Must Read: BIG MAGIC By എലിസബത്ത് ഗില്‍ബര്‍ട്ട്

നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മഹത്തായ കഴിവുകളെ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ? തന്റെ ഉള്ളില്‍ എന്ത് കഴിവ് എന്നൊരു സംശയമുണ്ടോ? Read Now

നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മഹത്തായ കഴിവുകളെ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ? തന്റെ ഉള്ളില്‍ എന്ത് കഴിവ് എന്നൊരു സംശയമുണ്ടോ? ആ സംശയമൊന്നും വേണ്ട. ഓരോ മനുഷ്യനും മഹത്തായ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയുണ്ട്. പക്ഷേ, ഒന്നുവേണം. ഉള്ളില്‍ വരുന്ന ആശയങ്ങളെ അപ്പപ്പോള്‍ പ്രാവര്‍ത്തികമാക്കാനുള്ള ധൈര്യം.

പുതിയ ആശയങ്ങള്‍ എപ്പോഴും വരാന്‍ എന്റെ മനസ്സെന്താ, ആശയഫാക്ടറിയാണോ എന്ന സംശയവും വരാം. ഇങ്ങനെ സംശയങ്ങളും സ്വന്തമായി എന്തെങ്കിലും ചെയ്ത് വിജയിപ്പിക്കാനാവുമോയെന്ന് പേടിക്കുന്നവരുമെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണ് എലിസബത്ത് ഗില്‍ബര്‍ട്ട് എഴുതിയ ബിഗ് മാജിക് (
Big Magic: How to Live a Creative Life, and Let Go of Your Fear
Book by Elizabeth Gilbert)
Creative Living Beyond Fear ഇതാണ് പുസ്തകം മുന്നോട്ട് വെക്കുന്ന ആശയം. ക്രിയേറ്റീവ് ലിവിംഗ് എന്നാല്‍ ചിത്രം വരയോ സിനിമാസംവിധാനമോ പുസ്തകമെഴുത്തോ മാത്രമല്ല ഉദ്ദേശിക്കുന്നത്. അനുദിനം പുതിയ ആശയങ്ങള്‍ വന്നുനിറയുന്ന മനസ്സും പുതിയ കാര്യങ്ങളിലേക്ക് സധൈര്യം കടന്നുചെല്ലാനുള്ള ചങ്കൂറ്റവും ഒക്കെ ചേര്‍ന്നുള്ള ജീവിതമാണ്. ഓരോ നിമിഷവും പ്രവര്‍ത്തിച്ചും ആസ്വദിച്ചുമുള്ള ജീവിതം.
പല ബിസിനസുകാരും പറയുന്ന കാര്യമുണ്ട്. ആ ഐഡിയ ഞാന്‍ ആലോചിച്ചതാണ്, പക്ഷേ, അപ്പോഴേക്കും മറ്റൊരാള്‍ അത് ചെയ്തു. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള രസകരമായ ഉത്തരം എലിസബത്ത് ഗില്‍ബര്‍ട്ട് നല്‍കുന്നുണ്ട്. മോഹിപ്പിക്കുന്ന ആശയത്തെ മനസ്സിലിട്ട് താലോലിച്ച് അതിനെ സാക്ഷാത്കരിക്കാന്‍ നല്ല വഴി ബിഗ് മാജിക്കില്‍ പറഞ്ഞുതരുന്നുണ്ട്.
EAT PRAY LOVE എന്ന ഇന്റർനാഷണല്‍ ബെസ്റ്റ്‌സെല്ലറിന്റെ രചയിതാവായ എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ബിഗ് മാജിക് ഏത് മേഖലയിലുള്ളവര്‍ക്കും ഏത് പ്രായക്കാര്‍ക്കും അതീവ രസകരമായി വായിക്കാന്‍ പറ്റുന്ന പുസ്തകമാണ്.


Related Articles
Next Story
Videos
Share it