കൊളസ്‌ട്രോളിനെ പേടിക്കാതെ കഴിക്കാം, ഈ അഞ്ച് ഭക്ഷ്യവസ്തുക്കള്‍

രുചികരമെന്നു മാത്രമല്ല ശരിയായ അളവില്‍ കഴിച്ചാല്‍ ആരോഗ്യം നല്‍കുന്നതുമാണ് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍
കൊളസ്‌ട്രോളിനെ പേടിക്കാതെ കഴിക്കാം, ഈ അഞ്ച് ഭക്ഷ്യവസ്തുക്കള്‍
Published on

കൊളസ്‌ട്രോളിനെ ഭയന്ന് ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍... എങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ആലോചിക്കാതെ കഴിക്കാവുന്ന അഞ്ച് ഭക്ഷ്യവസ്തുക്കളുണ്ട്. രുചികരമെന്നു മാത്രമല്ല ശരിയായ അളവില്‍ കഴിച്ചാല്‍ ആരോഗ്യം നല്‍കുന്നതുമാണ് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍.

ഓട്സ് - ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും കൊളസ്ട്രോള്‍ ഉള്ളവരരും ഓട്സ് പോലെ സ്ഥിരമായി കഴിക്കേണ്ട ഒരു സൂപ്പര്‍ ഫുഡ് വേറെ ഇല്ല എന്നു പറയാം. ദിവസവും ഒന്നര കപ്പ് അഥവാ 50 ഗ്രാം ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ചീത്ത കൊളസ്ട്രോളില്‍ 12-24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങള്‍ പറയുന്നു. ബീറ്റ ഗ്ലൂക്കന്‍ എന്ന ഫൈബര്‍ അടങ്ങിയതാണ് ഓട്സ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും.

നട്സ് - കൊളസ്ട്രോള്‍ ഉള്ളവര്‍ നട്സ് പാടേ ഒഴിവാക്കുന്നത് സ്ഥിരമാണ്. എന്നാല്‍ പലതും ആരോഗ്യത്തിന് നല്ലതാണെന്നത് മനസ്സിലാക്കി മിതമായി കഴിക്കുക. ബദാം, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്സും കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

വെണ്ടയ്ക്ക - പച്ചക്കറികളില്‍ ബ്രൊക്കോളി പോലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്കയും. കാലറി കുറവും. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇത്.

സോയാബീന്‍ - ഫൈബര്‍ , പ്രോട്ടീന്‍ എന്നിവ അടങ്ങിയതാണ് സോയബീന്‍. ബീഫ് പോലെ ഉണ്ടാക്കാമെന്നതിനാല്‍ എണ്ണ കുറച്ച് പാകം ചെയ്താല്‍ കഴിക്കാം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകം.

മത്സ്യം - മത്സ്യം ധാരാളം കഴിക്കാം. സാല്‍മണ്‍, മത്തി ,അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് ഹൃദയത്തിനും ഏറെ ഗുണകരം. വറുത്ത് കഴിക്കാതെ കറിയായി കഴിക്കാനും ബേക്ക് ചെയ്ത് കഴിക്കാനും ശ്രമിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com