കിംഗ് ഓഫ് സ്റ്റൈല്‍! ഈ വിശേഷണം അങ്ങേയറ്റം ചേരുന്ന മലയാളത്തിലെ സൂപ്പര്‍താരം ആരാണ്? 1951ല്‍ ജനിച്ച 72 വയസ് പിന്നിട്ട മമ്മൂട്ടി! ഇന്നും മമ്മൂട്ടിയുടെ പുതിയലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ അക്ഷരാര്‍ത്ഥത്തില്‍ തീ പടര്‍ത്തുകയാണ്.
അടുത്തിടെ ലോകം അത്ഭുതത്തോടെ കണ്ടുനിന്നൊരു കാഴ്ചയുണ്ട്. ഭൂമിയില്‍ നിന്നും അയച്ച ഒരു കൂറ്റന്‍ റോക്കറ്റ് ബൂസ്റ്റര്‍ വിജയകരമായി ഭ്രമണപഥത്തില്‍ നിന്നും തിരികെഭൂമിയില്‍ എത്തിച്ചു. വെറുതെ അങ്ങ് തിരികെ എത്തിക്കുകയായിരുന്നില്ല. അയച്ച ലോഞ്ച്പാഡിലെ യന്ത്രക്കൈകളിലേക്ക് കൃത്യമായി വന്ന് അത് ചേര്‍ന്നുനിന്നു; സുരക്ഷിതമായി. ഇത് ചെയ്തത് മറ്റാരുമല്ല; 53 കാരനായ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ്. പ്രതിഭയിലാകട്ടെ പ്രവര്‍ത്തനങ്ങളിലാകട്ടെ ഇവര്‍ ലോകത്തെ അമ്പരിപ്പിക്കുമ്പോള്‍ പറയാതെ പറഞ്ഞുവെയ്ക്കുന്ന കാര്യമുണ്ട്; പ്രായംവെറും നമ്പര്‍ മാത്രമാണ്.
മമ്മൂട്ടിക്കും ഇലോണ്‍ മസ്‌കിനുമൊക്കെ മാത്രമെ അത് സാധിക്കുവെന്നാണോ നിങ്ങളുടെ ചിന്ത? ഒരിക്കലുമല്ല. മധ്യവയസിന് ശേഷവും ഫുള്‍ പെര്‍ഫോമന്‍സോടെ ജീവിക്കാന്‍ പറ്റും. ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഭ്രാന്തന്‍ ആശയങ്ങളുടെ പിന്നാലെപായാന്‍ സ്‌പേസ്എക്‌സിനെ പോലുള്ള സ്റ്റാര്‍ട്ടപ്പിന് തുടക്കമിടാം. സുന്ദരമായ നടക്കാത്ത സ്വപ്‌നമൊന്നുമല്ല ഇത്.
''നിങ്ങള്‍ക്കിത് പറ്റും. കാരണം, എനിക്ക് പറ്റുന്നുണ്ട്. എന്റെ ജീവിതത്തിലെ ആദ്യ 50 വര്‍ഷങ്ങള്‍ സാധ്യമായ വിധത്തിലെല്ലാം ഉല്‍പ്പാദനക്ഷമമാക്കാന്‍ സാധിച്ചുവെന്ന സംതൃപ്തി എനിക്കുണ്ടായിരുന്നു. അതേസമയം പ്രായം 50 കഴിഞ്ഞാലും ഊര്‍ജസ്വലമായി, സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകാനാവുമോ എന്ന സംശയവും വന്നു. ഇത് ഒട്ടേറെ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പഠിച്ചവ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി. ഇരട്ടി ഊര്‍ജത്തോടെ പുതിയ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറയുന്നത്; മധ്യവയസിന് ശേഷവും മനുഷ്യന്റെ പെര്‍ഫോമന്‍സ് അതിന്റെ ഉച്ഛസ്ഥായിയില്‍ പുറത്തെടുക്കാനാവും,'' പറയുന്നത് ബയോഹാക്കിംഗ് വിദഗ്ധനും മാനേജ്‌മെന്റ് ഗുരുവും ട്രാന്‍സ്‌ഫോര്‍മേഷണല്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സജീവ് നായറാണ്. ഇതിനായി ഡോ. സജീവ് നായര്‍ രൂപം കൊടുത്തിരിക്കുന്നതാണ് ജിനോമിക് ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റില്‍ സവിശേഷ ഊന്നല്‍ നല്‍കിക്കൊണ്ടണ്ടുള്ള ഹെല്‍ത്ത് ടെക് കമ്പനി, വീറൂട്ട്‌സ് (VIEROOTS). ഈ മേഖലയിലെ ലോകത്തിലെ തന്നെ ചുരുക്കം ചില കമ്പനികളിലൊന്നാണിത്. കോവിഡ് കാലത്ത് പ്രവര്‍ത്തനം തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ന് ജിനോമിക് ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റ് രംഗത്ത് സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുന്ന സുസജ്ജമായ സംവിധാനമായി വളര്‍ന്നിരിക്കുന്നു.
ബയോഹാക്കിംഗ് ഇവാഞ്ചലിസ്റ്റായ ഡോ. സജീവ് നായര്‍ക്കൊപ്പമുള്ള വീറൂട്ട്‌സിന്റെ മറ്റ് സഹസ്ഥാപകര്‍ ആദിത്യനാരായണനും സജീവ് വി.പിയുമാണ്. Human Performance Optimization (HPO), ലളിതമായി പറഞ്ഞാല്‍ മനുഷ്യനെ സമ്പൂര്‍ണമായ പ്രകടനമികവിലേക്കെത്തിക്കുകയാണ് ഇതിലൂടെ ഡോ. സജീവ് നായര്‍.
ജീവിതശൈലി രോഗങ്ങളെ തടയാം, സയന്‍സിന്റെ കരുത്തില്‍
പ്രമേഹം, ഹൃദ്രോഗം, മറവിരോഗം, മാനസിക പ്രശ്‌നങ്ങള്‍, കാന്‍സര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയൊക്കെ സാധാരണമാണിപ്പോള്‍. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഒട്ടേറെ സ്ഥലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആരോഗ്യവാനായിരിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെ രോഗങ്ങള്‍ വരാനിടയുണ്ടെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചാലോ? അതും ശാസ്ത്രീയ പഠനത്തിലൂടെ. മാത്രമല്ല, വരാനിടയുള്ള രോഗാവസ്ഥകളെ ചെറുക്കാനുള്ള സമ്പൂര്‍ണമായ പ്ലാനും ഡിസൈന്‍ ചെയ്തു തന്നാല്‍ ജീവിതം ആയാസരഹിതമാവില്ലേ? ഒപ്പം പ്രായത്തെ വെറും അക്കങ്ങളാക്കി ചുറുചുറുക്കോടെ മുന്നോട്ട് പോകാന്‍ പറ്റുന്ന ജീവിതശൈലി കൂടി ഒരു പേഴ്‌സണല്‍ കോച്ചിന്റെ സഹായത്താല്‍ നിത്യം പിന്തുടരാന്‍ കൂടി പറ്റിയാലോ? ഇതെല്ലാമാണ് സജീവ് നായര്‍ 2020ല്‍ തുടക്കമിട്ട വീറൂട്ട്‌സ് വ്യക്തികള്‍ക്ക് നല്‍കുന്നത്. ''മനുഷ്യന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ വേണ്ടി ഗവേഷണത്തിന്റെയും അനുയോജ്യമായ സാങ്കേതികവിദ്യകളുടെയും പിന്‍ബലത്താല്‍ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഇക്കോസിസ്റ്റമാണ് വീറൂട്ട്‌സ്,'' സജീവ് നായര്‍ പറയുന്നു.
ഒരു വ്യക്തിയുടെ ജീനുകള്‍ പഠനവിധേയമാക്കിയും ആ വ്യക്തിയുടെ ജീവിതശൈലികള്‍ അറിഞ്ഞും തികച്ചും വ്യക്തികേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കിയുമാണ് വീറൂട്ട്‌സ് ജീവിതത്തെ മാറ്റിമറിക്കുന്നത്. ഇതിനായി ആദ്യം ഓരോ വ്യക്തിയുടെയും ജെനറ്റിക് അനാലിസിസ് നടത്തുന്നു (Measure). അവരുടെ ശാരീരിക നിലകള്‍ നിരീക്ഷിക്കുന്നു (Monitor). പിന്നീട് പേഴ്‌സണല്‍ വെല്‍നസ് കോച്ചിന്റെ മേല്‍നോട്ടത്തില്‍ ജീവിതശൈലി ശരിയായ വിധത്തില്‍ രൂപകല്‍പ്പന ചെയ്യുന്നു (Manage).
''2003ലാണ് ഹ്യൂമണ്‍ ജിനോം പ്രോജക്റ്റ് പൂര്‍ത്തിയായത്. 2005ല്‍ യുഎസ് സന്ദര്‍ശന വേളയില്‍ ജെനറ്റിക് പരിശോധന നടത്താന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ശാസ്ത്രം ഏറെ പുരോഗമിച്ചു. ഓരോ മനുഷ്യന്റെയും കോഡുകള്‍ ജീനുകളിലുണ്ട്. ഈ കോഡ് ശാസ്ത്രീയമായ രീതിയില്‍ നമുക്ക് വിശകലനം ചെയ്യാം. അതില്‍ നിന്ന് മനസിലാക്കുന്ന കാര്യങ്ങള്‍ വെച്ച് രോഗങ്ങളെ അകറ്റിനിര്‍ത്താം. മനുഷ്യന്റെ പെര്‍ഫോമന്‍സ് ഉയര്‍ത്താനുള്ള വഴികളും സ്വീകരിക്കാം,'' സജീവ് നായര്‍ പറയുന്നു.
പാശ്ചാത്യ ലോകത്തിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും പൗരസ്ത്യദേശത്തിന്റെ സൗഖ്യചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങളും വീറൂട്ട്‌സില്‍ സമന്വയിക്കുന്നു. കാക്കനാട് ബയോഹാക്കിംഗ് സെന്റര്‍ സജ്ജമാക്കി ഓരോ വ്യക്തിയിലും രൂപാന്തരീകരണം സാധ്യമാക്കിക്കൊണ്ട് വീറൂട്ട്‌സ് ഇതിനകം ഫലസിദ്ധി തെളിയിച്ചിട്ടുമുണ്ട്.
ഓരോ മനുഷ്യരുടെയും മികച്ച പ്രകടനത്തിന് തടസം നില്‍ക്കുന്ന ജൈവിക, മാനസിക പ്രശ്‌നങ്ങളെ തിരുത്തി, ഏറ്റവും ഉല്‍പ്പാദനക്ഷമമായ വ്യക്തിയായി രൂപാന്തരീകരണം നടത്തുന്ന ടെക്‌നിക്കാണ് ബയോഹാക്കിംഗ്. ''പാശ്ചാത്യരാജ്യങ്ങളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്. ഇന്ത്യയില്‍ വീറൂട്ട്‌സിന്റേത് പോലെ സുസജ്ജമായ മറ്റ് ബയോഹാക്കിംഗ് സെന്ററുകള്‍ ഇല്ലെന്ന് തന്നെ പറയാം,'' സജീവ് നായര്‍ ചൂണ്ടിക്കാട്ടുന്നു.
ഉമിനീരില്‍ നിന്ന് അറിയാം എല്ലാം
ജനിതകശാസ്ത്രത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന്റെഅടിസ്ഥാനത്തില്‍ കോവിഡ് കാലത്ത് The Making Of A Superhuman (അതിമാനുഷനിലേക്ക്) എന്ന പുസ്തകം സജീവ് നായര്‍ രചിച്ചിരുന്നു. പുസ്തകത്തിലെ അറിവുകള്‍ കൊണ്ട് മാത്രം മനുഷ്യരില്‍ മാറ്റം സൃഷ്ടിക്കാനാവില്ലെന്ന ബോധ്യത്തില്‍ നിന്നാണ് വീറൂട്ട്‌സ് പിറവിയെടുത്തത്.
എപ്പിജെനറ്റിക് ലൈഫ്സ്‌റ്റൈല്‍ മോഡിഫിക്കേഷന്‍ - എപ്പിലിമോ (epilimo) എന്ന സമഗ്രമായ പ്രോഗ്രാമാണ് വീറൂട്ട്‌സില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് മില്ലീലിറ്റര്‍ ഉമിനീര്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് ജനിതകഘടന കണ്ടെത്തും. ഇതോടൊപ്പം തന്നെ നൂറോളം ചോദ്യങ്ങള്‍ക്ക് ഓരോ വ്യക്തിയും നല്‍കുന്ന ഉത്തരങ്ങളെ ആസ്പദമാക്കി മെറ്റബോളിക് അനാലിസിസും നടത്തും. ജനിതകഘടനയും മെറ്റബോളിക് വിശകലനത്തിലെ കണ്ടെത്തലും താരതമ്യം ചെയ്ത് ജെനറ്റിക് വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന വിദഗ്ധ സംഘം ഓരോ വ്യക്തിക്കും വരാനിടയുള്ള അസുഖങ്ങള്‍, അത് തടയാനുള്ള രീതികള്‍, പിന്തുടരേണ്ട ജീവിതശൈലി എന്നിവയെല്ലാം വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കും. ''നമ്മുടെ കുടുംബത്തില്‍ പാരമ്പര്യമായി ചില അസുഖങ്ങളുണ്ടാകും. മുന്‍ തലമുറയില്‍ പലരും അതുമൂലം മരിച്ചിട്ടുമുണ്ടാകും. പക്ഷേ നമുക്ക് ആ രോഗം വരാനിടയുണ്ട് എന്ന് പറഞ്ഞ് ഇപ്പോള്‍ നാട്ടിലെ ഏതെങ്കിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പോയി ചികിത്സിക്കാന്‍ സാധിക്കുമോ? ഇല്ല. കാരണം അവിടെ രോഗത്തിനാണ് ചികിത്സ. മറിച്ച് വീറൂട്ട്‌സ് വരാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നു. പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന് ബദലായ രീതിയല്ല. പ്രിവന്റീവ് ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പുതിയ ചുവടുവെയ്പ്പാണ്,'' സജീവ് നായര്‍ വീശദീകരിക്കുന്നു.
കോവിഡ് വ്യാപനനാളുകളില്‍ രൂപം കൊണ്ട ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായിട്ടു പോലും ഇതിനകം പത്തിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ പേര്‍ എപ്പിലിമോ സേവനം തേടിയിട്ടുണ്ട്. സ്വന്തം വീട്ടിലിരുന്ന് പോലും ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് ഇത് ചെയ്യാനാകുമാകും.
മനസ്, ശരീരം, തലച്ചോറ് ഇവ മൂന്നിനെയും സമഗ്രവിശകലനത്തിന് വിധേയമാക്കി, പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ പരിഹരിക്കാനുള്ള രീതിയാണ് വീറൂട്ട്‌സ് അവലംബിക്കുന്നത്. അങ്ങേയറ്റം വ്യക്തിപരമായ വ്യായാമമുറകള്‍, ഭക്ഷണക്രമം, പോഷകാഹാരങ്ങള്‍, വീറൂട്ട്‌സ് ഫുഡ് സപ്ലിമെന്റുകള്‍, നിലവിലുള്ള രോഗാവസ്ഥകളുടെ കാഠിന്യം കുറയ്ക്കാനുള്ള ചികിത്സാക്രമങ്ങള്‍ എന്നിവയെല്ലാം വീറൂട്ട്‌സ് നല്‍കുന്നു.
''നിലവില്‍ ബിസിനസ് നടത്തുന്നവര്‍ കൂടുതല്‍ ഉത്സാഹത്തോടെ നൂതന ചിന്തകളോടെ അതിനെ വളര്‍ത്തിയാല്‍ എത്രയേറെ അധികം തൊഴിലുകള്‍ നാട്ടില്‍ സൃഷ്ടിക്കപ്പെടും.
എത്രമാത്രം സമ്പത്തുണ്ടാകും. ഏത് പ്രായത്തിലും ഇതെല്ലാം സാധ്യമാണ്. ബയോഹാക്കിലൂടെ. അതാണ് വീറൂട്ട്‌സ് നല്‍കുന്നതും,'' സജീവ് നായര്‍ പറയുന്നു.
''തലച്ചോറും ജീനുകളും മനസിനേക്കാള്‍ പ്രധാനം''
വെറും മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ നടത്തി വ്യക്തികളില്‍ ആഴത്തിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടത് തലച്ചോറും മനസും ശരീരവും സമന്വയിപ്പിച്ചുള്ള രീതിയാണ്- സജീവ് നായര്‍ സംസാരിക്കുന്നു.
എന്തുകൊണ്ട് ചിലര്‍ മാത്രം വിജയിക്കുന്നു?
മനുഷ്യമനസുകളെ കേന്ദ്രീകരിച്ച് വിജയ തന്ത്രങ്ങള്‍ പരിശീലിപ്പിച്ചിരുന്ന മോട്ടിവേഷണല്‍ സ്പീക്കറും ട്രെയ്‌നറുമായിരുന്നു ഒരുകാലത്ത് ഞാന്‍. പിന്നീട് ബിസിനസുകളെ വിജയപാതയിലെത്തിക്കാനുള്ള സ്ട്രാറ്റജികള്‍ തയാറാക്കി ആ രംഗത്ത് പ്രവര്‍ത്തിച്ചു. അപ്പോഴൊക്കെ എന്നെ അലട്ടിയിരുന്ന ഒരു കാര്യമുണ്ട്. വിഭവസമ്പത്തും കഠിനാധ്വാനവും വ്യക്തമായ ലക്ഷ്യവും എല്ലാമുണ്ടായിട്ടു പോലും ചിലര്‍ മാത്രം വിജയിക്കുന്നു. ചിലര്‍ തീര്‍ത്തും നിറംമങ്ങുന്നു. ഏറെ നേട്ടങ്ങള്‍ കൊയ്യുന്നവരാകട്ടെ ഒരേസമയം പത്തോളം ജോലികള്‍ വളരെ കൃത്യതയോടെ ചെയ്യുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. മനസ് മാത്രമല്ല പ്രധാനം. ശരീരവും തലച്ചോറും അതിലേറെ പ്രാധാന്യമുള്ളവയാണെന്ന ബോധ്യവും വന്നു. അതില്‍ നിന്നാണ് തോട്ട് പ്രോസസ് റീ എന്‍ജിനീയറിംഗ് (TPR)പോലുള്ള പുതിയ ടെക്‌നിക്കുകള്‍ ഞാന്‍ വികസിപ്പിച്ചെടുത്തത്. ഇന്നത് ബയോഹാക്കിംഗില്‍ നില്‍ക്കുന്നു.
ആരോഗ്യത്തിനായി ഒരിടം
ഒരു വ്യക്തിയുടെ ശീലങ്ങള്‍, ജനിതകഘടന, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞ് ആ വ്യക്തിയെ സമഗ്രമായി പരിഗണിച്ചുള്ള സൗഖ്യദായക സമ്പ്രദായമാണ് വേണ്ടതെന്ന കാഴ്ചപ്പാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ എനിക്കുണ്ടായിരുന്നു. ഇന്ന് പാശ്ചാത്യര്‍ വായില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാന്‍ അതിരാവിലെ ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഉടന്‍ ശുദ്ധമായ വെളിച്ചെണ്ണ വായില്‍ കൊണ്ട് തുപ്പുന്നുണ്ട്. 'ഓയില്‍ പുള്ളിംഗ്' എന്നാണ് അവര്‍ ഇതിനെ പറയുന്നത്. പണ്ട് നമ്മുടെ പൂര്‍വികര്‍ ഇത് ചെയ്തിരുന്നു. ഭൂമിയില്‍ നിന്ന് പോസിറ്റീവ് എനര്‍ജി കിട്ടാന്‍ മണ്ണില്‍ അവര്‍ നഗ്നപാദരായി നടക്കുന്നു. 'എര്‍ത്തിംഗ്' എന്നാണിതിനെ അവര്‍ പറയുന്നത്. നമ്മുടെ മുന്‍തലമുറക്കാര്‍ ചെരുപ്പ് ഉപയോഗിച്ചിരുന്നില്ല. പാശ്ചാത്യര്‍ സൗഖ്യജീവിതത്തിനായി പൗരസ്ത്യ ദേശത്തെ രീതികള്‍ സ്വീകരിക്കുമ്പോള്‍ നാം പാശ്ചാത്യര്‍ പിന്തള്ളുന്ന അനാരോഗ്യകരമായ കാര്യങ്ങളെ മുറുകെ പിടിക്കുന്നു. അതെല്ലാം തിരിച്ചറിയാനും മാറാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും മറ്റ് പിന്തുണകളുമാണ് വീറൂട്ട്‌സിലൂടെ നല്‍കുന്നത്.
കൃത്യമായ പ്രോട്ടോക്കോള്‍
വര്‍ഷങ്ങളുടെ പഠനഗവേഷണങ്ങള്‍ വഴി കൃത്യമായ പ്രോട്ടോക്കോള്‍ വീറൂട്ട്‌സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫംഗ്ഷണല്‍ മെഡിസിന്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ് ഇവയെല്ലാം. വര്‍ഷങ്ങളുടെ പരിശീലന പാരമ്പര്യമുള്ള ഡോക്ടര്‍മാരും ഗവേഷകരും ചേര്‍ന്നാണ് പ്രോട്ടോക്കോളുകള്‍ തയാറാക്കിയിരിക്കുന്നത്. രോഗാവസ്ഥകളെ ചെറുത്ത് സൗഖ്യം നല്‍കുന്ന വിറ്റാമിനുകള്‍ നേരിട്ട് രക്തത്തിലേക്ക് നല്‍കാനുള്ള സംവിധാനം, ന്യൂട്രാസ്യൂട്ടിക്കലുകളും സപ്ലിമെന്റുകളും, ശരീരസൗഖ്യം നല്‍കാന്‍ പള്‍സ്ഡ് ഇലക്ട്രോ മാഗ്നറ്റിക് തെറാപ്പി, ഇലക്ട്രിക്കല്‍ മസില്‍ സ്റ്റിമുലേഷന്‍ തെറാപ്പി, ഇന്‍ഫ്രാറെഡ് സോന,
cold plunge, റെഡ് ലൈറ്റ് തെറാപ്പി എന്നിവയെല്ലാം വീറൂട്ട്‌സ് ബയോഹാക്കിംഗ് സെന്ററില്‍ സജ്ജമാണ്.
സംരംഭകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം
കാക്കനാടാണ് വീറൂട്ട്‌സ് ബയോഹാക്കിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് അടുത്ത സെന്റര്‍ തുറക്കും. 2025നുള്ളില്‍ രാജ്യത്ത് 10 സെന്ററുകള്‍ തുറക്കുകയാണ് ലക്ഷ്യം. വെല്‍നസ് രംഗത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്ക് വീറൂട്ട്‌സ് ഉപകേന്ദ്രങ്ങളായി മാറാനാകും.
ഓരോരുത്തര്‍ക്കും വ്യക്തികേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കാന്‍ വീറൂട്ട്‌സിന്റെ ഉപസ്ഥാപനമായ വിഗ്യാന്‍ ലൈഫ്‌സ്‌റ്റൈല്‍ കോച്ചിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫംഗ്ഷണല്‍ മെഡിസിന്‍ അംഗീകാരമുള്ള മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിഗ്യാന്‍ അക്കാദമി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. നിലവില്‍ 250 ഓളം പേര്‍ പരിശീലനം നേടി ലൈഫ്‌സ്‌റ്റൈല്‍ കോച്ചിംഗ് കരിയറിലേക്ക് കടന്നിട്ടുണ്ട്.
മുഖംനോക്കി രോഗങ്ങള്‍ പറയും!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും സമന്വയിപ്പിച്ചുള്ള സൂപ്പര്‍ ആപ്പും വെയറബിളുകളും വീറൂട്ട്‌സില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ ഘട്ടങ്ങള്‍ മുതല്‍ ശാരീരിക ചലനങ്ങള്‍, ഹൃദയമിടിപ്പ്, ശ്വാസോച്ഛാസക്രമം, ധ്യാനം, യോഗാവസ്ഥയിലെ മാനസിക നിലകള്‍ എന്നിവയെല്ലാം ശാസ്ത്രീമായി അളക്കാനും വിശകലനം ചെയ്യാനും പറ്റുന്നവയാണ് ഇവ. നിങ്ങളുടെ മുഖം വിശകലനം ചെയ്ത് മാനസിക സമ്മര്‍ദ്ദനിലയും കാര്‍ഡിയോ വാസ്‌കുലാര്‍ റിസ്‌കുമെല്ലാം വിശകലനം ചെയ്യാന്‍ പറ്റുന്ന സംവിധാനവും ആപ്പിലുണ്ടാകും.
റൈസ് അപ്പ്: സൃഷ്ടിക്കാം, ഏറ്റവും മികച്ച നിങ്ങളെ! കൂടെക്കൂട്ടാം ഒരു AI കോച്ചിനെ!
സ്വന്തം ജീവിതത്തെ ഇതുവരെയില്ലാത്ത വിധം അഴിച്ചുപണിത്, ഒരു പുതിയ നിങ്ങളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതിനായാണ് ഡോ. സജീവ് നായര്‍ റൈസ് അപ്പ് എന്ന പ്രോഗ്രാം രൂപകല്‍പ്പന ചെയ്‌തെടുത്തിരിക്കുന്നത്. ''പഴയ മോട്ടിവേഷണല്‍ തിയറികള്‍ ഇപ്പോള്‍ അര്‍ത്ഥശൂന്യമാണ്. നമുക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന, മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് നമുക്ക് സദാ പിന്തുടരാനും പറ്റുക. ജീവിത വിജയം നേടാന്‍ എന്താണ് വേണ്ടത് എന്ന് നമ്മെ മനസിലാക്കിത്തരാന്‍ ഇപ്പോള്‍ സഹായത്തിന് ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാമുണ്ട്.
റൈസ് അപ്പ് വെറുമൊരു മോട്ടിവേഷണല്‍ പ്രോഗ്രാമല്ല. മറിച്ച് ടെക്‌നോളജിയുടെ സഹായത്താല്‍ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ആഴത്തില്‍ മാറ്റം വരുത്തുന്ന ഒന്നാണ്. നിങ്ങളുടെ ജീവിതത്തില്‍ നൂറുമടങ്ങ് വളര്‍ച്ച ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പ്രോട്ടോക്കോളാണ് റൈസ് അപ്പില്‍ അനാവരണം ചെയ്യുന്നത്,'' ഡോ. സജീവ് നായര്‍ പറയുന്നു.
നവംബര്‍ 10ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന റൈസ് അപ്പ് ഇവന്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ഒരു എഐ കോച്ചിന്റെ സേവനം 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും സൗജന്യമായി ലഭ്യമാക്കും. ഓരോരുത്തര്‍ക്കും അവര്‍ക്കുണ്ടാകുന്ന മാറ്റം അളക്കാനും നിരീക്ഷിക്കാനും സഹായിക്കുന്ന വിധമുള്ളതാണ് സൂപ്പര്‍ ആപ്പ്. 'മിയ' എന്ന പേരിലുള്ള എഐ കോച്ച്‌വ്യായാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാ ദിവസവും നിരീക്ഷിക്കുകയും കുറ്റമറ്റ രീതിയിലാക്കുകയും ചെയ്യുന്നു. റൈസ് അപ്പില്‍ വെച്ച് ബയോ ഹാക്കിംഗ് വിദ്യകളും പരിചയപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: riseup.sajeevnair.com, ഫോണ്‍: 97784 13544.
ബിസിനസുകളെ പരിധിയില്ലാതെ വളര്‍ത്താന്‍ ബ്രമ്മ
ഏറ്റവും മികച്ച പ്രകടനത്തിലേക്ക് മനുഷ്യന് മാത്രമല്ല, പ്രസ്ഥാനങ്ങള്‍ക്കും കടന്നെത്താനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി ഏറ്റവും മികച്ച തന്ത്രങ്ങള്‍ തന്നെ വികസിപ്പിച്ചെടുക്കുകയും ചെയ്ത സജീവ് നായര്‍ 2008ലാണ് ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ് എന്ന സ്ട്രാറ്റജിക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന് തുടക്കമിടുന്നത്. ചെറുകിട, ഇടത്തരം കമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കി അവയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും തന്ത്രങ്ങളുമാണ് ബ്രമ്മ നല്‍കുന്നത്. എ.ആര്‍. രഞ്ജിത്താണ് ബ്രമ്മയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍. ഇന്ന് ദക്ഷിണേന്ത്യയില്‍ തന്നെ മുന്‍നിര മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബ്രമ്മയില്‍ 23ലേറെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് പ്രോസസ് റീ എന്‍ജിനീയറിംഗിലൂടെ 700ലേറെ എംഎസ്എംഇകളെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ബ്രമ്മ ഉയര്‍ത്തിയിട്ടുണ്ട്. പരിശീലന പരിപാടികളിലൂടെ ആയിരത്തിലേറെ സംരംഭങ്ങളില്‍ വന്‍ വളര്‍ച്ചയും സാധ്യമാക്കിയിട്ടുണ്ട്.
ഭാരത് പെട്രോളിയം, സിപ്ല പോലുള്ള വന്‍കിട കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി ഡയറക്റ്റ് സെല്ലിംഗ് രംഗത്തേക്കിറങ്ങിയ സജീവ് നായര്‍ തുടക്കമിട്ട പ്രസ്ഥാനങ്ങളില്‍ ഒന്ന് മാത്രമാണ് ബ്രമ്മ.
പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയുടെ പ്രയോക്താവായ സജീവ് നായര്‍ മൂന്നാറിലെ വനമേഖലയില്‍ നേച്ചര്‍ സോണ്‍ ജംഗ്ള്‍ റിസോര്‍ട്ട് എന്ന നേച്ചര്‍ റിസോര്‍ട്ടും പടുത്തുയര്‍ത്തിയിട്ടുണ്ട്. 2000 മുതല്‍ വെല്‍നസ് ഇന്‍ഡസ്ട്രിയിലുമുള്ള സജീവ് നായര്‍, മനുഷ്യരുടെ പ്രകടനത്തെ പരിധിയില്ലാത്ത വിധം ഉയര്‍ത്താനുതകുന്ന ടൂളുകള്‍, ടെക്‌നിക്കുകള്‍, പ്രായോഗിക പരിഹാരങ്ങള്‍ എന്നിവ നല്‍കാനാണ് വീറൂട്ട്‌സ് വെല്‍നസ് സൊല്യൂഷന്‍സിന് തുടക്കമിട്ടത്. പ്രിവന്റീവ് ഹെല്‍ത്ത്, വെല്‍നസ് എന്നിവയെ കുറിച്ചുള്ള സന്ദേശം ലോകമെമ്പാടുമെത്തിക്കുന്നതിനായി ബ്ലോക്ക് ചെയിന്‍, മെറ്റാവേഴ്‌സ് തുടങ്ങി നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് 'ലിമോവേഴ്‌സ്' എന്ന ഹെല്‍ത്ത്, വെല്‍നസ് ഇക്കോസിസ്റ്റത്തിനും ഇദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.
സമ്പത്തും ആരോഗ്യവും ഒരുമിച്ചു നേടാന്‍ WHEALTH RETREAT
തോട്ട് പ്രോസസ് റീഎന്‍ജിനീയറിംഗ് മെഡിറ്റേഷന്‍, യോഗ സെഷന്‍, ബയോളജിക്കല്‍ ഏയ്ജ് റിവേഴ്‌സല്‍ തുടങ്ങിയവ അനുഭവിച്ചറിയാം
ജീവിതത്തിലും ബിസിനസിലും കരിയറിലും ഒക്കെ വിജയികളായ ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുന്നവരും റിസ്‌കെടുക്കാനുള്ള ധൈര്യമുള്ളവരുമാകും. അവര്‍ നടത്തുന്ന ആശയവിനിമയവും വളരെ കൃത്യമായിരിക്കും. പ്രവൃത്തികളെല്ലാം ഏകാഗ്രതയോടെയായിരിക്കും ചെയ്യുക.
കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നേടാന്‍ കഴിയണമെന്നില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ നടന്നാല്‍ മാത്രമേ കുതിച്ചുമുന്നേറാനാകൂ. അതുപോലെ തന്നെ പ്രധാനമാണ് ശാരീരിക ആരോഗ്യവും.
അസുഖങ്ങള്‍ ഇല്ലാത്തതുകൊണ്ട് മാത്രമായില്ല. മറിച്ച് അതിവേഗത്തില്‍ ഓടുന്ന ലോകത്തില്‍ അതിനേക്കാള്‍ വേഗതയില്‍ ഓടാനുള്ള ക്ഷമത ശരീരത്തിനും വേണം. വിജയിക്കണമെങ്കില്‍ മറ്റുള്ളവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. സ്വന്തം വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്. വൈകാരിക നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഉയര്‍ച്ച-താഴ്ചകളില്‍ മനഃസാന്നിധ്യത്തോടെ പെരുമാറാന്‍ പറ്റുകയുള്ളൂ. ഇതിന് അനുയോജ്യമായ മാനസിക നിലയും വ്യക്തികള്‍ കൈവരിച്ചിരിക്കണം.
മനസും തലച്ചോറും ശരീരവും 'പെര്‍ഫെക്ടായി' നിര്‍ത്താം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ജെനറ്റിക്‌സ് എന്നിവയുടെയെല്ലാം സഹായത്തോടെ നമുക്ക് ഇപ്പോള്‍ തലച്ചോറ്, ശരീരം, മനസ് എന്നിവയെ പ്രവര്‍ത്തനമികവിന്റെ ഉന്നതങ്ങളിലേക്ക് എത്തിക്കാം. ഇത് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. സജീവ് നായര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന WHEALTH RETREAT ഈ നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് വികസിപ്പിച്ചതാണ്. തോട്ട് പ്രോസസ് റീഎന്‍ജിനീയറിംഗ് (TPR) മെഡിറ്റേഷനും യോഗ സെഷനുകളും മാത്രമല്ല, അത്യന്താധുനിക സംവിധാനങ്ങളുള്ള ബയോഹാക് സെന്ററില്‍ ഡിടോക്‌സ്, ബയോളജിക്കല്‍ ഏയ്ജ് റിവേഴ്‌സല്‍, സ്ലീപ് മാനേജ്‌മെന്റ് തുടങ്ങിയവയും അനുഭവിച്ചറിയാം. കൂടാതെ നിങ്ങളുടെ ഒരു സമ്പൂര്‍ണ ആരോഗ്യ പരിശോധനയും അതിനെ ആസ്പദമാക്കിയുള്ള ലൈഫ്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ് പ്രോഗ്രാമും തയാറാക്കി നല്‍കുന്നു.
(This article originally published in Dhanam magazine October 31 issue)