ചെറിയ കാര്യങ്ങള്‍ മതി വലിയ മാറ്റത്തിന്! വായിക്കാതെ പോകരുത് ഈ പുസ്തകം

ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറാണ് ജെയിംസ് ക്ലിയറിന്റെ അറ്റോമിക് ഹാബിറ്റ്‌സ്. ഒരു വായനയല്ല പല വായന അര്‍ഹിക്കുന്ന പുസ്തകമാണിത്; പ്രത്യേകിച്ച് നമ്മള്‍ തന്നെ തീര്‍ത്ത, ചില ശീലങ്ങളുടെയും സ്വഭാവങ്ങളുടെ ഇടയില്‍ പെട്ട്, മാറ്റം വേണമെന്ന് ആഗ്രഹിക്കുമ്പോഴും അത് സാധ്യമാക്കാന്‍ പറ്റാതെ വരുമ്പോള്‍.

അറ്റോമിക് ഹാബിറ്റ്‌സിന്റെ പ്രത്യേകത, മോശം ശീലങ്ങള്‍ ഉപേക്ഷിക്കാനും നല്ല ശീലങ്ങള്‍ വളര്‍ത്താനുമുള്ള ലളിതവും പ്രായോഗികമായ വഴികളാണ് വിവരിക്കുന്നത് എന്നതുതന്നെയാണ്.

അസ്ഥിരമായ ലോകവും സാഹചര്യവുമാണ് ഇപ്പോഴുള്ളത്. പുറത്തുനിന്നുള്ള ഇടപെടലിലൂടെ അങ്ങേയറ്റം പ്രചോദിതമായി നില്‍ക്കുന്നതിലും പരിമിതകളുണ്ട്.

നമുക്ക് തന്നെ സ്വയം പ്രചോദനം നേടാനും വിജയത്തിലേക്ക് എത്തിക്കുന്ന നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും അറ്റോമിക് ഹാബിറ്റ്‌സ് കൂടെ നില്‍ക്കും. ജീവിതത്തിലും കരിയറിലുമെല്ലാം ട്രാന്‍സ്‌ഫോര്‍മേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബൈബിളാക്കാവുന്ന പുസ്തകമാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it