ആസ്‌കോ ഗ്ലോബലും ബീക്കണ്‍ ഗ്രൂപ്പും സംയുക്തമായി അവതരിപ്പിച്ച, യാത്രക്കാര്‍ക്ക് സഹായകരമായ ഹൈജിനിക് ടോയ്ലെറ്റ് ഉള്‍പ്പെടുന്ന ട്രാവ് ലൗഞ്ച് എന്ന ആശയത്തിന് 25 കോടിയുടെ രണ്ടാമത്തെ നിക്ഷേപം. ഗോകുലം ഗ്രൂപ്പാണ് പുതിയ നിക്ഷേപകര്‍. ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തനം ലക്ഷ്യമിടുന്ന ട്രാവ് ലൗഞ്ച് ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഹ്വസ്രദൂര യാത്രക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത് , യാത്രക്കിടയില്‍ വിശ്രമിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ലൗഞ്ചും ആധുനിക രീതിയിലുള്ള ഹൈജിനിക് ടോയ്ലെറ്റുകളും കുറഞ്ഞ സമയത്തേക്കടക്കം വിശ്രമിക്കാനുള്ള സ്ലീപ്പിങ് പോഡും കോഫി-ടീ ഷോപ്പുകളും അടങ്ങുന്നതാണ് ട്രാവ് ലൗഞ്ച്. ആദ്യ യൂണിറ്റ് വാളയാറിലും രണ്ടാമത്തെ യൂണിറ്റ് അടിമാലിയിലുമാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസ്‌കോ ഗ്ലോബല്‍ എ്ട്ട് കോടിയുടെ നിക്ഷേപം ട്രാവ് ലൗഞ്ചില്‍ നടത്തിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ യാത്രക്കാര്‍ക്കും സഹായകരമാവുന്ന രീതിയില്‍ ട്രാവ് ലൗഞ്ച് ട്രാവല്‍ ആപ്പും പുറത്തിറക്കി. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ചടങ്ങില്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ട്രാവ് ലൗഞ്ച് ബ്രാന്‍ഡ് റെപ്രെസെന്ററ്റീവ് ചലചിത്ര താരം മമ്ത മോഹന്‍ദാസ്, ആസ്‌കോ ഗ്ലോബല്‍ എംഡിയും കമ്പനി ഡയറക്ടറുമായ അസീസ് ചൊവ്വഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു .
യാത്രക്കാര്‍ക്കായി ഒരുക്കിയ ട്രാവ് ലൗഞ്ച് ട്രാവല്‍ ആപ്പിലൂടെ ഇന്ത്യയിലെ മുഴുവന്‍ യാത്രക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാന്‍ സാധിക്കുമെന്ന് ട്രാവ് ലൗഞ്ച് സ്ഥാപകന്‍ പി.ടി സഫീര്‍ പറഞ്ഞു. എളുപ്പമുള്ള യാത്രകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ട്രാവ് ലൗഞ്ച് സഹായകരമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ട്രാവ് ലൗഞ്ച് ഡയറക്ടര്‍ വി.കെ. ഷംനാസ് നന്ദി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine