നിങ്ങള്‍ വാങ്ങിയ മീന്‍ വിഷാംശം നിറഞ്ഞതാണോ? സിംപിളായി കണ്ടെത്താം

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മീനില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാകും
നിങ്ങള്‍ വാങ്ങിയ മീന്‍ വിഷാംശം നിറഞ്ഞതാണോ? സിംപിളായി കണ്ടെത്താം
Published on

ട്രോളിംഗ് നിരോധന കാലം മീന്‍ ലഭ്യത കുറവുള്ള സമയമാണ്. ഈ സമയത്താണ് പലപ്പോഴും കേരളത്തിന് വെളിയില്‍ നിന്ന് അതിര്‍ത്തി കടന്ന് മീനെത്തുന്നത്. കടലില്‍ നിന്ന് പിടിച്ച് മാസങ്ങളായ മീനാകും ഇത്തരത്തില്‍ കണ്ടെയ്‌നറുകളില്‍ എത്തുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്താണ് മീനുകള്‍ കൊണ്ടുവരുന്നത്.

മീനില്‍ ചേര്‍ക്കുന്ന രണ്ടു രാസപദാര്‍ഥങ്ങളാണ് ഫോര്‍മാലിന്‍, അമോണിയ എന്നിവ. ഇവ ആരോഗ്യത്തിനു സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്.

രാസവസ്തുക്കള്‍ ചേര്‍ന്ന മീനിനെ എങ്ങനെ തിരിച്ചറിയാം

  • നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകള്‍, ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതുമായിരിക്കും

  • മീനില്‍ തൊടുമ്പോള്‍ കുഴിഞ്ഞുപോയാല്‍ മീന്‍ ഉപയോഗിക്കരുത്, നല്ല മീനിന്റെ മാംസത്തിന് ദൃഢത ഉണ്ടായിരിക്കും.

  • മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കു, ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും

  • രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ സംശയിക്കേണ്ട മീന്‍ പുതിയതാണ്

  • മീന്‍ മുറിയ്ക്കുമ്പോള്‍ ചോരയ്ക്ക് നിറവ്യത്യാസമുണ്ടോയെന്ന് ശ്രദ്ധിയ്ക്കണം. നല്ല മീനില്‍ നിന്നും നല്ല ചുവന്ന നിറത്തിലുള്ള ചോര വരും,

  • മീനിലെ മായം വ്യാപകമായതോടെ ഫിഷറീസ് വകുപ്പ് പരിശോധനാ കിറ്റും പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചും വിഷാംശം കണ്ടെത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com