ആശിഷ് ഗോയങ്ക രാജി പ്രഖ്യാപിച്ചത് ജൂബിലന്റ് ഫുഡ്സ് ഓഹരിയെ അര ശതമാനം താഴ്ത്തി. ഒരു വിദേശ ജോലി സ്വീകരിച്ചാണ് ഗോയങ്ക മാറുന്നത്.

ന്യൂജെൻ സോഫ്റ്റ് വെയർ ടെക്നോളജീസ് ഡയറക്ടർ ബാേർഡ് ബോണസ് ഇഷ്യു പ്രഖ്യാപിക്കാൻ 27 നു യോഗം ചേരും. ഓഹരി ഇന്ന് അഞ്ചു ശതമാനം ഉയർന്നു.

ഖത്തർ ഗവണ്മെന്റ് 220 കോടി രൂപയുടെ നികുതി ആവശ്യപ്പെട്ടത് എൽ ആൻഡ് ടി ഓഹരി ഒരു ശതമാനം താഴാൻ കാരണമായി.

രൂപയും സ്വർണവും

രൂപ തുടക്കത്തിൽ കയറി. ഡോളർ 83.24 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 83.26 രൂപയിലായി. സ്വർണം ലോക വിപണിയിൽ 1982 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് വില മാറ്റമില്ലാതെ 45,240 രൂപയിൽ തുടരുന്നു. ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 81.21 ഡോളർ വരെ എത്തി.

Read Morning Business News & Stock Market : ഓഹരി വിപണികളിൽ സമ്മർദം; ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ; ബാങ്കുകളിൽ ഇടിവ് തുടരുമെന്ന് ആശങ്ക; ഡോളർ താഴുന്നു


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it