

Gelato, Sundae, Sorbet... ഇവയ്ക്കിടയില്‍ ഇന്ത്യയുടെ local ice creams ലോക top 100 പട്ടികയില്‍ ഇടം നേടിയെന്ന് കേട്ടോ? TasteAtlas പുറത്തിറക്കിയ 'World's Most Iconic Ice Creams' പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ favourites!
ആദ്യത്തെ താരം മുംബൈയിലെ ഐസ്‌ക്രീം അതികായര്‍ കെ. റസ്റ്റം ആന്റ് കമ്പനി. 1953 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ iconic parlour famous ആക്കിയത് അവരുടെ Ice Cream Sandwich. Soft ice cream രണ്ട് crispy wafersന് ഇടയില്‍ press ചെയ്ത് നല്‍കുന്ന simple dessert. അപാര ടേസ്റ്റ്. Mango, chocolate, pista, rose... നിരവധി flavours ഇന്നും crowd favourite ആണ്.
Chocolate പ്രേമികളുടെ ദൗര്‍ബല്യമാണ് ബംഗളൂരുവിലെ കോര്‍ണര്‍ ഹൗസിന്റെ Death By Chocolate. Chocolate ice cream, warm chocolate sauce, brownies, nuts...ഒരു dessertല്‍ chocolate overload! 1982ല്‍ ആരംഭിച്ച കോര്‍ണര്‍ ഹൗസ് ഇന്ന് ബംഗളൂരുവിന്റെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗം. DBC എന്നാണ് locals ഈ dessertനെ വിളിക്കുന്നത്.
അടുത്തത്, ഇന്ത്യയിലെ ഏറ്റവും പ്രിയ ഐസ്‌ക്രീം രുചികളിലൊന്നാണ് -Naturalsന്റെ Tender Coconut. 1984ല്‍ മുംബൈയില്‍ ആരംഭിച്ച നാച്ചുറല്‍സ് ഫ്രഷ് fruit-based ice creams കൊണ്ടാണ് famous. Artificial flavour ഇല്ലാതെ real coconut pieces ഉപയോഗിക്കുന്നതാണ് ഈ flavourന്റെ പ്രത്യേകത. കേരളത്തിലും ഒരുപാട് ആരാധകരുള്ള ഉള്ള flavour ആണ് ഇത്.
Guava ice cream world famous ആകുമെന്ന് ആരാണ് കരുതിയത്? മുംബൈയിലെ Apsara Ice Creamsന്റെ Guava flavourയും പട്ടികയില്‍. Pink guava flavourന് chilli seasoning twist ചേര്‍ക്കുന്നതാണ് highlight. Sweet, spicy, tangy combo social mediaയില്‍ viral favourite ആയി മാറി.
അവസാനമായി കര്‍ണാടകത്തിന്റെ Gadbad Ice Cream. മംഗളൂരുവിലെ Pabba's restaurant famous ആക്കിയ layered dessert ആണ് ഇത്. Ice cream, jelly, fruits, dry fruits, syrups... എല്ലാം mix ചെയ്ത വര്‍ണത്തിന്റെയും സ്വാദിന്റെയും വിസ്മയം. ഓരോ സ്പൂണിലും വ്യത്യസ്ത രുചി കിട്ടുന്നതാണ് Gadbadന്റെ മാജിക്.
Read DhanamOnline in English
Subscribe to Dhanam Magazine