ഫലമറിയാൻ വൈകുമോ?  വിപണികളിൽ ചാഞ്ചാട്ടം തുടരുന്നു

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ്റെ മുന്നേറ്റം ഓഹരി -ഉൽപന്ന വിപണികളെ ഉത്സാഹത്തിലാക്കി. എന്നാൽ തപാൽ വോട്ടുകൾ എണ്ണിത്തീരും വരെ ഫലം ഉറപ്പാക്കാൻ പറ്റാതെ വരുമോ എന്ന ആശങ്ക പിന്നീട് വിപണികളെ ഉലച്ചു. നിർണായകമായ ഫ്ലോറിഡ, ടെക്സസ് സംസ്ഥാനങ്ങൾ ട്രംപ് നേടി. തെക്കൻ സംസ്ഥാനങ്ങളിൽ ബൈഡനു കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതും ഫലത്തെപ്പറ്റി സന്ദേഹം വളർത്തി. യു എസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് വലിയ ചാഞ്ചാട്ടം കാണിക്കുന്നു. ഏഷ്യൻ വിപണികൾ രാവിലെ കാണിച്ച ആവേശം ചോർന്ന മട്ടിലാണ്. ഇന്ത്യൻ ഓഹരി വിപണിയും ചാഞ്ചാട്ടത്തിലാണ്.

ബൈഡൻ ജയിച്ചാൽവലിയ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഇത് ഉൽപന്ന വിലകൾ കയറ്റും. അമേരിക്കൻ ബിസിനസുകാർ ഉയർന്ന നികുതി നൽകേണ്ടി വരുമെങ്കിലും വാണിജ്യ മേഖലയിൽ ബൈഡൻ്റെ നയം വ്യവസായങ്ങളെ സഹായിക്കും.

ട്രംപ് വീണ്ടും വരുന്നത് യു എസ്-ചൈന സംഘർഷം കൂട്ടുമെന്ന് ഉറപ്പാണ്. ചൈനീസ് ഓഹരി സൂചികകൾ. ഉച്ചയ്ക്കുക്കുശേഷം താണത് ഈ പശ്ചാത്തലത്തിലാണ്.

ഡോളർ കൂടുതൽ കരുത്തു കാണിച്ചു. രാവിലെ 33 പൈസ നേട്ടത്തിൽ 74.74 രൂപയിലേക്കു ഡോളർ കയറി. പിന്നീട് 74.62 രൂപയിലേക്കു ഡോളർ താണു. ക്രൂഡ് വില ഉയർന്നു തന്നെ നിൽക്കുന്നു. സ്വർണം 1900 ഡോളർ കടന്നിട്ട് അൽപം താണു.

ബൈഡൻ വന്നാൽ ഇന്ത്യയ്ക്ക് ക്ഷീണമോ? ജാക്ക് മായ്ക്ക് തിരിച്ചടി; നിക്ഷേപകരെ പിഴിഞ്ഞു ബാങ്കുകൾ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it