

ജീവിതത്തില്‍ വിജയിച്ച പല വ്യക്തികളും അതി രാവിലെ എഴുന്നേല്‍ക്കുന്നവരാണ്. രാഷ്ട്രീയക്കാര്‍, ആധ്യാത്മിക നേതാക്കള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നവരാണ്. അഞ്ചു മണിക്കോ അതിനു മുമ്പോ എഴുന്നേക്കുന്നവരാണ് ഇവര്‍. ചില ഉദാഹരണങ്ങള്‍.
നല്ലൊരു ഉറക്കത്തിനുശേഷം നിങ്ങളുടെ ശരീരവും മനസ്സും ഫ്രഷും തെളിഞ്ഞതും ഊര്‍ജം നിറഞ്ഞതുമാകുന്നു.
അതിരാവിലെയുള്ള സമയം തടസ്സങ്ങളില്ലാത്തതും ശാന്തവുമാണ്.
നിങ്ങള്‍ക്ക് സമയത്തിനുമേല്‍ നിയന്ത്രണം ലഭിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രാവിലെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. ഏറെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ പറ്റിയ സമയമാണിത്.
( മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, വാഷിംഗ്ടണ്‍ വേള്‍ഡ് ബാങ്കിന്റെ പ്രോജക്റ്റ് ഇവാലുവേഷന്‍ സ്‌പെഷലിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ സതി അച്ചത്ത്, ധനം പബ്ലിക്കേഷനിലൂടെ പുറത്തിറക്കിയ ടൈം മാനേജ്‌മെന്റ് 18 പാഠങ്ങള്‍ എന്ന പുസ്തകത്തിലുള്ള ചില പാഠങ്ങള്‍. )
Read DhanamOnline in English
Subscribe to Dhanam Magazine