

പുതിയൊരു വിദേശഭാഷ പഠിച്ചെടുക്കുക എന്നത് പലരുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ഭൂരിഭാഗം പേരും കൃത്യമായ രീതിശാസ്ത്രത്തിന്റെ അഭാവം മൂലം പകുതിവഴിയിൽ പഠനം ഉപേക്ഷിക്കുകയാണ് പതിവ്. ഭാഷ പഠിക്കാൻ പ്രത്യേക "ജീൻ" വേണമെന്ന ധാരണ തെറ്റാണെന്നും, പരമ്പരാഗതവും അപൂർണ്ണവുമായ പഠനരീതികൾക്ക് പകരം ശാസ്ത്രീയമായ മൂന്ന് ഘട്ടങ്ങളിലൂടെ ഏതൊരു ഭാഷയും വേഗത്തിൽ ആധിപത്യത്തിലാക്കാമെന്നും ആഗോള വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജനപ്രിയ ആപ്പുകൾ പലപ്പോഴും വാക്ക് ബാങ്കുകളിൽ നിന്ന് വാക്കുകൾ തിരഞ്ഞെടുത്ത് വാക്യങ്ങൾ നിർമ്മിക്കാൻ മാത്രമാണ് പരിശീലിപ്പിക്കുന്നത്. ഇത് യഥാർത്ഥ ജീവിതത്തിലെ സംഭാഷണങ്ങൾക്ക് പര്യാപ്തമല്ല. സ്വന്തമായി വാക്കുകൾ ഓർത്തെടുക്കാനോ, ഉച്ചാരണം ശരിയാക്കാനോ ഇത്തരം ആപ്പുകൾ തുടക്കത്തിൽ സഹായിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ.
ഭാഷാ പഠനത്തിന്റെ ആദ്യ ലക്ഷ്യം വലുതായിരിക്കരുത്. ഡിക്ഷണറിയുടെയോ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെയോ സഹായത്തോടെ 15 മിനിറ്റ് നീളുന്ന ഒരു ലളിതമായ സംഭാഷണം നടത്താൻ പാകത്തിൽ തയ്യാറെടുക്കുകയാണ് ആദ്യപടി.
ഓർമ്മയിൽ നിന്ന് വാക്യങ്ങൾ രൂപീകരിക്കുക: കേവലം ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിന് പകരം വാക്കുകളും വാക്യങ്ങളും സ്വന്തമായി ഓർത്തെടുത്ത് ഉച്ചരിക്കാൻ ശീലിക്കണം.
ഫ്ലാഷ് കാർഡുകൾ ഉപയോഗിക്കാം: ആപ്പുകൾ ഉപയോഗിച്ച് കൃത്യമായ ഉത്തരങ്ങൾ മനസിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പരിശീലിപ്പിക്കാം.
അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം, ഒരു ട്യൂട്ടറുമായോ ഭാഷ അറിയാവുന്ന സുഹൃത്തുമായോ സംസാരിച്ചു തുടങ്ങാം. iTalki പോലുള്ള പ്ലാറ്റ്ഫോമുകൾ ഇതിനായി പ്രയോജനപ്പെടുത്താം.
സംഭാഷണത്തിൽ 75% സമയം പുതിയ വാക്കുകൾ പഠിക്കാനും ഗ്രാമർ മനസ്സിലാക്കാനും മാറ്റിുവെക്കുമ്പോൾ, 25% സമയം നേരിട്ട് സംസാരിക്കാൻ ഉപയോഗിക്കണം.
തെറ്റുകൾ വരുമെന്ന് മുൻകൂട്ടി ഉറപ്പിച്ച്, ക്ഷമയോടെ കേൾക്കാൻ സംഭാഷണ പങ്കാളിയോട് അഭ്യർത്ഥിക്കാം. ആവശ്യമെങ്കിൽ സംഭാഷണങ്ങൾ എഴുതി വാങ്ങുന്നതും പഠനം എളുപ്പമാക്കും.
ലളിതമായ വിഷയങ്ങളിൽ സംസാരിക്കാൻ പ്രാപ്തനായിക്കഴിഞ്ഞാൽ അടുത്ത ഘട്ടം യഥാർത്ഥ സാഹചര്യങ്ങളിൽ ആ ഭാഷ ഉപയോഗിക്കുക എന്നതാണ്.
ആ ഭാഷ സംസാരിക്കുന്ന ആളുകളുമായി നിരന്തരം ഇടപഴകുക.
ആ ഭാഷയിലെ സിനിമകൾ, പോഡ്കാസ്റ്റുകൾ, പുസ്തകങ്ങൾ എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ആവശ്യമെങ്കിൽ ആ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതും പഠനവേഗം വർധിപ്പിക്കും.
Experts reveal a structured three-phase method focusing on early speaking and real conversation to master languages efficiently.
Read DhanamOnline in English
Subscribe to Dhanam Magazine