'ഡൂഡ്ലിംഗി'ലൂടെ കലാലോകത്തില്‍ ചുവടുറപ്പിച്ച് ജോ

'ഡൂഡ്ലിംഗി'ലൂടെ കലാലോകത്തില്‍ ചുവടുറപ്പിച്ച് ജോ

Published on

'ഡൂഡ്ലിംഗി'നു പിന്നിലെ അപാര ബിസിനസ് സാധ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നു, ലണ്ടനിലെ ഷ്രൂസ്‌ബെറിയില്‍ നിന്നുള്ള 9 വയസുകാരന്‍ ജോ വേയ്ല്‍. കനത്ത പ്രതിഫലത്തോടെ ഷ്രൂസ്‌ബെറിയിലെ പ്രമുഖ ഹോട്ടലിന്റെ ചുവരുകളില്‍ ഡൂഡിലുകള്‍ തീര്‍ക്കാന്‍ നിയമിച്ചിരിക്കുകയാണ് ഈ ബാലനെയിപ്പോള്‍.

.

സ്‌കൂളിലേയും വീട്ടിലേയും ഭിത്തികള്‍ ചിത്രം വരച്ച് അലങ്കോലമാക്കിയെന്ന് സ്ഥിരം പരാതി കേള്‍പ്പിച്ചിരുന്ന കുസൃതിയാണ് ജോ. വരയ്ക്കാന്‍ കടലാസ് കിട്ടണമെന്ന ഒരു നിര്‍ബന്ധവും ജോയ്ക്കില്ല. കയ്യില്‍ കിട്ടുന്ന എന്തിലും ഈ കുഞ്ഞു കലാകാരന്‍ ഇടത്ത് കൈ ഉപയോഗിച്ച് പടം വരയ്ക്കും.

വീട്ടിലെ കുത്തിവരകള്‍ സമീപത്തെ വീടുകളിലേക്കും നീണ്ടതോടെയാണ് മാതാപിതാക്കള്‍ ജോയെ സമീപത്തുള്ള ചിത്രകലാ വിദ്യാലയത്തില്‍ ആക്കിയത്.  ഇതോടെ ജോയുടെ ചിത്രം വര ശൈലികളും മാറി. എന്നാല്‍ അധ്യാപകര്‍ പഠിപ്പിച്ചതല്ല ജോ വരയ്ക്കാന്‍ ഇഷ്ടപ്പെട്ടത്. ഡൂഡിലുകള്‍ ആയിരുന്നു ആ ഒമ്പത് വയസുകാരന്റെ ഇഷ്ടം. ആരും കാണുക പോലും ചെയ്തിട്ടില്ലാത്ത ഡൂഡിലുകള്‍ ചെയ്ത ജോയെ ഏറെ താമസിയാതെ തന്നെ അവസരങ്ങള്‍ തേടി വന്നു.

ചെറുപ്രായത്തില്‍ തന്നെ വലിയ ജോലികളാണ് ഈ മിടുക്കന്‍ ചെയ്യുന്നത്.ഡൂഡില്‍ ബോയ് എന്നാണ് ഇപ്പോള്‍ ജോ അറിയപ്പെടുന്നത്. സ്‌കൂളിലെ പഠനത്തിന് ശേഷം ഹോട്ടലിലെത്തി ജോ ഡൂഡിലുകള്‍ തീര്‍ക്കുന്നു. മകന്റെ കഴിവുകള്‍ക്ക് പ്രോല്‍സാഹനവുമായി പിതാവ് ഗ്രേഗ് ഒപ്പമുണ്ട്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമ്പര്‍ 4 ഭക്ഷണശാലയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജോയുടെ ഇരട്ട സഹോദരനും ചിത്രം വരയില്‍ താല്‍പര്യമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com