ചിറ്റിലപ്പിള്ളി വെല്‍നെസ്സ് പാര്‍ക്ക് ഏപ്രില്‍ 3 മുതല്‍

എറണാകുളം തൃക്കാക്കരയില്‍ 145 കോടി രൂപ മുതല്‍ മുടക്കില്‍ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്‍ നിര്‍മിച്ച `വെല്‍നെസ്സ് പാര്‍ക്ക് ആന്‍ഡ് ഇവന്റസ് ഹബ്' ഏപ്രില്‍ 2 നു ഉ ദ്ഘാടനം ചെയ്യപ്പെടും. ഏപ്രില്‍ 3 മുതല്‍ `ചിറ്റിലപ്പിള്ളി സ്‌ക്വയര്‍' എന്ന കേരളത്തിലെ ആദ്യത്തെ ഈ സ്വകാര്യ വിവിധോദ്ദേശ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു.

തൃക്കാക്കരയിലും ചുറ്റുമുള്ള ജനങ്ങള്‍ക്ക് കുടുംബ സമേതം ഒത്തു ചേരാനും ഉല്ലസിക്കാനും ആണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ആനന്ദവും ആരോഗ്യവും ആഘോഷവും' ആണ് സ്‌ക്വയറിന്റെ മുഖമുദ്ര . ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു വെല്‍നെസ്സ് പാര്‍ക്കും ഇവെന്റ്‌സ് ഹബും ഭക്ഷണശാലയുമാണ് സ്‌ക്വയറില്‍ സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യം, സന്തോഷം

തൃക്കാക്കര ഭാരതമാതാ കോളജില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ 11 ഏക്കറിലാണ് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യസംരക്ഷണം, സാഹസികത, കായികവിനോദം എന്നിവക്കാണ് വെല്‍നസ് പാര്‍ക്കില്‍ ഊന്നല്‍ നല്‍കുന്നത്. പൂന്തോട്ടങ്ങള്‍ക്ക് നടുവിലായി ആധുനിക ഉപകരണങ്ങളോട് കൂടിയ ഓപ്പണ്‍ ജിം, നടക്കാനും ഓടാനുമുള്ള ട്രാക്കുകള്‍, റോളര്‍ സ്‌കേറ്റിംഗ് സൗകര്യം എന്നിവയുണ്ട്.

സാധാരണ സൈക്ലിങ് കൂടാതെ, ഫാമിലി സൈക്ലിങ്, ഡ്യൂയറ്റ് സൈക്ലിങ് എന്നിവയും ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഡബിള്‍-ലെവല്‍ റോപ് കോഴ്‌സ്, സിപ് ലൈന്‍ , റോക് ക്ലൈംബിങ് എന്നിവയുമുണ്ട്. ക്രിക്കറ്റ് ബാറ്റിങ് പിച്ച്, ബാസ്‌കറ്റ് ബോളിനും വോളിബോളിനുമുള്ള കോര്‍ട്ടുകള്‍, റോളര്‍ സ്‌കേറ്റിങ് ട്രാക് എന്നിവയുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക നീന്തല്കുളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആയി വിവിധ വിനോദ ഉപകരണങ്ങള്‍ സജ്ജീകരിച്ച പ്രത്യക കളിസ്ഥലം,ശലഭോദ്യാനം, മീന്‍കുളം , കിളിക്കൂടുകള്‍, വിവിധ തരം ഗെയിമുകള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ബോധവല്‍ക്കരണത്തിനായുള്ള ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കാണ് മറ്റൊരു പ്രത്യകത.

ചടങ്ങുകള്‍ക്കുള്ള വേദി

ചെറുതും വലുതുമായ കൂടിച്ചേരലുകള്‍, വിവാഹം, കമ്പനി ചടങ്ങുകള്‍, പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവക്ക് അനുയോജ്യമായ വിവിധ വലിപ്പത്തിലുള്ള ആധുനിക രീതിയിലുള്ള കണ്‍വെന്‍ഷന്‍ ഹാളുകള്‍ ഇവെന്റ്‌സ് ഹബില്‍ ഒരുക്കിയിരിക്കുന്നു. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്ന ഉന്നത നിലവാരത്തിലുള്ള ഭക്ഷണശാലയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഒരേ സമയം, 500 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ലാഭേച്ഛ കൂടാതെ നടത്തുന്ന സംരംഭമായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. (no-profit, no-loss), കൊച്ചൗസേപ് പറഞ്ഞു.




ഒരു മാസത്തേക്കുള്ള പ്രവേശന ഫീസ് 1200 /- രൂപയാണ്. ദിവസ ഫീസ് അടുത്ത് തന്നെ തീരുമാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.chittilappillysquare.com

ഫോണ്‍ നമ്പര്‍: 7558942424

Related Articles
Next Story
Videos
Share it