

ജ്യോതി അസ്വാനി
ഒരു സംരംഭകന്‍/പ്രൊഫഷണല്‍ എന്ന നിലയില്‍ എത്രയെത്ര സാഹചര്യങ്ങളിലാണ് നിങ്ങളുടെ വസ്ത്രധാരണശൈലി മാറ്റുരയ്ക്കപ്പെടുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ക്ലൈന്റുമായുള്ള കൂടിക്കാഴ്ച, കോര്‍പ്പറേറ്റ് പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍, ബോസുമായി ഉച്ചഭക്ഷണം, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍...
ഇങ്ങനെ ഓരോ ദിനവും സംഭവബഹുലമാകാം.പക്ഷെ, ഈ സാഹചര്യങ്ങളിലൊക്കെ എന്തു വസ്ത്രധാരണരീതിയാണ് നിങ്ങള്‍ പിന്തുടരുന്നത്? കോര്‍പ്പറേറ്റ് രംഗത്തെ വസ്ത്രധാരണ രീതികളും മാറ്റത്തിന്റെ പാതയിലാണ്. പുതിയ ട്രെന്‍ഡുകള്‍ക്കൊത്ത് നീങ്ങണ്ടേ നിങ്ങളും?
ഇവിടെ പറഞ്ഞതെല്ലാം വെസ്റ്റേണ്‍ ഫോര്‍മല്‍ ഡ്രെസിംഗിന്റെ കാര്യങ്ങളാണ്. ഇന്ത്യയില്‍ സാരിയും സൽവാര്‍ കമ്മീസും ഔദ്യോഗിക വേഷമായി പല കമ്പനികളും കരുതുന്നുണ്ട്. ഫ്യൂഷന്‍ ഫാഷനായ വെസ്റ്റേണ്‍ ട്രൗസറും ഇന്ത്യന്‍ ഷോര്‍ട്ട് കുര്‍ത്തിയും അംഗീകരിച്ചിട്ടുള്ള വേഷമാണ്. എന്ത് വേഷമാണ് ഇടുന്നതെങ്കിലും അതിന്റെ സൗകര്യം പ്രധാനമാണ്. ശരിയായ അളവിലുള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം.
പ്രസ്റ്റീജ് ലച്ച്മണ്‍ദാസ് ഗ്രൂപ്പിന്റെ ടെക്‌സ്റ്റൈല്‍ ഡിവിഷന്‍ മാനേജിംഗ് ഡയറക്റ്ററാണ് ലേഖിക
Read DhanamOnline in English
Subscribe to Dhanam Magazine