

ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍റസാക്ക് ഗുര്‍നയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലിന്റെ ഓഡിയോ ബുക്ക് പ്രമുഖ ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെലില്‍. ഗുര്‍നയുടെ ദി ലാസ്റ്റ് ഗിഫ്റ്റ് എന്ന നോവലിന്റെ ഓഡിയോ ബുക് 2011 മുതല്‍ തന്നെ ഇതില്‍ ലഭ്യമാണ്.
ഡിമാന്‍ഡ് കൂടുന്നതിനാല്‍ നൊബേല്‍ ജേതാവിന്റെ പുസ്തകങ്ങള്‍ക്ക് ഇ-കോമേഴ്സ് സൈറ്റുകള്‍ പലപ്പോഴും പെട്ടെന്ന് കുത്തനെ വില കൂട്ടാറുണ്ട്. എന്നാല്‍ സ്റ്റോറിടെല്‍ വരിസംഖ്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായതിനാല്‍ ആ പ്രശ്നമില്ലെന്ന ആകര്‍ഷണവുമുണ്ട്.
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ ദി ലാസ്റ്റ് ഗിഫ്റ്റ് വായിച്ചിരിക്കുന്നത്. ദി ലാസ്റ്റ് ഗിഫ്റ്റിന്റെ ഓഡിയോ ബുക്കിലേയ്ക്കുള്ള ലിങ്ക്: www.storytel.com/in/en/books/57469-The-Last-Gift
സ്വീഡനിലെ സ്റ്റോക്ക്‌ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് ഗുര്‍ന. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Read DhanamOnline in English
Subscribe to Dhanam Magazine