വിജയികളായവരുടെ ഈ 10 പ്രഭാത ശീലങ്ങള്‍ പകര്‍ത്താം

ഒരു ദിവസം ആരംഭിക്കുന്ന നിമിഷം മുതല്‍ രാവിലെയുള്ള നിങ്ങളുടെ ശീലങ്ങള്‍ ആണ് നിങ്ങളുടെ അന്നേ ദിവസത്തെ എങ്ങനെ ഊര്‍ജസ്വലരാക്കുന്നു എന്നു നിര്‍ണയിക്കുന്നത്. രാവിലെ മുതല്‍ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുകയാണെങ്കില്‍, ദിവസത്തിന്റെയോ ആഴ്ചയുടെയോ അവസാനത്തില്‍ ഉല്‍പാദനക്ഷമത കൂടുന്നത് കാണാമെന്നും വിദഗ്ധര്‍ പറയുന്നു. ഇതാ, ചില പ്രഭാത ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും കരിയറിലും ഏറെ നല്ല മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചേക്കാം.

1. നേരത്തെ ദിവസം തുടങ്ങാം

ജോലിയില്‍ 'ഓണ്‍ ടൈം' ആകുക എന്നത് വളരെ പ്രധാനമാണ്. റിമോട്ട് വര്‍ക്കിംഗ് ആണെങ്കില്‍ നേരത്തെ തന്നെ ഒരു ദിവസത്തിലെ ജോലികള്‍ പ്ലാന്‍ ചെയ്ത് ഷെഡ്യൂള്‍ ചെയ്ത് വര്‍ക്ക് തുടങ്ങുക. ചെക്ക് ലിസ്റ്റ് ഉണ്ടാക്കുക, അരു ആഴ്ചയിലെ ചെക്ക് ലിസ്റ്റ് പരിശോധിച്ച് മുന്നോട്ട് പോകുകയും ചെയ്യണം.

2. ബ്രേക്ക് ഫാസ്റ്റ് കഴിക്കണം, നല്ലരീതിയില്‍

രാവിലത്തെ ശീലങ്ങളില്‍ ഒരു ആരോഗ്യപൂര്‍ണണായ പ്രഭാതഭക്ഷണം ഏറെ പ്രാധാന്യം വഹിക്കുന്നു. രാത്രിയില്‍ നിന്നും രാവിലെ വരെയുള്ള നിങ്ങളുടെ ഫാസ്റ്റിംഗ് അവസാനിപ്പിക്കുന്നത് പോഷകാഹാരത്തില്‍ ആവേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിന് മാത്രമല്ല, ഉന്മേഷത്തിനും ജോലിയിലേക്കുള്ള ഊര്‍ജത്തിനും മാനസികമായി തയ്യാറെടുക്കാനും ഇത് സഹായിക്കും.

3. ടീമിനോട് സംവദിക്കുക

പല തരം ആളുകളായിരിക്കാം ഒരു ടീമില്‍ ഉണ്ടായിരിക്കുക. നിങ്ങള്‍ ഒരു നേതൃനിരയിലെ ആളായിരിക്കാം. എന്നാല്‍ നിങ്ങള്‍ ഒരു മോര്‍ണിംഗ് പേഴ്‌സണ്‍ (രാവിലെ നല്ല ഊര്‍ജം/ മൂഡ് ഉള്ളയാള്‍) അല്ലായിരിക്കാം. എന്നിരുന്നാലും ടീമിനെ ഉത്തേജിപ്പിക്കുക പ്രധാനമാണ്. അതിനാല്‍ ആദ്യം രാവിലെ തന്നെ നിങ്ങള്‍ സ്വയം ഊര്‍ജം നേടുകയും ടീമിനോട് മികച്ച രീതിയില്‍ സംവദിക്കുകയും ചെയ്യണം. ഒരു പക്ഷെ ഒരു ചിരി, സുഖാന്വേഷണം, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ അന്വേഷിക്കല്‍ എന്നിവയൊക്കെ ടീം അംഗങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കും.

4. ജോലി ചെയ്യുന്ന ഇടം മികച്ചതാക്കണം

പോസിറ്റീവ് ആയി ഇരിക്കാന്‍ ജോലിസ്ഥലം മികച്ചതാക്കേണ്ടതുണ്ട്. ഏറെ പണം മുടക്കിയുള്ള ഓഫീസ് ക്യാബിന്‍ അല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശരിയായ ഇരിപ്പിടം, വൃത്തിയുള്ള വര്‍ക്ക് ഡെസ്‌ക്, ശരിയായ വെളിച്ചം, റൂം താപനില എന്നിവയെല്ലാം രാവിലെ തന്നെ ഉറപ്പു വരുത്തുക. ചെയ്യാനുള്ള കാര്യങ്ങള്‍ പതിപ്പിച്ച സ്റ്റിക്കി നോട്ടുകള്‍ ചിലപ്പോള്‍ കോടികളുടെ ബിസിനസ് കൈവിട്ടു പോകുന്നതില്‍ നിന്നു പോലും നിങ്ങളെ രക്ഷിച്ചേക്കാം. ഇതും രാവിലെ ഓര്‍ത്തു ചെയ്യുക.

5. ഇന്‍ബോക്‌സ് രാവിലെ പരിശോധിക്കുക

ജോലി തുടങ്ങുമ്പോള്‍ തന്നെ ഇ-മെയ്ല്‍, മെസേജ് ഇന്‍ബോക്‌സ് എന്നിവ പരിശോധിക്കണം.

6. വിളിക്കാനുള്ള കോളുകള്‍ ആദ്യം

സമയം പറഞ്ഞ് ഉറപ്പിച്ചിട്ടില്ലാത്ത എന്നാല്‍ അത്യാവശ്യമായി നടത്തേണ്ട ചില കോളുകള്‍ ഉച്ചയ്ക്ക് മുന്‍പ് വിളിക്കുക. പിന്നീട് വിട്ടു പോകുന്നത് ഒഴിവാക്കാം. മാത്രമല്ല, വിളിക്കുന്നയാളുടെ സമയവും നിങ്ങള്‍ക്ക് വേണ്ടി പിന്നീട് അയാള്‍ മാറ്റി വച്ചെന്നു വരില്ല.

7. രാവിലെ ചിന്തിക്കാന്‍ കുറച്ചു സമയം

പലരും കരുതുന്നത് അവരുടെ തലച്ചോര്‍ രാവിലെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. പ്രഭാതം ഏറ്റവും ക്രിയാത്മകവും ഉല്‍പാദനപരവുമാകുമ്പോഴാണ് അങ്ങനെ വരുന്നതും. ഇത് ചിന്തകളെ തെളിമയുള്ളതാക്കും. തിരക്കുകളിലേക്ക് കടക്കും മുമ്പ് ചിന്തിക്കാന്‍ സമയമെടുക്കുക. രാവിലെ 5 മണിക്ക് ഉണരുന്നവരാണ് വിജയികള്‍ ചെയ്യുന്നത്, ഇത് അവര്‍ക്ക് ദിവസത്തില്‍ കൂടുതല്‍ സമയം നേടിക്കൊടുക്കുന്നു. പ്രത്യേകിച്ച് രാവിലെ.

8. ചെയ്യാന്‍ പാടില്ലാത്തതിന്റെ ലിസ്റ്റ്

നിങ്ങളുടെ സമയം കൊല്ലുന്ന, നിങ്ങളെ അനാരോഗ്യത്തിലേക്ക് നടത്തുന്ന കാര്യങ്ങളും രാവിലെ ഒരു നോട്ടില്‍ കുറിക്കുക. മനസ്സിന് കൊടുക്കുന്ന സന്ദേശമാണ് ഈ എഴുത്ത്. ഇത് ചെയ്യില്ല എന്ന് ഉറപ്പിക്കുക, ചെയ്യാന്‍ തുടങ്ങുമ്പോള്‍ നോട്ടില്‍ കുറിച്ചത് ഓര്‍ക്കുക. സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗമായിരിക്കാം ചിലപ്പോള്‍ അത്. ഇടയ്ക്കിടയ്ക്ക് സ്‌നാക്‌സ് കഴിക്കലോ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കലോ എന്തുമാകാം അത്. ശരീരത്തിനും മനസ്സിനും വേണ്ടാത്തത് ഒഴിവാക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടും.

9. പ്രാര്‍ത്ഥനയോ മെഡിറ്റേഷനോ വേണം

രാവിലെ തന്നെ പ്രാര്‍ത്ഥനയോ മെഡിറ്റേഷനോ ശീലമാക്കുന്നവരില്‍ മികച്ച ആശയങ്ങള്‍ രൂപപ്പെടുമെന്നതാണ് പല വിദഗ്ധരും പറയുന്നത്. ഇത് മനസ്സ് ശാന്തമാകുന്നത് കൊണ്ടും ചിന്തിക്കാനുള്ള പോസിറ്റീവ് എനര്‍ജി ലഭിക്കുന്നത് കൊണ്ടുമാണ്.

10. വ്യായാമം 30 മിനിട്ടെങ്കിലും

രാവിലെ വ്യായാമം ചെയ്യുന്നവര്‍ കൂടുതല്‍ പ്രൊഡക്റ്റീവ് ആകുന്നതായി പല പഠനങ്ങളും പറയുന്നു. ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പ്പാദിക്കപ്പെടുന്നതിനാലാണിത്. വ്യായാമം ചെയ്യാന്‍ ഏറ്റവും നല്ല സമയം എന്ന് പറയുന്നത് അതിരാവിലെയാണ്. അതും പ്രഭാത ഭക്ഷണത്തിന് മുമ്പ്. ഭക്ഷണ ശേഷം വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക.

Related Articles

Next Story

Videos

Share it