ഈ ടാറ്റ കമ്പനിയുടെ ഓഹരിയില്‍ 44% കയറ്റം, പുതിയ റെക്കോര്‍ഡ് ഉയരത്തില്‍

ടാറ്റ ഗ്രൂപ്പിന് കീഴില്‍ വരുന്ന ടൈറ്റന്‍ കമ്പനിയുടെ (Titan Company Ltd) ഓഹരികള്‍ കഴിഞ്ഞ നാലു മാസമായി ഉയര്‍ന്നത് 44 ശതമാനം. മാര്‍ച്ച് 21 കൈവരിച്ച മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 2767.55 രൂപ ഭേദിച്ച് ഒക്ടോബറില്‍ പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി -2790 രൂപ.

നവംബര്‍ 4 ന് 2022 -23 സെപ്റ്റംബര്‍ പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിടുന്നത് ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് വിപണി. മൊത്തം വില്‍പന 18 %, വാച്ചുകളുടെ 18 % വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 91 പുതിയ ഷോറൂമുകള്‍ ആരംഭിച്ചു.
കണ്‍സ്യൂമര്‍ കമ്പനികളില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മികച്ച വരുമാനവും, ആദായവും നേടിയ കമ്പനിയാണ് ടൈറ്റന്‍. കോവിഡ് ലോക് ഡൗണ്‍ ഉള്ള കാലയളവിലും (2019 -20 മുതല്‍ 2021 -22 ) വരുമാനത്തില്‍ 20 %, അറ്റാദായത്തില്‍ 27 % വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു.
2021 -22 മുതല്‍ 2026 -27 കാലയളവില്‍ ആഭരണ ബിസിനസ് രണ്ടര ഇരട്ടി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. അടുത്ത 5 വര്‍ഷം കൊണ്ട് വാച്ചുകള്‍ മറ്റ് ധരിക്കാവുന്ന ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിറ്റുവരവ് 10,000 കോടി രൂപ യില്‍ എത്തും. 2021 -22 ല്‍ 2300 കോടി രൂപ വരുമാനമാണ് ഈ വിഭാഗത്തിന് ലഭിച്ചത്.
ദീപാവലി ആഘോഷങ്ങള്‍, വിവാഹ ഡിമാന്‍ഡ് എന്നിവയുടെ പിന്‍ബലത്തില്‍ ആഭരണങ്ങള്‍ , വാച്ചുകള്‍ എന്നിവയുടെ ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ടൈറ്റന്‍ ഓഹരിയുടെ വില വരെ പോകുമെന്ന് ഷെയര്‍ ഖാനും, 3135 വരെ ഉയരുമെന്ന് മോട്ടിലാല്‍ ഒസ്വാള്‍ സെര്‍വീസസും പ്രവചിക്കുന്നു.

(ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)


Related Articles
Next Story
Videos
Share it