Begin typing your search above and press return to search.
സിമന്റ് ഫാക്ടറികളില്‍ ഇനി ഒട്ടകച്ചാണകവും ഇന്ധനം
റാസല്‍ അല്‍ ഖൈമ: ഇന്ത്യയില്‍ പാചകത്തിന് അടുപ്പുകളില്‍ ചാണക വറളികള്‍ ഉപയോഗിക്കുന്നതിന്റെ ചുവടുപിടിച്ച് യു.എ.ഇയിലെ വമ്പന്‍ സിമന്റ് ഫാക്ടറി ഒട്ടകച്ചാണകം ഇന്ധനമാക്കിത്തുടങ്ങി. പരിസ്ഥിതി മലിനീകരണം സംബന്ധിച്ച വലിയൊരു തലവേദന ഇതോടെ കുറച്ചെങ്കിലും നിയന്ത്രിക്കാനാകുന്നതായി അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം റാസ് അല്‍-ഖൈമ മേഖലയിലെ കര്‍ഷകര്‍ നിശ്ചിത സ്ഥലങ്ങളില്‍ ഒട്ടക വിസര്‍ജ്യം എത്തിക്കുന്നു. സിമന്റ് ഫാക്ടറിയിലെ ബോയിലറില്‍ ഇത് കല്‍ക്കരിയുമായി ചേര്‍ത്താണുപയോഗിക്കുന്നത്.മാലിന്യ നിര്‍മാര്‍ജന ഏജന്‍സി ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചെങ്കിലും സംഗതി പ്രായോഗികം തന്നയെന്നു വ്യക്തമായി-ഗള്‍ഫ് സിമന്റ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് അഹമ്മദ് അലി ഇബ്രാഹിമിന്റെ വാക്കുകള്‍. ആയിരക്കണക്കിനു ടണ്‍ ഇതിനകം ഇന്ധനമാക്കിക്കഴിഞ്ഞു.
Next Story
Videos