

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അവസാനമായി എപ്പോഴാണ് ആത്മപരിശോധന നടത്തിയത്? നമ്മളിൽ പലരും, എന്നെന്നും ജീവിച്ചിരിക്കുമെന്ന മട്ടിലാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭാവിയിൽ എപ്പോഴെങ്കിലും ചെയ്യാം എന്ന് കരുതി മാറ്റിവെക്കുന്നു. നിങ്ങളുടെ തന്നെ ഉള്ളിലേക്ക് നോക്കാനും സ്വയം ചില ചോദ്യങ്ങൾ ചോദിക്കാനും ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്.
ഈ ചോദ്യങ്ങൾ വേഗത്തിൽ കേട്ട് മനസ്സിൽ ഉത്തരം നൽകാനായിരിക്കും നിങ്ങൾ ശ്രമിക്കുക. എന്നാൽ ഒരു നോട്ടുബുക്കും പേനയും എടുത്ത് ഉത്തരങ്ങൾ എഴുതുക. കാരണം, എഴുതിത്തുടങ്ങുമ്പോൾ നിങ്ങളുടെ ബോധമണ്ഡലത്തിന് താഴെ മറഞ്ഞുകിടക്കുന്ന ഉത്തരങ്ങൾ പുറത്തുവന്നേക്കാം, എഴുതുന്ന ഉത്തരങ്ങൾ കണ്ട് നിങ്ങൾ തന്നെ അത്ഭുതപ്പെട്ടെന്നും വരാം.
1 ജീവിതത്തിൽ ഒരാഴ്ചയോ, ഒരു മാസമോ, ഒരു വർഷമോ മാത്രമാണ് ബാക്കിയുള്ളതെങ്കിൽ, ഇനിയുള്ള സമയം ഞാൻ എങ്ങനെ ചെലവഴിക്കും?
2 മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ചുള്ള ഭയം കാരണം മാത്രം എന്റെ ജീവിതത്തിൽ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്തൊക്കെയാണ്?
3 എനിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?
4 കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം എന്താണ്?
5 എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം ഞാൻ ദിവസേന എങ്ങനെയാണ് പരിപാലിക്കുന്നത്?
6 യാതൊരു പരിധികളും ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ എങ്ങനെയാകാനും എന്തെല്ലാം ചെയ്യാനും എന്തെല്ലാം നേടാനും ആഗ്രഹിക്കുമായിരുന്നു?
7 സമയവും ആശങ്കകളും വേവലാതികളുമെല്ലാം മറന്ന് എന്റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്ന പ്രവർത്തനങ്ങൾ ഏതൊക്കെയാണ്?
8 ഒരു മാസത്തേക്ക് ഇന്റർനെറ്റ് ലഭ്യമല്ലെങ്കിൽ സമയം ഞാൻ എങ്ങനെ ചെലവഴിക്കും?
9 ഞാൻ വാങ്ങുന്ന സാധനങ്ങളിൽ എനിക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളവ എത്രത്തോളമാണ്?
10 കൂടുതൽ സമയം ചെലവഴിക്കാനായി ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കുറഞ്ഞ സമയം മാത്രം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
Read DhanamOnline in English
Subscribe to Dhanam Magazine