ഉറക്കക്കുറവാണോ പ്രശ്‌നം, ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 4 ചേരുവകള്‍

ജോലിത്തിരക്കുകളും സമ്മര്‍ദ്ദവും മൂലം പലര്‍ക്കും ഉറക്കക്കുറവ് വലിയ പ്രശ്‌നമാകാറുണ്ട്. നല്ല ആരോഗ്യത്തിന് വേണ്ട പ്രധാന ഘടകമാണ് നല്ല ഉറക്കം. എന്നാല്‍ ഉറക്കക്കുറവിന്റെ കാരണങ്ങള്‍ പലരിലും പലതാണെന്നിരിക്കെ ഇത് കണ്ടെത്തുകയാണ് പ്രായോഗിക വഴി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇല്ക്ട്രോണിക് ഗാഡജറ്റുകളുടെയും സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഒഴിവാക്കുക എന്നതാണ് വിദഗ്ധര്‍ ഉപദേശിക്കുന്ന ഒരു കാര്യം.

വൃത്തിയുള്ള കിടക്കയും ശബ്ദവും വെളിച്ചവും അമിതമായ സാഹചര്യവും അമിതഭക്ഷണവും മസാലകളും ഡിന്നറില്‍ ഒഴിവാക്കുകയുമൊക്കെയാണ് ചെയ്യേണ്ടതെന്ന് ഡയറ്റിഷ്യന്‍മാര്‍ നിര്‍ദേശിക്കുന്നു. ആരോഗ്യ ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നതോടൊപ്പം ഈ മൂന്നു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടി ശീലമാക്കിയാല്‍ ഉറക്കം ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മരുന്നു കഴിക്കുന്നവര്‍ ഡോക്ടറോട് ഉപദേശം തേടിയതിനുശേഷം കഴിക്കുക. ആരോഗ്യമുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വോള്‍നട്ട്
മെലാട്ടോണിന്‍ അളവ് കൂടുതല്‍ അടങ്ങിയ ഭക്ഷമം എന്ന നിയല്ക്ക് വോള്‍നട്ട് രാത്രികാലങ്ങളില്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ബദാം
ബദാം ഉറക്കത്തിന് 30 മിനിട്ട് മുമ്പെങ്കിലും കഴിക്കണം. ബദാമില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ഹൃദയമിടിപ്പ് ശരിയായ രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്താനും ക്രമപ്പെടുത്താനും സഹായിക്കും. ഇത് ശരീരത്തെ റിലാക്സ് ചെയ്യിക്കുന്നു. ഒരു ദിവസം അഞ്ചോ ആറോ പുഴുങ്ങി തൊലികളഞ്ഞ ബദാം കഴിക്കുക.
മഞ്ഞള്‍ പാല്‍
ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലിലെ സെറോടോണിന്‍ ഉറങ്ങാന്‍ സഹായിക്കും. കഴിയുമെങ്കില്‍ രണ്ട് സ്പൂണ്‍ ഓട്സ് കൂടെ ചേര്‍ക്കാം. ഇത് ശരീരത്തിലെത്തുമ്പോള്‍ മെലാറ്റോണിന്‍ പ്രവര്‍ത്തിക്കുകയും ഉറക്കത്തിന് സഹായകമാകുകയും ചെയ്യുമെന്നാണ് പഠനം.
കിവി
ഒന്നോ രണ്ടോ മീഡിയം സൈസിലുള്ള കിവി പഴങ്ങള്‍ ഉറങ്ങും മുമ്പ് കഴിക്കാം. ആന്റി ഓക്‌സിഡന്റ്‌സ്, സെറോ ടോണിന്‍ എന്നിവ അടങ്ങിയതിനാല്‍ ഉറക്കത്തിന്റെ ക്വാളിറ്റി ഉയര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും.


Related Articles
Next Story
Videos
Share it