കോവിഡ് കാലത്തും പാഷന് അവധി ഇല്ല: മല്ലു ട്രാവലർ ചാർട്ടേഡ്‌ ഫ്‌ളൈറ്റിൽ പറന്നു

സലാം എയറിന് ഇന്ത്യയിൽ നിന്ന് സർവീസ് ഇല്ലെങ്കിലും കോഴിക്കോട് നിന്ന് ഇപ്പോൾ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് ഓപ്പറേറ്റ് ചെയുന്നുണ്ട്.മല്ലു ട്രാവലറുടെ കൂടെയുണ്ടായിരുന്ന 178 സഹയാത്രികരും സൗദിയിൽ ജോലിചെയ്യുന്നവരായിരുന്നു.ഇവരുടെയെല്ലാം ഏക ആശ്രയം ഇപ്പോൾ ഇത്തരം പ്രത്യേക ഫ്ലൈറ്റ് മാത്രമാണ്. ചാർട്ടേഡ് ഫ്ലൈറ്റ് ആയതിനാൽ വൺ വേ ടിക്കറ്റ് നിരക്ക് തന്നെ 60,000 രൂപ വരും. മുൻപത്തെക്കാൾ നാലും അഞ്ചും ഇരട്ടി നിരക്കിൽ യാത്ര അനിവാര്യമായി വരുന്നു. ഇതിനു പുറമെ ബഹറിൻ വിസ നിരക് 20,000 രൂപയും നൽകണം. ബഹറിനിലെത്തി ക്വാറന്റൈൻ കഴിഞ്ഞു സൗദിയിൽ എത്താനാണ് പ്രവാസികൾ ഇത്രയധികം പണം ചെലവഴിക്കുന്നതെന് മല്ലു ട്രാവലർ ഷാകിർ പുതിയ ട്രാവൽ വ്ലോഗിൽ കാണിച്ച് തരുന്നു.

പതിനഞ്ച് ലക്ഷം രൂപ വരെ വിലയുള്ള ബൈക്കുകളിൽ ലോക സഞ്ചാരം നടത്തുന്ന മല്ലു ട്രാവലർ യു ട്യൂബ്ന് 3.50 ലക്ഷം ഫോളോവെർസ് നിലവിലുണ്ട്. പ്രതിമാസം 4.5 ലക്ഷം രൂപയാണ് വരുമാനം. ദുബൈയിലെ ഇലക്ട്രോണിക് കടയിലെ സെയിൽസ്മാൻ ജോലി വേണ്ടെന്ന് വെച്ചാണ്,29 കാരനായ കണ്ണൂർ ഇരട്ടി സ്വദേശിയായ , ട്രാവൽ വ്ലോഗ്ർ യാത്രകൾക് തുടക്കമിടുന്നത്..
2018 ൽ യു ട്യൂബ് ചാനൽതുടങ്ങി, നേപ്പാളിലേക് യാത്ര തുടങ്ങിയത് അഞ്ച് രൂപ പോക്കറ്റിൽ ഇല്ലാതെയായിരുന്നു. വഴിയിൽ പലരും സഹായം നൽകിയത് കൊണ്ട് ആദ്യ യാത്ര വിജയകരമായെന്ന് ഷാകിർ ഓർമിക്കുന്നു.
രണ്ടു വർഷം കൊണ്ട് 29 രാജ്യങ്ങൾ സന്ദർശിച്ച്, ട്രാവൽ വ്ലോഗിലൂടെ കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായി മാറി മല്ലു ട്രാവലർ.
കഴിഞ്ഞ വർഷം ഫാൻസി ബൈക്കിൽ യൂറോപ്പിയൻ ട്രിപ്പ്‌ തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം അസർബൈജനിൽ യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു.
ലാളിത്യം നിറഞ്ഞ അവതരണവും, സഹസിക ബൈക്ക് യാത്രയുമാണ് മല്ലു ട്രാവലറിന് ലക്ഷക്കണക്കിന് ആരാധകരെ നേടികൊടുക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നവർക് ഇനി ബഹറിൻ എന്ന ചെറിയ രാജ്യം മല്ലു ട്രാവലർ കാണിച്ച് തരും


Related Articles
Next Story
Videos
Share it