സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Billionaire 2011
The Billionaire (2011)
Director: Songyos Sugmakanan
IMDb: 7.90
ഏതാണ്ടെല്ലാ ബിസിനസുകാര്‍ക്കുമുണ്ടാവും തുടക്കത്തില്‍ നേരിടുന്ന പ്രതിസന്ധികളുടെ കഥകള്‍ അയവിറക്കാന്‍. പരാജയങ്ങളുടെ പരമ്പരകളെ അതിജീവിച്ച് വിജയത്തിന്റെ പടി കാണുന്നവരുടെ കഥകളാണ് പിന്നീട് പ്രചോദനാത്മകമായി മറ്റുള്ളവരില്‍ എത്തുന്നത്. അത്തരത്തിലൊരു യഥാര്‍ത്ഥ കഥയാണ് ദ ബില്യണയര്‍ എന്ന തായ് സിനിമ പറയുന്നത്.
Tob എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന Itthipat Peeradechapan എന്ന യുവ സംരംഭകന്റെ കഥയാണ് ദ ബില്യണയര്‍. ദരിദ്രനായ നായകന്‍ സ്വപ്രയത്‌നം കൊണ്ട് വിജയം കൊയ്യുന്ന കഥയല്ല ഇത്. ബാങ്കോക്കിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തില്‍ ജനിച്ച്, പഠനത്തിലൊന്നും യാതൊരു താല്‍പ്പര്യവുമില്ലാതെ പ്രതിസന്ധിയിലാവുന്ന കഥയാണിത്.
തൊട്ടതെല്ലാം പരാജയപ്പെട്ട്, അതിലൊന്നും പതറാതെ ഒടുവില്‍ വിജയം കൈവരിക്കുന്ന ടോബിന്റെ ജീവിതമാണ് സിനിമ. ബിസിനസിലിറങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പാഠപുസ്തകമാണ് ഈ സിനിമ.
അടുത്ത സിനിമ അടുത്തയാഴ്ചയില്‍
കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ
Read DhanamOnline in English
Subscribe to Dhanam Magazine

