ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ 6 വഴികള്‍

ജോലിയിലും ജീവിതത്തിലും ഏറ്റവും പ്രധാനമായും വേണ്ടതാണ് ആത്മവിശ്വാസം. സത്യത്തില്‍ ഒരു വ്യക്തിയുടെ ഉള്ളില്‍ തന്നെ ഉള്ള ആത്മവിശ്വാസം കണ്ടെത്താന്‍ കഴിയാത്തതാണ് പലര്‍ക്കും സംഭവിക്കുന്നത്. ഇതിനായി ആറു കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സ്വയം പരിശീലിക്കാം ഇവ.

ആത്മവിശ്വാസം എവിടെയാണ് നഷ്ടമാകുന്നത് എന്ന് തിരിച്ചറിയുക
ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കുന്നത് ആദ്യം ഒവിവാക്കണം. ഇഖ്കാര്യം പങ്കിടുമ്പോള്‍ നെഗറ്റീവ് ആയ അഭിപ്രായമേ ലഭിക്കൂ എന്നുറപ്പുള്ള വ്യക്തികളുമായുള്ള ചര്‍ച്ചകളും ഒഴിവാക്കുക. സ്വന്തം മനസ്സില്‍ തന്നെയാണ് ആത്മവിശ്വാസം ഇരിക്കുന്നത് എന്ന് സ്വയം തിരിച്ചറിയുക. നെഗറ്റീവ് ആരെങ്കിലും പറഞ്ഞാലും അതിനെ മെന്റല്‍ ബ്ലോക്ക് അഥവാ സ്വന്തം പോസിറ്റീവ് ചിന്താഗതി കൊണ്ട് നെഗറ്റീവിനെ ഇല്ലാതാക്കുക. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ച് എനിക്ക് മാത്രമേ കഴിയൂ എന്ന് തീരുമാനമെടുക്കുക.
പ്ലാന്‍ ചെയ്ത് കഴിഞ്ഞാല്‍ വൈകിപ്പിക്കരുത്
ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനമെടുത്താല്‍ അത് ഉടന്‍ ചെയ്യുക. ശരിയായ സമയത്ത് തോന്നുന്നവ പിന്നീടേക്ക് മാറ്റി വച്ചാല്‍ ചിലപ്പോള്‍ ആത്മവിശ്വാസക്കുറവ് നിങ്ങളെ പിന്നോട്ട് വലിച്ചേക്കാം. പ്ലാനിംഗ് നടക്കുമ്പോള്‍ തന്നെ 'ഫിയര്‍ഫാക്റ്റര്‍' അതിലേക്ക് പ്രവേശിക്കും മുമ്പ് ചെയ്ത് ശീലിക്കുക. നല്ല കാര്യങ്ങളും ഉടനെ ചെയ്യേണ്ട കാര്യങ്ങളും പിന്നീടേക്ക് മാറ്റിവയ്ക്കുക. ചെയ്യാന്‍ തുടങ്ങാന്‍ കരുതിയാല്‍ അതിലെ വീഴ്ചകളും തോല്‍വികളും കൂടി കണ്ടുകൊണ്ട് മുന്നോട്ടുപോകുക. തോല്‍വികളും വിജയത്തിലേക്കുള്ള പടവുകളായി കാണുക.
എപ്പോഴും എന്തെങ്കിലും പുതിയത് ചെയ്യുക
ഡയറക്റ്റ് മാര്‍ക്കറ്റിംഗിന് പോകുന്ന പലരും ഫീല്‍ഡിലേക്ക് ഇറങ്ങും മുമ്പ് ഒരുമിച്ചിരുന്ന് പോസിറ്റീവ് ആയി സംസാരിച്ച് 'ഐ ക്യാന്‍
ഡു ഇറ്റ്' എന്ന് പ്രതിജ്ഞ എടുത്തു മുന്നോട്ടു പോകാറുണ്ട്. ഇതൊരു ചെറിയ ഉദാഹരണം മാത്രമായിരിക്കാം, പക്ഷെ അത്തരത്തില്‍ എന്തെങ്കിലും പുതുതായി നിങ്ങളുടെ സംരംഭത്തിലോ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലോ അവതരിപ്പിക്കുക. മാറ്റങ്ങള്‍ കാണാം. ആത്മവിശ്വാസം വര്‍ധിക്കുന്നതായും കാണാം.
ചെയ്യുന്ന കാര്യത്തില്‍ ക്രിയേറ്റിവിറ്റി കൊണ്ടുവരിക
പുതുതായി ഒരു കാര്യം ചെയ്യാന്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലും ആത്മവിശ്വാസം ഏറെ പ്രധാനപ്പെട്ടതാണ്. ചെയ്യുന്നകാര്യത്തില്‍ അടിയുറച്ചുവിശ്വസിക്കുക. പിന്തിരിയാതെ ഇരിക്കാന്‍ മനസ്സിലേക്ക് നെഗറ്റീവ് ചിന്തകള്‍ കടന്നുവരാതെ ഇരിക്കാനെ മടുപ്പില്ലാതെ പരിശ്രമിക്കുക. മടുപ്പില്ലാതാക്കാന്‍ ക്രിയേറ്റീവ് ആയ രീതിയില്‍ കൈകാര്യം ചെയ്യുക.
ശരീര ഭാഷ മികച്ചതാക്കുക
നല്ലൊരു ശരീരത്തിലാകും നല്ലൊരു മനസ്സും ഉണ്ടാകുകയുള്ളു. മനസ്സിന്റെ ഭാരം ശരീരത്തെയും ശരീരക്ഷീണം മനസ്സിനെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇരിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ത്തി ഇരിക്കാനും നില്‍ക്കുമ്പോള്‍ തോളെല്ലുകളോട് സമാന്തരമായി കാലുകള്‍ താഴെ നിലയുറപ്പിച്ച് നില്‍ക്കാനും ശ്രമിക്കുക. വാടിത്തളര്‍ന്നിരിക്കുന്ന ഒരാള്‍ക്ക് മനസ്സ് പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല. അതിനായുള്ള ശാരീരിക നില ഉണ്ടാകില്ല. ശരീര ഭാഷ ആത്മവിശ്വാസത്തില്‍ പ്രധാനഘടകമാണ്.
ബാഹ്യലോകം മികച്ചതാക്കുക
നല്ലവ്യക്തികളുമായി കൂടുതല്‍ സമയം ചെലവഴിക്കുക. നിങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ നെഗറ്റീവ് ചിന്താഗതിക്കാരെങ്കില്‍ അത്തരം സംഭാഷണങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ബാഹ്യലോകം വളരെ നിരുത്സാഹപ്പെടുത്തുന്നതാണെങ്കില്‍ മോട്ടിവേഷണല്‍ സ്പീച്ചുകളും ട്രെയ്‌നിംഗുകളും യോഗ, മെഡിറ്റേഷന്‍ പോലുള്ളവയും വഴി സ്വയം കോണ്‍ഫിഡന്‍സ് വര്‍ധിപ്പിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it